എം-സോണ്‍ റിലീസ് – 634
ഭാഷ | കൊറിയൻ |
സംവിധാനം | Ki-duk Kim |
പരിഭാഷ | വെള്ളെഴുത്ത് |
ജോണർ | ഡ്രാമ |
ഉത്തര, ദക്ഷിണ കൊറിയൻ വിഭജന പ്രശ്നങ്ങൾ അടയാളപ്പെടുത്തുന്ന ഒരു ചിത്രമാണ് കിം കി ഡുക് സംവിധാനം ചെയ്ത ‘ദി നെറ്റ്’. ഉപജീവനമാർഗം മത്സ്യ ബന്ധനത്തിലൂടെ കണ്ടെത്തുന്ന നാം ചുൽ എന്ന കഥാപാത്രം ഉത്തര കൊറിയൻ പൗരനാണ്. ബോട്ടിന്റെ എഞ്ചിനിൽ വല കുരുങ്ങി അതിർത്തി ലംഘിച്ചു ദക്ഷിണ കൊറിയൻ പട്ടാളത്തിന്റെ കയ്യിൽ അകപ്പെടുന്ന നാം ചുലിന്റെ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. പട്ടാളത്തിന്റെ കയ്യിൽ അകപ്പെടുന്ന നാം ചുൽ ചാരനാണെന്ന് ദക്ഷിണ കൊറിയൻ അന്വേഷണ സംഘം വിലയിരുത്തുമ്പോൾ മറു ഭാഗത്തു ആധുനിക വൽക്കരണത്തിന്റെയും മുതലാളിത്ത വ്യവസ്‌ഥയുടെയും നിറമുള്ള പ്രകാശങ്ങൾക്ക് നേരെ നാം ചുൽ കണ്ണുകൾ മുറുക്കെ അടയ്ക്കുന്നു.
‘ദി നെറ്റ്’ എന്ന ചിത്രം ഒട്ടനവധി പുരസ്‌കാരങ്ങൾ നേടുകയും വെനീസ് ഫിലിം ഫെസ്റ്റിവൽ, ടോറോന്റോ ഫിലിം ഫെസ്റ്റിവൽ, ദുബായ് ഫിലിം ഫെസ്റ്റിവൽ, ബുസാൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ലോകോത്തര ചലച്ചിത്ര മേളകളുടെ തട്ടിൽ പ്രേക്ഷക സ്വീകാര്യത പിടിച്ചു പറ്റു കയും ചെയ്തു.