എംസോൺ റിലീസ് – 3123 ഭാഷ അറബിക് സംവിധാനം Darin J. Sallam പരിഭാഷ റിയാസ് പുളിക്കൽ ജോണർ ഡ്രാമ 8.5/10 ഏഴ് പതിറ്റാണ്ടിലേറെക്കാലമായി പിറന്ന മണ്ണിൽ അഭയാർത്ഥികളായി കഴിയാൻ വിധിക്കപ്പെട്ട പലസ്തീനികളുടെ കഥയാണ് ഫർഹ എന്ന ജോർദാനിയൻ ചിത്രം പറയുന്നത്. ഫർഹ എന്ന പതിനാല് വയസ്സുകാരി ബാലികയുടെ കണ്ണിലൂടെ, അവളുടെ ജീവിതത്തിലൂടെ, നമുക്ക് പലസ്തീനികൾ അനുഭവിച്ച നരകയാതനകളുടെ നേർസാക്ഷ്യം കാണാം. റോമാക്കാരുടെയുടെയും ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിന്റെയും മറ്റു സ്വേച്ഛാധിപതികളുടെയും ക്രൂരപീഡനങ്ങളും കൂട്ടക്കൊലകളും അതിജീവിച്ച് നൂറ്റാണ്ടുകളായുള്ള ജൂതന്മാരുടെ […]
Ayat-Ayat Cinta / അയാത് അയാത് ചിന്ത (2008)
എംസോൺ റിലീസ് – 2945 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 08 ഭാഷ ഇന്തോനേഷ്യൻ & അറബിക് സംവിധാനം Hanung Bramantyo പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, റൊമാൻസ് 7.0/10 ഇതൊരു പ്രണയകഥയാണ്. എന്നാല്‍ സാധാരണ കാണാറുള്ള പ്രണയകഥയല്ല. ആത്മീയതയില്‍ അണിയിച്ചൊരുക്കിയ മനോഹരമായൊരു സൃഷ്ടിയാണിത്. ഇസ്ലാമിക തത്വസംഹിതകളിലൂടെ ജീവിതത്തിന്റെ ഉയര്‍ച്ച-താഴ്ച്ചകളെ എങ്ങനെ നേരിടാമെന്ന് പ്രതിപാദിക്കുന്ന പ്രണയകഥയാണിത്. ഈജിപ്റ്റിലെ അല്‍-അസ്‌ഹര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം നേടാനായി ശ്രമിക്കുന്ന ഇന്തോനേഷ്യക്കാരനായ ഫാഹ്‌റി ബിന്‍ അബ്ദുള്ളയാണ് ഈ കഥയിലെ നായകന്‍. ഈജിപ്റ്റിലെ […]
The Great Journey / ദ ഗ്രേറ്റ് ജേണി (2004)
എംസോൺ റിലീസ് – 2936 ഭാഷ അറബിക്, ഫ്രഞ്ച് സംവിധാനം Ismaël Ferroukhi പരിഭാഷ ഷാഫി വെല്‍ഫെയര്‍ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 2004ല്‍ Ismael Ferroukhi യുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഫ്രെഞ്ച് ചിത്രമാണ് ദ ഗ്രേറ്റ് ജേണി. മൂത്തമകനാടൊപ്പം ഹജ്ജ് യാത്ര ചെയ്യാന്‍ പിതാവ് പദ്ധതിയിടുന്നു. എന്നാല്‍ മദ്യപിച്ച് റോഡ് നിയമം തെറ്റിച്ചതിന്റെ പേരില്‍ അവന്റെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെടുകയും, ആ ഉദ്ദ്യമം പിതാവ് ഇളയ മകനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. മനസ്സില്ലാമനസ്സോടെ അവന്‍ പിതാവിനൊപ്പം യാത്രക്കിറങ്ങുന്നതും […]
Mosul / മൊസൂൾ (2019)
എംസോൺ റിലീസ് – 2811 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Matthew Michael Carnahan പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.3/10 2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ, ഇറാഖിലെ പട്ടണമായ മൊസൂൾ, ISIS ന്റെ പിടിയിലായിരുന്നു. ഈ വർഷങ്ങളിൽ, ഈ അധിനിവേശക്കാരോട് നിരന്തരമായി പോരാടിയ ഏക വിഭാഗമായിരുന്നു നിനെവേ പ്രദേശത്തെ SWAT യൂണിറ്റ്. ഐസിസ് കാരണം പരിക്ക് പറ്റിയവരോ കുടുംബങ്ങങ്ങളെ നഷ്ടപ്പെട്ടവരോ ആയ തദ്ദേശികളായ ഇറാഖികളായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. നായക കഥാപാത്രമായ […]
