എം-സോണ്‍ റിലീസ് – 493
ഭാഷ | സ്പാനിഷ് |
സംവിധാനം | Tomás Gutiérrez Alea |
പരിഭാഷ | കെ. രാമചന്ദ്രൻ, ഓപ്പൺ ഫ്രെയിം |
ജോണർ | ഡ്രാമ |
പ്രമുഖനായ ക്യൂബന്ചലച്ചിത്രകാരന്. ഫീച്ചര്‍, ഡോക്യുമെന്ററി, ഹൃസ്വചിത്ര വിഭാഗങ്ങളിലായി ഇരുപതിലധികം ചലച്ചിത്രങ്ങള്‍ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. വിപ്ലവങ്ങളോട് അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്ന എലിയ രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക അവസ്ഥകളുടെ വിമര്ശകന് കൂടിയായിരുന്നു. 1960കളിലും 70കളിലും സജീവമായിരുന്ന പുതു ലാറ്റിനമേരിക്കന്‍ സിനിമ എന്നറിയപ്പെട്ട പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. തേഡ് സിനിമ എന്നും ഇംപെര്‍ഫക്റ്റ് സിനിമ എന്നുമൊക്കെ അറിയപ്പെട്ടിരുന്ന ഈ പ്രസ്ഥാനത്തിലെ സിനിമകള്‍ നവകോളനീകരണത്തിന്റെയും സാംസ്കാരികസ്വ്ത്വങ്ങളുടെയും പ്രശ്നങ്ങളെ വിമര്‍ശിക്കുന്നവയായിരുന്നു. സിനിമ രാഷ്ട്രീയ-സാമൂഹ്യ മാറ്റത്തിനുവേണ്ടിയുള്ള ഒരു ഉപകരണമാണ് എന്ന് വാദിച്ച എലിയയുടെ സിനിമകളില്‍ ഒട്ടുമിക്കവയിലും ഈ സവിശേഷതകള്‍ തെളിഞ്ഞുകാണാവുന്നതാണ്. ദ ലാസ്റ്റ് സപ്പര്‍, ദ സര്‍വൈവേഴ്സ്, സ്റ്റോറീസ് ഓഫ് ദ് റവലൂഷന് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനസിനിമകള്‍.
സെര്‍ജിയൊ എന്ന ധനിക ബൂര്‍ഷ്വാസിയും യശപ്രാര്‍ത്ഥിയായ എഴുത്തുകാരന് ക്യൂബന്‍ വിപ്ലവാനന്തരം ക്യൂബയില്ത്തന്നെ തുടരാന്‍ തീരുമാനിക്കുന്നു. അതേസമയം അദ്ദേഹത്തിന്റെ ഭാര്യയും സുഹൃത്തുക്കളും അമേരിക്കയിലേക്ക് പോവുകയും ചെയ്യുന്നു. ക്യബയില്‍ വിപ്ലവം തൊട്ട് മിസൈല്പ്രതിസന്ധിവരെ സംഭവിച്ച മാറ്റങ്ങളെ കുറിച്ചും സ്ത്രീ സുഹൃത്തുക്കളുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും അയാള്‍ ചിന്തിക്കുന്നു. സാമൂഹ്യമാറ്റത്തിന്റെ കാലഘട്ടത്തിലെ ബഹളങ്ങള്‍ക്കിടയില്‍ അന്യവല്‍ക്കരണത്തെ സംബന്ധിച്ച വളരെ സങ്കീര്‍ണമായ ഒരു പഠനം ഈ ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. നമ്മുടെ ഓര്‍മകള്‍ പോലെ, ചിതറിയ നരേറ്റീവാണ് ചിത്രത്തിലുപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ഡോക്യുമെന്ററി ഫൂട്ടേജുകളും ചിത്രത്തില്‍ പലയിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.