The Age of Adaline
ദി ഏജ് ഓഫ് അഡ്‌ലൈൻ (2015)

എംസോൺ റിലീസ് – 742

Download

7997 Downloads

IMDb

7.2/10

എന്നും യൗവനത്തിൽ തന്നെ തുടരാൻ കൊതിക്കാത്ത ആരാണുള്ളത്? എന്നാൽ അങ്ങനെ ഒരുദിവസം സംഭവിച്ചാൽ, ഒരുപക്ഷേ നമുക്ക് മാത്രം പ്രായം കൂടാതെ മറ്റുള്ളവർക്കെല്ലാം പ്രായം കൂടിക്കൊണ്ടിരുന്നാൽ അത് എന്തു മാറ്റമായിരിക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുക?
ഒന്നിച്ചുള്ള ഭാവി, ഒരുമിച്ചു വയസ്സാവുന്നത്, ഇതൊന്നുമില്ലാതെ സ്നേഹം പൂര്‍ണമാകുമോ? നമ്മുടെ ജീവിത പങ്കാളി നമ്മുടെ കണ്മുന്നിൽ ജീവിച്ച് വൃദ്ധനായി മരണമടയുമോ എന്നുള്ള ഭയത്താൽ സ്വയം തന്നെ ഒരു കൂട്ട് നിഷേധിക്കാൻ തോന്നില്ലേ? മറ്റുള്ളവരുടെ സംശയത്തിന്റെ നിഴൽ ഒരുപക്ഷേ നമ്മുടെ ജീവിതം തന്നെ താറുമാറാക്കില്ലേ? സ്വന്തം മകൾ വളർന്ന്, പ്രായമായി, തന്റെ മുത്തശ്ശിയെന്ന് തോന്നുന്നതുപോലെയുള്ള രൂപത്തിൽ നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ എന്ത് വികാരമായിരിക്കും തോന്നുക?
വളരെ മനോഹരമായ പ്രണയചിത്രമാണ് ദി ഏജ് ഓഫ് അഡ്ലൈന്‍. അല്ലെങ്കിലും പ്രണയത്തിന് സമയവും കാലവും പ്രായവും ഒരു തടസമാകുന്നതെങ്ങനെ!