എം-സോണ്‍ റിലീസ് – 478
ഭാഷ | ഹിന്ദി |
സംവിധാനം | Vishal Bhardwaj |
പരിഭാഷ | സുനിൽ നടക്കൽ |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ അദ്ദേഹവും സിദ്ധാര്‍ഥ് റോയ് കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച് 2014 ല്‍ പുറത്തിറങ്ങിയ ബോളിവുഡ്-ക്രൈം-ഡ്രാമയാണ് ‘ഹൈദര്‍’. ഷേക്സ്പിയറിന്റെ ‘ഹാംലറ്റും’ ബഷാരത്ത് പീറിന്റെ ‘Curfewed Night’ എന്ന കഥയെയും അവലംബമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. 1995 ല്‍ കാശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയും, ആ നാളുകളില്‍ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ദുരൂഹമായ തിരോധാനവും ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അതിസങ്കീര്‍ണ്ണമായ അത്തരമൊരു സംഘര്‍ഷാവസ്ഥയില്‍ യുവ സാഹിത്യകാരനായ ‘ഹൈദര്‍’ തന്റെ പിതാവിന്റെ തിരോധാനത്തിന് പിന്നിലെ രഹസ്യങ്ങള്‍ തേടി കാശ്മീരിലെത്തുകയാണ്. പക്ഷെ ഹൈദര്‍, ദാരുണമായി രാഷ്ട്രീയ ഇടപെടലുകളുടെ ഇരയായി മാറുകയാണ്.
മഖ്ബൂല്‍, ഓംകാര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിശാല്‍ ഭരദ്വാജിന്റെ മൂന്നാമത്തെ ഷേക്സ്പിയര് അനുബന്ധ ചിത്രമാണ് ‘ഹൈദര്‍’. പ്രധാന കഥാപാത്രമായ ഹൈദറിനെ അവതരിപ്പിച്ച ഷാഹിദ് കപൂര്‍, തബു, കെ.കെ. മേനോന് തുടങ്ങിയവരുടെ പ്രകടനവും, ചിത്രത്തിന്റെ എഡിറ്റിംഗ് മികവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. റോം ഫിലിം ഫെസ്റ്റിവലില്‍ ‘പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ്’ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമാണ് ഹൈദര്‍.