Bedevilled
ബെഡെവിള്‍ഡ് (2010)

എംസോൺ റിലീസ് – 471

Download

11091 Downloads

IMDb

7.2/10

Movie

N/A

Jang Cheol-soo സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ത്രില്ലറാണ് ബെഡെവിള്‍ഡ്‌. Seo Young-hee, Ji Sung-wonതുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴയൊരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒറ്റപ്പെട്ട ഒരു ദ്വീപിലേക്ക് എത്തിപ്പെടുന്ന ഒരു സ്ത്രീയുടെ കഥയാണ്‌ ബെഡെവിള്‍ഡ്. അവര്‍ തന്റെ കുട്ടിക്കാലം മുഴുവന്‍ ചിലവഴിച്ചത് ആ ദ്വീപിലായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ ആ സ്ത്രീയ്ക്ക് ലഭിച്ച മികച്ച സ്വീകരണത്തിനും പരിചരണത്തിനും വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പിന്നീടങ്ങോട്ട് അവര്‍ക്ക് നേരിടേണ്ടി വരുന്ന കൊടിയ പീഡനങ്ങളുടെ കഥയാണ്‌ ചിത്രത്തില്‍ പറയുന്നത്. വളരെ നല്ല പ്രേക്ഷക പ്രശംസ നേടിയ ചിത്രം, മികച്ച ചിത്രത്തിനുള്ള ഓഡിയന്‍സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും, നോമിനേഷനുകളും നേടിയിട്ടുണ്ട്.