3:10 to Yuma
3:10 ടു യൂമ (2007)

എംസോൺ റിലീസ് – 728

Download

1756 Downloads

IMDb

7.6/10

3:10 റ്റു യൂമ 2007ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ്. 1957ൽ ഇതേ പേരിൽ ഇറങ്ങിയ ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണിത്.ജെയിംസ്‌ മാൻഗോൾഡ്‌ ഈ ചലച്ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നു. കാത്തി കോൺറാഡ് ആണ് നിർമാതാവ്. ഇത് വെസ്റ്റേൺ എന്ന ഗണത്തിൽ പെടുന്ന ചലച്ചിത്രമാണിത്.

അരിസോണിയൻ പ്രദേശം വിറപ്പിച്ചിരുന്ന കൊള്ളക്കാരനായ ബെൻ വെയ്‌ഡ്‌ ഒടുവിൽ പിടിയിലാവുകയാണ്.അയാളെ ജയിലിലേക്കയക്കാനുള്ള യാത്രക്ക് എസ്കോര്‍ട്ട് പോവുന്നത് സിവിൽ വാർ വെറ്ററനായ ഇവാൻസാണ്.വികലാംഗനായ ഇവാൻസിനൊപ്പം മനസുകൊണ്ട് അയാളോട് താല്പര്യമില്ലാത്ത മകനുമുണ്ട്.അവനാകട്ടെ ബെൻ വെയ്ഡിന്റെ കടുത്ത ആരാധകനും.ബെന്നിനെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി അയാളുടെ സംഘാംഗങ്ങളും പിന്നാലെയുണ്ട്.ആ സാഹസിക യാത്രയിലൂടെയാണ് ഈ ചലച്ചിത്രം നമ്മളെ കൂട്ടികൊണ്ട്പോവുന്നത്. സെപ്തംബർ 7 2007നു അമേരിക്കയിൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ൽ, റസ്സൽ ക്രോ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു