എം-സോണ്‍ റിലീസ് – 465
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | John Carpenter |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
ുരൂഹസാഹചര്യത്തിൽ പോലീസ് പിടിയിലായി മാനസികരോഗാശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പെൺകുട്ടിയാണ് കിർസ്റ്റൺ. അവളെ കൂടാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അഞ്ചു പേരുടെയും അനുഭവങ്ങളാണ് ചിത്രം തുറന്നുകാട്ടുന്നുത്.ഡോക്ടർ സ്റ്റ്രിങ്ങർ ആണവിടുത്തെ പ്രധാന ഡോക്ടർ. തനിക്കു ചുറ്റും ആരോ ഉണ്ടെന്നും തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും കിർസ്റ്റൺ ഭയപ്പെടുന്നു. പലതവണയായി അജ്ഞാതകൊലയാളിയില്‍ നിന്നും രക്ഷപ്പെടുന്ന പെൺകുട്ടി ഒടുവിൽ അന്വേഷണമാരംഭിക്കുന്നു. അവളുടെ കൂടെയുള്ള മറ്റു രോഗികൾക്കും ഇതേ സംശയം ഉടലെടുക്കുന്നതോടെ അവര്‍ അവിടുന്ന് രക്ഷപ്പെടാനുള്ള ശ്രമമാരംഭിക്കുന്നു. സിനിമ തുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകനില്‍ പല രീതിയിലുള്ള സംശയങ്ങളും തോന്നാം . എന്തിനാനിങ്ങനൊരു ഭ്രാന്താശുപത്രി? നന്നായി വസ്ത്രധാരണം ചെയ്ത രോഗികളുംനമ്മിൽ സംശയമുണർത്തും. അവസാനം വരെ കാത്തിരുന്നാല്‍ പ്രേക്ഷകന് എല്ലാത്തിനും ഉത്തരം കണ്ടെത്താനാകും. പ്രേക്ഷകന്റെ എല്ലാ സംശയങ്ങൾക്കും ഉത്തരം നല്കി ക്കൊണ്ട് സിനിമ പൂർത്തിയാകുന്നു.(കടപ്പാട്:സുമിത്ത് ജോസ്)