എംസോൺ റിലീസ് – 3442 ഭാഷ ഡാനിഷ് സംവിധാനം Magnus von Horn പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ, ഹിസ്റ്ററി 7.5/10 “നീ ചെയ്തതാണ് ശരി, നീ ചെയ്യുന്നതും ഒരു നന്മയാണ്” – ദാഗ്മാർ യോഹൈൻ അമേലി ഓവർബീ ദാഗ്മാറിന്റെ മാധുര്യമൂറും വാക്കുകള്‍ ഒരുപാട് നിസ്സഹായരായ അമ്മമാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കിയിരുന്നു. മിഠായി വ്യാപാരിയായ ദാഗ്മാറിന് സമൂഹത്തില്‍ വിവാഹേതരബന്ധങ്ങളില്‍ ജനിക്കുന്ന സന്തതികള്‍ക്കും യുവതികള്ക്കുമുണ്ടാകുന്ന മാനഹാനിയെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. ദാഗ്മാര്‍ അത്തരം ആളുകള്‍ക്ക് ഒരു ദൈവമായി […]
The Promised Land / ദ പ്രോമിസ്ഡ് ലാൻഡ് (2023)
എംസോൺ റിലീസ് – 3438 ഭാഷ ഡാനിഷ് സംവിധാനം Nikolaj Arcel പരിഭാഷ നിഹാദ് ജോണർ ആക്ഷൻ, ബയോപിക്ക്, ഹിസ്റ്ററി, ഡ്രാമ 7.7/10 ദ പ്രോമിസ്ഡ് ലാൻഡ് (Danish: Bastarden) നിക്കോളായ് ആർസെൽ സംവിധാനം ചെയ്ത് ആർസെലും ആൻഡേഴ്സ് തോമസ് ജെൻസനും ചേർന്ന് രചന നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു എപിക് ഹിസ്റ്റോറിക്കൽ ഡ്രാമയാണ്. 18-ാം നൂറ്റാണ്ടിലെ ഡെൻമാർക്കിൽ ദരിദ്രനായ ഒരു മുൻ സൈനികൻ ക്യാപ്റ്റൻ ലുഡ്വിഗ് കേലൻ വിശാലമായ എന്നാൽ കൃഷിയോഗ്യമല്ലാത്ത ഒരു തരിശുഭൂമി മെരുക്കാൻ […]
Riders of Justice / റൈഡേഴ്സ് ഓഫ് ജസ്റ്റിസ് (2020)
എംസോൺ റിലീസ് – 2916 ഭാഷ ഡാനിഷ് സംവിധാനം Anders Thomas Jensen പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 7.6/10 ഒരു ട്രെയിനപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട പട്ടാളക്കാരനായ മാർക്കുസ്, ഏക മകളോടൊപ്പം ദുഃഖത്തിൽ കഴിയുമ്പോഴാണ് ഒരു രാത്രിയിൽ ഓട്ടോയും അവന്റെ കൂട്ടുകാരൻ ലെനാർട്ടും വീട്ടിലെത്തുന്നത്. ഓട്ടോയും അതേ ട്രെയിനിലുണ്ടായിരുന്നെന്നും അന്ന് സംഭവിച്ചത് അപകടമായിരുന്നില്ലെന്നും മാർക്കുസിനോട് പറയുന്നു. അതിന് കാരണക്കാരെ കണ്ടെത്തി പ്രതികാരം ചെയ്യാനിറങ്ങുന്ന മാർക്കുസിനെ സഹായിക്കാൻ ഓട്ടോയും കൂട്ടുകാരും ഒപ്പം ചേരുന്നു. തുടർന്ന് […]
The Bridge Season 1 / ദി ബ്രിഡ്ജ് സീസൺ 1 (2011)
എം-സോണ്‍ റിലീസ് – 2546 ഭാഷ സ്വീഡിഷ്, ഡാനിഷ് നിർമാണം Nimbus FilmFilmlance International പരിഭാഷ ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്,ഫാസിൽ മാരായമംഗലം, വിവേക് സത്യൻ,അരുൺ അശോകൻ, ഫ്രെഡി ഫ്രാൻസിസ്ഉദയ കൃഷ്ണ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.6/10 ലോകത്തിലെ ഏറ്റവും മികച്ച വിദേശ ടിവി സീരീസുകളുടെ പട്ടികയിൽ എപ്പോഴും മുൻപന്തിയിൽ വരുന്ന പേരാണ് The Bridge (Bron/Broen). പിൽക്കാലത്ത് ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ റീമേക്കുകൾ സംഭവിച്ചിട്ടുള്ള ഈ Crime Investigation സീരീസ് ഇന്നും ആരാധകർക്കിടയിൽ […]
