Bram Stoker's Dracula
                       
 ബ്രാം സ്റ്റോക്കേഴ്‌സ് ഡ്രാക്കുള (1992)
                    
                    എംസോൺ റിലീസ് – 449
| ഭാഷ: | ഇംഗ്ലീഷ് | 
| സംവിധാനം: | Francis Ford Coppola | 
| പരിഭാഷ: | സുഭാഷ് ഒട്ടുംപുറം | 
| ജോണർ: | ഹൊറർ | 
ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ ഭീകര നോവലാണ് ഡ്രാക്കുള. സ്റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടിയിരുന്നു. ഗോഡ് ഫാദര്‍, ദ കോണ്‍വര്‍സേഷന്‍, അപ്പോകലിപ്‌സ് നൗ എന്നിവയുള്‍പ്പെടെ മികവുറ്റ ലോക സിനിമകള്‍ ഒരുക്കിയ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള 1992ൽ സംവിധാനം ചെയ്ത സിനിമയാണ് ബ്രാം സ്റ്റോക്കേഴ്‌സ് ഡ്രാക്കുള. വന്‍ സാമ്പത്തിക വിജയം കരസ്ഥമാക്കിയ ഈ സിനിമ മൂന്ന് ഓസ്കാർ അവാര്‍ഡുകളും നേടിയിരുന്നു.

