എംസോൺ റിലീസ് – 3175 ഭാഷ ഇംഗ്ലീഷ് സംവിധാനം Ti West പരിഭാഷ എല്വിന് ജോണ് പോള് ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.0/10 ടൈ വെസ്റ്റ് സംവിധാനം ചെയ്തു മിയ ഗോത്ത് പ്രധാന വേഷത്തിൽ അഭിനയിച്ച, 2022-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചിത്രമാണ് പേൾ. പ്രസ്തുത വർഷം ഇറങ്ങിയ “എക്സ്” എന്ന ചിത്രത്തിൻ്റെ പ്രീക്വൽ കൂടിയാണ് ചിത്രം. 1916 ൽ സ്പാനിഷ് ഫ്ലൂ ലോകമാസകലം പടർന്നു പിടിച്ച സമയത്ത്, ടെക്സാസിലെ ഒരു ഫാമിൽ താമസിക്കുകയാണ് പേൾ. […]
The Message / ദ മെസേജ് (1976)
എംസോൺ റിലീസ് – 3173 ഭാഷ ഇംഗ്ലീഷ്. അറബിക് സംവിധാനം Moustapha Akkad പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.1/10 അടിച്ചമർത്തലുകളും അധിക്ഷേപങ്ങളും സഹിച്ചു വെറും മുപ്പത് പേർ മക്കയിൽ നിന്നും പലായനം ചെയ്യുമ്പോൾ ശത്രുക്കൾ അറിഞ്ഞില്ല, അവർ കൂടെ കൊണ്ടുപോയത് മക്ക തന്നെയായിരുന്നു എന്ന സത്യം. പിന്നീട് മുപ്പതിൽ നിന്നും ലക്ഷങ്ങളായി പടർന്നു പന്തലിച്ചപ്പോൾ ജനിച്ചുവളർന്ന മക്ക തിരിച്ചുപിടിക്കാൻ അവർ വന്നു. മക്കയും ഒപ്പം ജനഹൃദയങ്ങളും അവർ കീഴടക്കി. ഇസ്ലാമിക ചരിത്രത്തെ […]
X / എക്സ് (2022)
എംസോൺ റിലീസ് – 3171 ഭാഷ ഇംഗ്ലീഷ് സംവിധാനം Ti West പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 2022-ലെ ഏറ്റവും നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ഹൊറർ സിനിമകളിൽ ഒന്നാണ് എക്സ്. ഒരു പോണോഗ്രഫി സിനിമ എടുക്കാനായി കുറച്ചാളുകൾ ചേർന്ന് ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള ഒരു ഫാമിലേക്ക് യാത്ര തിരിക്കുന്നു. തൊട്ടടുത്ത് കഴിയുന്ന കണ്ടാൽ പേടിതോന്നിപോകുന്ന വൃദ്ധരായ രണ്ടാളുകളുടെ സ്ഥലമായിരുന്നു ആ ഫാം. കുറച്ചു ദിവസം താമസിക്കാമെന്ന വ്യാജേന ആ വൃദ്ധർ അറിയാതെ […]
Ted / ടെഡ് (2012)
എംസോൺ റിലീസ് – 3169 ഭാഷ ഇംഗ്ലീഷ് സംവിധാനം Seth MacFarlane പരിഭാഷ മാജിത് നാസർ ജോണർ കോമഡി 6.9/10 അധികം കൂട്ടുകാരൊന്നുമില്ലാത്ത, എന്നാൽ നല്ലവനായ ഒരു കുട്ടി എല്ലായിടത്തുമുണ്ടാകും. അങ്ങനെയുള്ള ഒരു ബാലനാണ് നമ്മുടെ നായകനായ ജോൺ ബെന്നറ്റ്. ഒരു സുഹൃത്തിന് വേണ്ടി അതിയായി ആഗ്രഹിച്ച അവന് ക്രിസ്മസ് സമ്മാനമായി ഒരു ടെഡി ബെയറിനെ കിട്ടുകയാണ്. അതിനെ അവൻ സുഹൃത്തായി കണ്ട്, ടെഡ് എന്ന് പേരിട്ടു വിളിക്കുന്നു. ഒരു പാവയായ തന്റെ സുഹൃത്തിന് ജീവനുണ്ടായിരുന്നെങ്കിൽ എന്നവൻ […]
Onward / ഓൺവാർഡ് (2020)
