Ugramm
ഉഗ്രം (2014)

എംസോൺ റിലീസ് – 1394

Download

19659 Downloads

IMDb

8.1/10

Movie

N/A

വളരെക്കാലത്തിനു ശേഷം ഇന്ത്യയിലേക്ക്‌ തന്റെ അമ്മയുടെ സമാധിസ്ഥലം കാണാനായി വരുന്ന നിത്യയെ അവിടെ തക്കം പാർത്തിരുന്ന അവളുടെ അച്ഛന്റെ എതിരാളികൾ തട്ടിക്കൊണ്ട് പോകുന്നു. അവിടെ രക്ഷകനായി എത്തുന്നത്, വെറുമൊരു മെക്കാനിക്ക് ആയ അഗസ്ത്യയാണ്. പിന്നീട്, നിത്യയുടെ സുഹൃത്തായ റിപ്പോർട്ടർ അഗസ്ത്യയോടു പറയുന്നു, അവളെ കുറച്ചു നാൾ അവന്റെ വീട്ടിൽ താമസിച്ചു പരിപാലിക്കണമെന്ന്. എന്നാൽ, വില്ലന്മാർ അവരുടെ താമസ സ്ഥലം കണ്ടെത്തുകയും, നിത്യയെ കൊല്ലാൻ വേണ്ടി ആളെ ഏർപ്പാടാക്കുകയും ചെയ്യുന്നു. എന്നാൽ, അഗസ്ത്യയെ കാണുന്ന വില്ലന്മാർ എല്ലാം തന്നെ പേടിച്ചോടുകയാണ് ചെയ്യുന്നത്. കാരണം മറ്റൊന്നുമല്ല, അഗസ്ത്യയ്ക്ക് ആരും അറിയാത്ത ഒരു പേടിപ്പിക്കുന്ന ഭൂതകാലം ഉണ്ടായിരുന്നു.

“അഗസ്ത്യ ഒരു ഭയങ്കര വ്യക്തി ആയിരുന്നില്ല
അവൻ ഒരു അതിഭയങ്കര വ്യക്തി ആയിരുന്നു”

തുടര്‍ന്നു വരുന്ന സംഘര്‍ഷഭരിതമായ രംഗങ്ങളാണ് ചിത്രം.
അതാണ്‌ കഥയെ വ്യത്യസ്തമാക്കുന്നതും. അത് കണ്ടു തന്നെ അറിയണം.

KGF എന്ന സിനിമയുടെ സംവിധായകൻ പ്രശാന്ത് നീൽ എഴുതി സംവിധാനം ചെയ്ത്, 2014 ൽ കന്നഡയിൽ ഏറ്റവും വലിയ ഹിറ്റായി മാറിയ ഉഗ്രം വളരെയധികം നിരൂപകപ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയാണ്. മാസും ക്ലാസും കൂടി ചേർന്ന ആദ്യ പകുതിയും, പക്കാ മാസ്സും സെന്റിമെൻസുമൊക്കെയായി ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുള്ള രീതിയിലുള്ള ക്ലൈമാക്സും രണ്ടാം പകുതിയെ കൂടുതൽ മനോഹരമാക്കി മാറ്റുന്നു. എന്നാൽ ഇതൊരു പ്രതികാരകഥ മാത്രമല്ല, മറിച്ച് ഒരു സുഹൃദ്ബന്ധത്തിന്റെ കഥ കൂടിയാണ്.

KGFനോട് സാമ്യം തോന്നിക്കുന്ന അവതരണവും പശ്ചാത്തലസംഗീതവുമാണ് ഉഗ്രത്തിലും കാണാൻ സാധിക്കുന്നത്.
കുറിയ്ക്ക് കൊള്ളുന്ന ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. കുറെ അധികം നല്ല ഉപകഥകൾ ചിത്രത്തിലുണ്ടെങ്കിലും, അതിൽ മുഴുവനായി കേന്ദ്രീകരിക്കാതെ മുഖ്യകഥയിലൂടെയാണ് ചിത്രം മുന്നേറുന്നത്. അത്യന്തം ചടുലതയുള്ള തിരക്കഥയും ത്രസിപ്പിക്കുന്ന BGM ഉം കിടിലന്‍ പാട്ടുകളും അടിപൊളി സംവിധാനവും…

ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്ത ചിത്രം. 4വർഷത്തോളം 300ലധികം ഷെഡ്യൂളുകളായ് പൂർത്തിയാക്കിയ ഈ ചിത്രം ഏതൊരു പ്രേക്ഷകനേയും തൃപ്തിപ്പെടുത്തുമെന്നത് തീർച്ചയാണ്.