എം-സോണ്‍ റിലീസ് – 620
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Gerardo Olivares, Otmar Penker |
പരിഭാഷ | മോഹനന് ശ്രീധരന് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി |
മാജിക്കൽ ടച്ചുള്ള Brothers Of The Wind ശരിക്കുമൊരു മായക്കാഴ്ച തന്നെയായാണ് .മൂന്നേ മൂന്ന് കഥാപാത്രങ്ങൾ,കുറച്ചു പക്ഷികൾ,മൃഗങ്ങൾ,ആസ്ട്രിയൻ ആൽപ്സ് പർവതനിരകളുടെ മനം മയക്കുന്ന ഫ്രയിമുകളിലൂടെയുള്ള സമ്മർ,വിന്റർ,സ്പ്രിങ് സീസണുകൾ..
ഒരു ബാലനും അവൻ രക്ഷിക്കുന്ന പരുന്തും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ1960 കൾ പശ്ചാത്തലമാക്കി പറയുന്നു.
ജീൻ റെനോ അവതരിപ്പിക്കുന്ന ഫോറസ്റ്ററുടെ നരേഷനിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.ലൂക്കാസും അവന്‍റെ പിതാവും പർവതനിരയുടെ താഴ്‌വരയിലാണ് താമസം.പർവത്തിന് മുകളിലുള്ള കൂട്ടിൽ നിന്നും താഴെ വീണ പരുന്തിൻ കുഞ്ഞിനെ ലൂക്കസ് സംരക്ഷിച്ചു പരിപാലിക്കുന്നതും ഫോറസ്റ്ററുടെ സഹായത്തോടെ പരിശീലിപ്പിക്കുന്നതും ലൂക്കാസും പിതാവും തമ്മിലുള്ള ബന്ധവും ഹൃദയത്തിൽ തട്ടുന്ന രീതിയിൽ ഈ ചിത്രം പറയുന്നു.
ഇതില്‍ അഭിനയിച്ചിരിക്കുന്ന മൃഗങ്ങള്‍ എല്ലാം യഥാര്‍ത്ഥമാണ്. ഗ്രാഫിക്സ് വഴി വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമാണ് ഉള്ളത്. പിന്നെ ഇതിന്‍റെ സൌണ്ട്, നമ്മള്‍ ഒരു വനത്തില്‍ എത്തിയാല്‍ എങ്ങനെ ഉണ്ടാകും അത് നമ്മള്‍ക് തരാന്‍ ഇവര്‍ക്കായിട്ടുണ്ട്.