Enter Nowhere
എന്റർ നോവേർ (2011)

എംസോൺ റിലീസ് – 787

Download

6858 Downloads

IMDb

6.5/10

പോയ് മറഞ്ഞ കാലത്തിലേക്ക് ഒരു വട്ടം കൂടി തിരിച്ചു പോകാൻ കൊതിക്കാത്തവരായി ആരുമില്ല. പോയ കാലത്ത് ചെയ്ത എതെങ്കിലും ഒരു പ്രവർത്തിയാവും ഇന്നിനെ നയിക്കുന്നത്. തിരികെ പോയി ആ പ്രവർത്തിയിലൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ, ജീവിതം തന്നെ മാറി മറിയാം. അത്തരമൊരു അവസ്ഥയിലേക്ക് അറിയാതെ ആഗ്രഹിക്കാതെ, എത്തിപ്പെട്ട മൂന്നുപേരുടെ കഥയാണിത്.പരസ്പരം പരിചയമില്ലാത്ത മൂന്നു പേർ, പലവിധ കാരണങ്ങളാൽ ഒരു കാട്ടിലെ ഉപേക്ഷിക്കപ്പെട്ട ക്യാബിനിലെത്തുന്നു.അവിടെ നിന്ന് പുറത്തു കടക്കാനുള്ള ഓരോ ശ്രമവും അവരെ തുടക്കത്തിൽ തന്നെ കൊണ്ടു ചെന്നെത്തിക്കുന്നു. സ്ഥലകാലത്തിന്റെ രാവണൻ കോട്ടയിലകപ്പെട്ടെന്ന് അവർ പതിയെ തിരിച്ചറിയുന്നു.അവർ പോലുമറിയാതെ അവരുടെ യാത്ര ആ ക്യാബിനിലേക്ക് വഴിമാറിയതിന് വലിയൊരു കാരണമുണ്ടായിരുന്നു. സമയത്തിന്റെ കെണിയിൽ അവർ വെറുതേ വന്ന് വീഴുകയായിരുന്നില്ല. സമയം കെണി വെച്ച് അവരെ കാത്തിരിക്കുകയായിരുന്നു.

പ്രശസ്ത നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ മകനായ സ്കോട്ട് ഈസ്റ്റ് വുഡും സാറാ പാക്സ്റ്റനും മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.