എം-സോണ്‍ റിലീസ് – 444
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Robert Bresson |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ |
ബാൽതാസാർ എന്ന കഴുതക്കും അവന്റെ ഉടമസ്ഥയായ മാരി എന്ന പെൺകുട്ടിക്കും അവരുടെ ചുറ്റുമുള്ള മനുഷ്യരാൽ ഉണ്ടാവുന്ന യാതനകളാണ് ഓ ഹസാർ ബാൽതാസാർ (ആകസ്മികമായി, ബാൽതാസാർ) എന്ന ചിത്രത്തിൽ കാണിക്കുന്നത്. ദോസ്തോയേവ്സ്കിയുടെ “The Idiot” എന്ന ചെറുകഥയെ ആസ്പദമാക്കി റോബർട്ട് ബ്രെസ്സൺ സംവിധാനം ചെയ്ത ഈ ചിത്രം ഇറങ്ങിയ സമയത്ത് വിമർശകർ തള്ളിക്കളഞ്ഞെങ്കിലും പിന്നീട് ലോകസിനിമാ ചരിത്രത്തിലെ മികച്ച സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെട്ടു. ക്രൂരതകളോടുള്ള മനുഷ്യരുടെ പ്രതികരണം കാണിക്കുന്നതിന് പകരം കഴുതയുടെ നിസ്സംഗത കാണിക്കുന്നതിലൂടെ വേദനയുടെയും സഹനത്തിന്റെയും വേറൊരു കാഴ്ചപ്പാടാണ് ഈ ചിത്രം കാണിച്ചുതരുന്നത്. മതപരവും ആത്മീയവുമായ ഒരുപാട് ദൃശ്യങ്ങളാലും ലളിതമായ ചിത്രസംയോജനത്താലും സമൃദ്ധമായ ഈ ചിത്രം എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ മുൻപന്തിയിലാണ്. ചലച്ചിത്രത്തെക്കുറിച്ചുള്ള പഠനത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഉദാഹരണമാണ് ഈ ചിത്രം.