The Man Who Sold His Skin / ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ (2020)
എംസോൺ റിലീസ് – 2742 ഭാഷ അറബിക്, ഇംഗ്ലീഷ് സംവിധാനം Kaouther Ben Hania പരിഭാഷ എബിന്‍ തോമസ് ജോണർ ഡ്രാമ 7.0/10 ഒരു സിറിയന്‍ അഭയാര്‍ഥിയായ സാം അലി മെച്ചപ്പെട്ട ജീവിതത്തിനായി തന്‍റെ പുറത്തെ തൊലി, ചിത്രം വരക്കാനുള്ള ഒരു കാന്‍വാസായി വില്‍ക്കുന്നു. ഒരു വ്യക്തിയേക്കാള്‍ വിലയുള്ള ഒരു വസ്തുവായി മാറിയ സാം യഥാര്‍ത്ഥത്തില്‍ വിറ്റത് തന്‍റെ തൊലിയേക്കാള്‍ വിലപിടിച്ച പലതുമാണെന്ന് ഞെട്ടലോടെ മനസ്സിലാക്കുന്നു. കൌത്തര്‍ ബെന്‍ ആലിയ സംവിധാനം ചെയ്ത് മോണിക്ക ബെലൂച്ചി, യാഹ്യമഹായ്നി […]
Journey to Mecca / ജേണി ടു മെക്ക (2009)
എംസോൺ റിലീസ് – 2723 ഭാഷ ഇംഗ്ലീഷ്, അറബിക് സംവിധാനം Bruce Neibaur പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഡ്രാമ, ഹിസ്റ്ററി 7.2/10 AD 1325. ടാൻജീർ, മൊറോക്കോ.തന്റെ വീടിന്റെ മട്ടുപ്പാവിൽ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബിൻ അബ്ദുല്ല അൽ ലവാത്തി അൽ തൻജി എന്ന നിയമ വിദ്യാർത്ഥി. കുറച്ചു നാളുകളായി, അവൻ ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കാണുകയാണ്. സ്വപ്നത്തിൽ, അവൻ വലിയൊരു പക്ഷിയുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. വിശാലമായ മരുഭൂമികളും, ആഴമേറിയ സമുദ്രങ്ങളും, ഇടുങ്ങിയ […]
The Nile Hilton Incident / ദി നൈൽ ഹിൽറ്റൺ ഇൻസിഡന്റ് (2017)
എം-സോണ്‍ റിലീസ് – 2463 ഭാഷ അറബിക് സംവിധാനം Tarik Saleh പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.8/10 2017 സൺഡാൻസ് ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമാ നാടക മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ അറബിക് ചിത്രത്തിന് വേൾഡ് സിനിമാ ഗ്രാൻഡ് ജൂറീ പുരസ്‌കാരമുൾപ്പടെ ഒരു പാട് പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. “ജനുവരി 25” വിപ്ലവത്തിന് മുമ്പ് ഈജിപ്ഷ്യൻ പോലീസിൽ പടർന്നുപിടിച്ചിരുന്ന അഴിമതിയെ തുറന്നു കാട്ടുന്ന ചിത്രം 2008 ൽ ദുബായിൽ കൊല്ലപ്പെട്ട ലെബനീസ് […]
The Reports on Sarah and Saleem / ദി റിപ്പോർട്സ് ഓൺ സാറാ & സലിം (2018)
എം-സോണ്‍ റിലീസ് – 2188 ഭാഷ അറബിക്, ഹീബ്രു, ഇംഗ്ലീഷ് സംവിധാനം Muayad Alayan പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 പലസ്തീനിയൻ സംവിധായകനായ മുവാദ് അലയാൻ സംവിധാനം ചെയ്തു 2018 ൽ അറബിക്/ഹീബ്രു/ഇംഗ്ളീഷ് ഭാഷകളിൽ പുറത്തിറങ്ങിയ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ദി റിപ്പോർട്സ് ഓൺ സാറാ ആൻഡ് സലീം.പലസ്തീനിയൻ പുരുഷനും ഇസ്രായേലി യുവതിയും തമ്മിലുള്ള അവിഹിത ബന്ധം മറയ്ക്കുവാൻ വേണ്ടി ശ്രമിക്കുന്ന അവർ ചെന്നുപെടുന്ന മറ്റു കുഴപ്പങ്ങളിലേക്കാണ് കഥ പോകുന്നത്.യഥാർത്ഥ […]