എം-സോണ്‍ റിലീസ് – 699
ഭാഷ | കൊറിയൻ |
സംവിധാനം | Han-min Kim |
പരിഭാഷ | ഹരികൃഷ്ണൻ വൈക്കം |
ജോണർ | ആക്ഷൻ, ഹിസ്റ്ററി, വാർ |
2011ൽ കൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കിം ഹാൻ മിൻ സംവിധാനം ചെയ്ത വാർ ഓഫ് ദി ആരോസ് (WOTA). കൊറിയക്കാരുടെ ഇഷ്ടപ്പെട്ട ജോണറുകളിൽ ഒന്നായ പീരിയഡ് ഡ്രാമയായ ഈ ചിത്രത്തിൽ നിരവധി മുഖ്യധാരാ കലാകാരന്മാർ വേഷമിട്ടിട്ടുണ്ട്.
കുട്ടിക്കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട നാം-യിയും ജാനിനും, അച്ഛന്റെ സുഹൃത്തായ കിം മുസ്യൂൻടെ വീട്ടില് അഭയം പ്രാപിക്കുന്നു. ജാനിന്റെ കല്യാണദിവസം ഖിംഗ് രാജപരമ്പര അവരുടെ പ്രവിശ്യയുടെ മേൽ ആക്രമണം നടത്തുന്നു. ഈ വിവരം അറിഞ്ഞു നാട്ടില തിരിച്ചെത്തുന്ന നാംയിൻ കാണുന്ന തന്റെ വളർത്തച്ചന്റെയും ആ നാട്ടുകാരുടെയും ചേതനയറ്റ ശരീരങ്ങൾ ആണ്. എന്നാൽ സഹോദരിയെ അവിടെയെങ്ങും കാണാനും കഴിഞ്ഞില്ല. തന്റെ സഹോദരിയും പുതു വരനെയും തടങ്കലിൽ കൊണ്ട് പോകുന്നതറിഞ്ഞു നാംയിൻ ശത്രുക്കളായ ഓരോ ഭടന്മാരെയും കൊന്നൊടുക്കുന്നു. തങ്ങളുടെ പിന്നിൽ ആരോ ഉണ്ടെന്നു മനസിലാക്കുന്ന ഖിംഗ് രാജപരമ്പരയിലെ മുഖ്യ സൈനിക മേധാവി നാംയിനെ പിന്തുടരുന്നു. പിന്നീടുള്ളത് അവര് തമ്മിലുള്ള ഒരു cat n mouse ഗെയിം ആണ്. തൻറെ സഹോദരിയെ രക്ഷിക്കാൻ ഒരു സഹോദരൻ ഏതറ്റം വരെയും പോകും എന്നതാണ് ചിത്രത്തിൻറെ മൊത്തത്തിലുള്ള ഇതിവൃത്തം.