എംസോൺ റിലീസ് – 3447 ഭാഷ ഇംഗ്ലീഷ് സംവിധാനം John Crowley പരിഭാഷ വിഷ്ണു പ്രസാദ് & എല്വിന് ജോണ് പോള് ജോണർ ഡ്രാമ, ഫീൽ ഗുഡ്, റൊമാൻസ് 7.0/10 ആൻഡ്രൂ ഗാർഫീൽഡും, ഫ്ളോറൻസ് പ്യൂവും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചു 2024-ൽ പുറത്തിറങ്ങിയ ഒരു റൊമാൻസ് കോമഡി ഡ്രാമ ചലച്ചിത്രമാണ് “വി ലിവ് ഇൻ ടൈം“. അനുഭവിക്കുന്ന ഓരോ നിമിഷവും സ്നേഹപൂർവ്വം ലാളിക്കേണ്ട ഒരു വരമാണ് പ്രണയം. സാധാരണമെന്ന് തോന്നുന്ന കാര്യങ്ങളിലെ അസാധാരണത്വം കണ്ടെത്തുന്ന ഒരു പ്രക്രിയ. […]
Enemy / എനിമി (2013)
എംസോൺ റിലീസ് – 871 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.9/10 2002-ലിറങ്ങിയ ‘ദ ഡബിൾ‘ എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ ത്രില്ലർ സിനിമയാണ് എനിമി. ആദം ബെൽ ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറാണ്. തികച്ചും സാധാരണ ജീവിതം നയിക്കുന്നയാൾ. ഒരിക്കൽ ഒരു സുഹൃത്ത് നിർദേശിച്ച സിനിമ അയാൾ കാണുന്നു. അതിൽ അപ്രധാന വേഷത്തിലഭിനയിച്ച ഒരാളെ കണ്ടപ്പോൾ ആദം ബെല്ലിന് വലിയ കൗതുകം. അയാളെക്കുറിച്ച് […]
The Girl by the Lake / ദ ഗേൾ ബൈ ദ ലേക്ക് (2007)
എംസോൺ റിലീസ് – 559 ഭാഷ ഇറ്റാലിയൻ സംവിധാനം Andrea Molaioli പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.5/10 ഇറ്റാലിയൻ ഗ്രാമീണതയുടെ പശ്ചാത്തലത്തിലൊരുക്കിയ കുറ്റാന്വേഷണ സിനിമയാണ് “ദ ഗേൾ ബൈ ദ ലേക്ക്“. വടക്കൻ ഇറ്റലിയിൽ ഒരു ചെറിയ തടാകക്കരയിൽ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. വസ്ത്രങ്ങളില്ലാത്ത മൃതദേഹം ഒരു ജാക്കറ്റ്കൊണ്ട് മൂടിയിരുന്നു. വിരമിക്കാൻ അധികകാലം ബാക്കിയില്ലാത്ത ഡിറ്റക്ടീവ് സൻസിയോയ്ക്കാണ് അന്വേഷത്തിൻ്റെ ചുമതല ലഭിക്കുന്നത്. മൃതദേഹവും സംഭവസ്ഥലവും പരിശോധിക്കുന്ന ഡിറ്റക്ടീവ് […]
The Silence / ദി സൈലൻസ് (2010)
എംസോൺ റിലീസ് – 561 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.0/10 പ്രശസ്ത ജർമൻ സംവിധായകൻ ബരാൻ ബോ. ഓഡറിന്റെ സംവിധാനത്തിൽ ഒരുക്കിയ ജർമൻ ത്രില്ലറാണ് ‘ദ സൈലൻസ്‘. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ, മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. തന്റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി “സിനിക വീഗത്തിനെ”അന്നു രാത്രി കാണാതാവുന്നു. […]
Under The Salt / അണ്ടർ ദ സാൾട്ട് (2008)