എംസോൺ റിലീസ് – 3168 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Scanlon പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ അനിമേഷന്, അഡ്വഞ്ചർ, കോമഡി 7.4/10 ഇയാനും സഹോദരൻ ബാർലിക്കും, മരിച്ചു പോയ തങ്ങളുടെ അച്ഛനെ മാജിക്കിലൂടെ ഒരു ദിവസത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു. അതുവരെ മാജിക്കിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇയാന്റെ ശ്രമഫലമായി, അച്ഛന്റെ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം മാത്രം പുനഃസൃഷ്ടിക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് മുമ്പ് മാജിക് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ, അച്ഛനെ കാണാനുള്ള അവസരം എന്നെന്നേക്കുമായി അവർക്ക് നഷ്ടപ്പെടും. […]
Avatar: The Way of Water / അവതാർ: ദ വേ ഓഫ് വാട്ടർ (2022)
എംസോൺ റിലീസ് – 3167 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ് പോള് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.8/10 2009-ൽ സാക്ഷാൽ ജെയിംസ് ക്യാമറൂണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവതാർ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാർ: ദ വേ ഓഫ് വാട്ടർ. കേണൽ മൈൽസ് ക്വാറിച്ചിനെ വകവരുത്തി, അയാളുടെ നേതൃത്വത്തിലുള്ള പട്ടാള സൈന്യത്തെ പാൻഡോറയിൽനിന്ന് തുരത്തിയോടിക്കുന്നതോടെയാണ് അവതാർ ആദ്യ ഭാഗം അവസാനിച്ചത്. തങ്ങളുടെ മണ്ണും നിലനില്പ്പും പൊരുതി […]
Fury / ഫ്യൂരി (2014)
എംസോൺ റിലീസ് – 3164 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.0/10 2014 ൽ റിലീസ് ചെയ്ത് ഡേവിഡ് അയെറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാർ ആക്ഷൻ മൂവിയാണ് ‘ഫൂരി‘. കഥ നടക്കുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. കേവലം ഒരു മിലിട്ടറി ടാങ്ക് കൊണ്ട് കൂറ്റൻ ജർമൻ ടാങ്കുകളെ തകർത്ത 5 സൈനിക പോരാളികളുടെ കഥയാണ് സിനിമയിൽ പ്രതിപാതിക്കുന്നത്. അഞ്ചു പേരടങ്ങുന്ന ടീമിന്റെ ലീഡറാണ് ഡോൺ എന്ന് സഹപ്രവർത്തകർ […]
Real Steel / റിയൽ സ്റ്റീൽ (2011)
എംസോൺ റിലീസ് – 3163 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.0/10 ഹ്യൂ ജാക്ക്മാൻ ഇവാൻജലിൻ ലില്ലി, ഡക്കോട്ട ഗോയോ, ആന്റണി മാക്കി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തി 2011-ൽ ആക്ഷൻ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് റിയൽ സ്റ്റീൽ. ഭാവിയിൽ മനുഷ്യ ബോക്സിങ്ങിന്റെ ജനപ്രീതി കുറയുകയും, റോബോട്ട് ബോക്സിങ് പ്രശസ്തിയാർജ്ജിക്കുയും ചെയ്യുന്നു. മുൻ ബോക്സറായിരുന്ന ചാർളി കെന്റൺ, തന്റെ റോബോട്ടുകളെല്ലാം തുടർച്ചയായി പരാജയപ്പെടുന്നത്തോടെ […]