Queen of Hearts / ക്വീൻ ഓഫ് ഹാർട്സ് (2019)
എം-സോണ്‍ റിലീസ് – 2517 ഭാഷ ഡാനിഷ് സംവിധാനം May el-Toukhy പരിഭാഷ ശ്രീധർ & ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ 8.4/10 കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രോസിക്യൂഷന് അഭിഭാഷകയാണ് മധ്യവയസ്സ് പിന്നിട്ട അന്ന. ഡോക്ടറായ പീറ്ററാണ് അന്നയുടെ ഭര്‍ത്താവ്. ഫ്രിദ, ഫാനി എന്നീ ഇരട്ടകളായ പെണ്മക്കളോടൊപ്പം സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്ന അവര്‍ക്കൊപ്പം താമസിക്കാനായി സ്വീഡനില്‍ താമസിച്ചിരുന്ന പീറ്ററിന്റെ ആദ്യ ഭാര്യയിലുള്ള കൌമാരക്കാരനായ മകൻ ഗുസ്താവ് എത്തുന്നത്തോടെ കുടുംബത്തില്‍ താളപ്പിഴകള്‍ തല പൊക്കിത്തുടങ്ങുന്നു. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ […]
Another Round / അനദർ റൗണ്ട് (2020)
എം-സോണ്‍ റിലീസ് – 2393 ഭാഷ ഡാനിഷ് സംവിധാനം Thomas Vinterberg പരിഭാഷ അരുണ വിമലൻ ജോണർ കോമഡി, ഡ്രാമ 7.8/10 മധ്യവയസ്സിലേക്കടുക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ സിനിമ പറയുന്നത്. പല കാരണങ്ങൾകൊണ്ട് ഡള്ളാണ് നാല് പേരുടെയും ജീവിതം. നാല് പേരും ഒരേ സ്കൂളിൽ അധ്യാപകർ. നിയന്ത്രിത അളവിൽ മദ്യം സേവിക്കുന്നതിലൂടെ ജീവിതം കളർ ആക്കാൻ കഴിയുമെന്ന, ഫിൻ സ്കാദരുദ് എന്ന നോർവീജിയൻ തത്വചിന്തകന്റെ തിയറി പരീക്ഷിച്ചു നോക്കാൻ അവർ തീരുമാനിക്കുന്നു. പരീക്ഷണം നാല് പേരെയും […]
Nightwatch / നൈറ്റ്വാച്ച് (1994)
എം-സോണ്‍ റിലീസ് – 2357 ഭാഷ ഡാനിഷ് സംവിധാനം Ole Bornedal പരിഭാഷ രാഗേഷ് പുത്തൂരം ജോണർ ഹൊറർ, ത്രില്ലർ 7.2/10 1994ൽ പുറത്തിറങ്ങിയ ഒരു ഡാനിഷ് ക്രൈം ത്രില്ലർ ചിത്രമാണ് നൈറ്റ് വാച്ച്. നിയമ വിദ്യാർത്ഥിയായ മാർട്ടിൻ ഒരു ഫോറൻസിക് സ്ഥാപനത്തിൽ നൈറ്റ് വാച്ചർ ആയി ജോലിയിൽ പ്രവേശിക്കുന്നു. അവിടുത്തെ പഴയ ജോലിക്കാരനായ വൃദ്ധൻ മാർട്ടിന് കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുക്കുന്നു. അവിടെ അവൻ ചെയ്യേണ്ട ഡ്യൂട്ടികളിൽ ഏറ്റവും കഠിനമായിരുന്നു മോർച്ചറിയിലെ പരിശോധന. അതേസമയം നഗരത്തിൽ ഒരു […]
Koko-di Koko-da / കൊക്കോ-ഡി കൊക്കോ-ഡാ (2019)
എം-സോണ്‍ റിലീസ് – 2288 ഹൊറർ ഫെസ്റ്റ് – 10 ഭാഷ സ്വീഡിഷ്, ഡാനിഷ് സംവിധാനം Johannes Nyholm പരിഭാഷ നിസാം കെ.എൽ ജോണർ ഫാന്റസി, ഹൊറർ 5.9/10 Johannes Nyholmന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ horror ചിത്രമാണ് Koko-di Koko-da.തങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു വലിയ ദുരന്തത്തിന് 3 വർഷത്തിന് ശേഷം ക്യാമ്പിങ്ങിനായി ടോബിയസും എലിനും ഒരു കാട്ടിലേക്ക് പോകുന്നു. എന്നാൽ അന്ന് അവിടെ അവർ പ്രതീക്ഷിക്കാത്ത 3 അഥിതികളുടെ വരവോട് കൂടെ തങ്ങളുടെ ജീവിതത്തിലെ […]