എംസോൺ റിലീസ് – 1202 ഭാഷ സ്പാനിഷ് സംവിധാനം Mario Muñoz പരിഭാഷ പ്രവീൺ അടൂർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.7/10 മെക്സിക്കോയിലെ കൊച്ചുപട്ടണമായ സാന്താറോസയിലെ കൊലപാതകങ്ങൾ അന്വേഷിക്കാനാണ് ഇൻസ്പെക്ടർ ട്രുജിലോ അവിടെ എത്തിച്ചേരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ശവശരീരങ്ങളെല്ലാം കണ്ടെത്തിയത് ഒരു ലക്ഷം ഏക്കറോളം പരന്നുകിടക്കുന്ന ഉപ്പ് പാടങ്ങളിലായിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത ആ പട്ടണത്തിൽ കേസന്വേഷണം അതീവ ദുഷ്കരമായിരുന്നു.കേസന്വേഷണം ഏറ്റെടുക്കുന്ന ഇൻസ്പെക്ടർ ട്രുജിലോയ്ക്കും, ചീഫ് സൽസാറിനും ധാരാളം പ്രതിസന്ധികൾ മറികടക്കാനുണ്ടായിരുന്നു. 2008 ഓസ്കറിന് […]
I’ll Never Die Alone / ഐ വിൽ നെവർ ഡൈ എലോൺ (2008)
എംസോൺ റിലീസ് – 3446 ഭാഷ സ്പാനിഷ് സംവിധാനം Adrian Garcia Bogliano പരിഭാഷ ഗിരി പി എസ് ജോണർ സർവൈവൽ, ത്രില്ലർ 4.7/10 ഒരു യാത്രയ്ക്കിടയിൽ നാല് പെൺ സുഹൃത്തുക്കൾ കുറച്ചു വേട്ടക്കാര് ചെയ്ത കുറ്റ കൃത്യങ്ങൾക്ക് സാക്ഷിയാകുകയും അവരതിനോട് പ്രതികരിക്കാൻ ശ്രമിക്കുകയും തുടർന്ന് അവർക്ക് സംഭവിക്കുന്ന പ്രശ്നങ്ങളും അത് എങ്ങനെ വലിയൊരു പ്രതികാരത്തിൽ എത്തുന്നുമെന്നാണ് “I Will Never Die Alone” എന്ന സ്പാനിഷ് ചിത്രം പറയുന്നത്. അഡ്രിയാൻ ഗാർസിയ ബോഗ്ലിയാനോയുടെ സംവിധാനത്തിൽ 2008-യിലാണ് […]
Oceans: Our Blue Planet / ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് (2018)
എംസോൺ റിലീസ് – 1791 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Brownlow, Rachel Butler പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡോക്യുമെന്ററി 7.5/10 2018ൽ മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ BBC പുറത്തിറക്കിയ ഒരു സമുദ്ര പര്യവേക്ഷണ ഡോക്യമെന്ററിയാണ് “ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് “. ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് മനുഷ്യനുള്ള അറിവിന്റെ അത്രപോലും നമുക്ക് നമ്മുടെ സമുദ്രങ്ങളുടെ അടുത്തട്ടുകളെക്കുറിച്ചില്ല എന്നത് വസ്തുതയാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സമുദ്രാടിത്തട്ടിലെ നിഗൂഢതകൾ തേടി ഇറങ്ങിയ പര്യവേക്ഷകർ അത്ഭുതകരമായ ജീവികളുടെ ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത […]
Nosferatu / നോസ്ഫെരാറ്റു (2024)
എംസോൺ റിലീസ് – 3445 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Eggers പരിഭാഷ എല്വിന് ജോണ് പോള് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 7.4/10 2024 -ൽ റോബർട്ട് എഗ്ഗേർസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങയ ഹൊറർ ചലച്ചിത്രമാണ് “നോസ്ഫെരാറ്റു“. 1897- ൽ രചിക്കപ്പെട്ട ബ്രാം സ്റ്റോക്കറിൻ്റെ ഡ്രാക്കുള എന്ന നോവലിൻ്റെ ആദ്യ ചലച്ചിത്രാവിഷ്കാരമായിരുന്നു 1922-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയായ “നോസ്ഫെരാറ്റു“. 1979-ൽ വിഖ്യാതനായ ജർമ്മൻ സംവിധായകനായ വേർണർ ഹെർസോഗ് ഈ ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ 1922-ൽ ഇറങ്ങിയ […]