എം-സോണ്‍ റിലീസ് – 488
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Paul Thomas Anderson |
പരിഭാഷ | മിഥുൻ ശങ്കർ |
ജോണർ | ഡ്രാമ |
പോള്‍ തോമസ് ആന്റേഴ്സന്റെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദെയര്‍ വില്‍ ബി ബ്ലഡ്’. Upton Sinclair എന്ന കഥാകൃത്തിന്റെ ‘ഓയില്‍!’ എന്ന നോവലിനെ ആസ്പദമാക്കി പോള്‍ തോമസ് ആന്റേഴ്സന്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കാലിഫോര്‍ണിയ, ഓയില്‍ വ്യാപാരത്തില്‍ എതിരില്ലാതെ കുത്തക നേടുകയുണ്ടായി. കച്ചവടം കത്തി നില്‍ക്കുന്ന ആ സമയം ഓയില്‍ ഘനനം ചെയ്ത് വളര്‍ന്ന് വ്യാപാരിയായി മാറിയ ‘ഡാനിയല്‍ പ്ലെയിന്‍ വ്യൂ’ എന്ന ഓയില്‍ വ്യാപാരിയുടെ കഥയാണ് ‘ദെയര്‍ വില്‍ ബി ബ്ലഡ്’. വളരെ യാദൃശ്ചികമായി ഒരു സ്ഥലമിടപാടില്‍ അദ്ദേഹം നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ചിത്രത്തില്‍ പറയുന്നത്.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പോള്‍ ഡാനോ, ‘ഡാനിയല്‍ ഡേ-ലൂയിസ് എന്നിവരുടെ മത്സരിച്ചുള്ള പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. കര്‍ക്കശക്കാരനായ ഓയില്‍ വ്യാപാരിയായി, ഒരുതരം പൈശാചികമായ ഭാവത്തിലൂടെയും പ്രകടനത്തിലൂടെയും, ഡാനിയല്‍ ഡേ-ലൂയിസ് എന്ന നടന്റെ എക്കാലത്തെയും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഇതെന്ന് നിസ്സംശയം പറയാം. ഇതിലെ പ്രകടനത്തിന് അദ്ദേഹം മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് ജേതാവായി. മികച്ച ഛായാഗ്രഹണത്തിന് Robert Elswit അക്കാദമി അവാർഡിന് അര്‍ഹനായി. മികച്ച ചിത്രവും സംവിധാനവും ഉള്‍പ്പെടെ അഞ്ചോളം നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ Gloden Globe, BAFTA ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം, IMDB Top Rated Movies ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുമുണ്ട്.