എം-സോണ്‍ റിലീസ് – 451
ഭാഷ | ഗ്രീക്ക് |
സംവിധാനം | Alexandros Avranas |
പരിഭാഷ | ഷാൻ വി. എസ് |
ജോണർ | ഡ്രാമ |
ചില സിനിമകൾ അവയുടെ ഉള്ളക്കം കൊണ്ട് നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളയാറുണ്ട് .സിനിമ കണ്ടു തീർന്നാലും വളരെ പെട്ടെന്നൊന്നും അവ നമ്മുടെ മനസ്സിൽ നിന്നും വിട്ടു പോകില്ല . അത്തരത്തിൽ പെട്ട ഒരു ചിത്രമാണ് ഗ്രീക്ക് ചിത്രമായ മിസ് വയലൻസ് . തന്റെ പതിനൊന്നാമത്തെ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ആഞ്ജലിക്കി എന്ന പെൺകുട്ടി മുഖത്ത് ഒരു പുഞ്ചിരിയോടു കൂടി വീടിന്റെ ബാൽക്കണിയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു . കുട്ടിയുടെ വീട്ടുകാർ ഈ സംഭവത്തിനെ ഒരു ആക്സിഡന്റ് ആയി വ്യാഖ്യാനിക്കുന്നു. എന്തിനാണ് ആ പെൺകുട്ടി അങ്ങനെ ചെയ്തത് ? തികച്ചും നോർമൽ ആയി തോന്നുന്ന ആ കുടുംബത്തിൽ അസാധാരണമായി എന്തെങ്കിലും നടക്കുന്നുണ്ടോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രം തേടുന്നത് . എല്ലാം അറിഞ്ഞു കഴിയുമ്പോൾ ആഞ്ജലിക്കി എന്ന കൊച്ചു പെൺകുട്ടി തീർച്ചയായും നിങ്ങളുടെ മനസ്സിൽ ഒരു വേദനയായി അവശേഷിക്കും. 2014 IFFK അടക്കം നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്