എം-സോണ്‍ റിലീസ് – 782
ഭാഷ | സെ൪ബിയൻ |
സംവിധാനം | Srdjan Spasojevic |
പരിഭാഷ | അഖിൽ ആന്റണി |
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ |
World’s most hated film or disgusting movie എന്ന ലേബലിൽ ആണ് “A Serbian film” എന്ന ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള രതിവൈകൃതങ്ങളും പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്ന കാരണത്താലാണ് മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ഒരു കാറ്റഗറിയിൽ ഈ ചിത്രം ഉൾപ്പെടാൻ കാരണം. എന്നാൽ ഈ ചിത്രത്തിനും ഒരു രാഷ്ട്രീയമുണ്ട്. സെർബിയയിൽ ആ കാലത്ത് നിലനിന്നിരുന്ന അരാജകത്വങ്ങളുടെ നേർകാഴ്ചയിലേക്കാണ് ഈ ചിത്രം ഓരോ പ്രേക്ഷകരെയും കൂട്ടി കൊണ്ടു പോകുന്നത്.
അതിനെതിരെ നിലകൊള്ളുന്ന നായകതുല്യനായ ഒരു സാധാരണക്കാരനിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞു പോകുന്നത്. Pedophilia, Necrophilia, Sadism, Masochism, Newborn Sex, Animal Sex എന്നീ എല്ലാത്തരം രതിവൈകൃതങ്ങളുടെയും അതിപ്രസരം കണക്കിലെടുത്ത് ഈ ചിത്രത്തെ “strictly an adult movie” ആയി തന്നെ പരിഗണിക്കണമെന്നു ഓരോ പ്രേക്ഷകനെയും ഓർമപ്പെടുത്തുന്നു.