എം-സോണ്‍ റിലീസ് – 446
ഭാഷ | ഗ്രീക്ക് |
സംവിധാനം | Theodoros Angelopoulos |
പരിഭാഷ | ഉമ്മർ ടി. കെ |
ജോണർ | ഡ്രാമ |
ദൃശ്യത്തിനും ശബ്ദപഥത്തിനും തുല്യപ്രാധാന്യം നല്കിയ ചലച്ചിത്രകാരനായിരുന്നു അന്തരിച്ച ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ ആഞ്ജലോ പൌലോ, ഹോളിവുഡില്‍ നിന്നും വ്യത്യസ്തമായി സുദീര്‍ഘമായ ഷോട്ടുകളും രാഷ്ട്രീയാവബോധവും അദ്ദേഹത്തെ ഉത്തരാധുനിക ചലച്ചിത്രകാരനാക്കി/ അദ്ദേഹം ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ ഒരേ ഷോട്ടില്‍ ദൃശ്യവത്ക്കരിച്ച സംവിധായകനായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയും ഗ്രീക്ക് ചരിത്രത്തിന്റെ ഓരോ ഏടുകളായിരുന്നുവെന്ന്‍ പറയാം. ഇതിഹാസ കഥാപാത്രങ്ങള്‍ അലയുന്ന ഗ്രീസില്‍ നിന്നും മനോഹര ചലച്ചിത്ര കാവ്യങ്ങളിലൂടെ ആധുനിക സിനിമയുടെ മനംകവര്‍ന്ന തിയോഡോറസ് ആഞ്ചലോപോലസ്ന്‍റെ ‘ഏറ്റെര്‍നിറ്റി ആന്‍ഡ് എ ഡേ’ ഒരു കവിയുടെയും ഒരാണ്‍കുട്ടിയുടെയും വൈകാരിക ബന്ധമാണ് പറയുന്നത്. 98ലെ കാന്‍ മേളയില്‍ പുരസ്കാരം നേടിയ ചിത്രമാണിത്