എംസോൺ റിലീസ് – 3169 ഭാഷ ഇംഗ്ലീഷ് സംവിധാനം Seth MacFarlane പരിഭാഷ മാജിത് നാസർ ജോണർ കോമഡി 6.9/10 അധികം കൂട്ടുകാരൊന്നുമില്ലാത്ത, എന്നാൽ നല്ലവനായ ഒരു കുട്ടി എല്ലായിടത്തുമുണ്ടാകും. അങ്ങനെയുള്ള ഒരു ബാലനാണ് നമ്മുടെ നായകനായ ജോൺ ബെന്നറ്റ്. ഒരു സുഹൃത്തിന് വേണ്ടി അതിയായി ആഗ്രഹിച്ച അവന് ക്രിസ്മസ് സമ്മാനമായി ഒരു ടെഡി ബെയറിനെ കിട്ടുകയാണ്. അതിനെ അവൻ സുഹൃത്തായി കണ്ട്, ടെഡ് എന്ന് പേരിട്ടു വിളിക്കുന്നു. ഒരു പാവയായ തന്റെ സുഹൃത്തിന് ജീവനുണ്ടായിരുന്നെങ്കിൽ എന്നവൻ […]
Onward / ഓൺവാർഡ് (2020)
എംസോൺ റിലീസ് – 3168 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Scanlon പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ അനിമേഷന്, അഡ്വഞ്ചർ, കോമഡി 7.4/10 ഇയാനും സഹോദരൻ ബാർലിക്കും, മരിച്ചു പോയ തങ്ങളുടെ അച്ഛനെ മാജിക്കിലൂടെ ഒരു ദിവസത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു. അതുവരെ മാജിക്കിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇയാന്റെ ശ്രമഫലമായി, അച്ഛന്റെ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം മാത്രം പുനഃസൃഷ്ടിക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് മുമ്പ് മാജിക് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ, അച്ഛനെ കാണാനുള്ള അവസരം എന്നെന്നേക്കുമായി അവർക്ക് നഷ്ടപ്പെടും. […]
Avatar: The Way of Water / അവതാർ: ദ വേ ഓഫ് വാട്ടർ (2022)
എംസോൺ റിലീസ് – 3167 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ് പോള് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.8/10 2009-ൽ സാക്ഷാൽ ജെയിംസ് ക്യാമറൂണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവതാർ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാർ: ദ വേ ഓഫ് വാട്ടർ. കേണൽ മൈൽസ് ക്വാറിച്ചിനെ വകവരുത്തി, അയാളുടെ നേതൃത്വത്തിലുള്ള പട്ടാള സൈന്യത്തെ പാൻഡോറയിൽനിന്ന് തുരത്തിയോടിക്കുന്നതോടെയാണ് അവതാർ ആദ്യ ഭാഗം അവസാനിച്ചത്. തങ്ങളുടെ മണ്ണും നിലനില്പ്പും പൊരുതി […]
Fury / ഫ്യൂരി (2014)
എംസോൺ റിലീസ് – 3164 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.0/10 2014 ൽ റിലീസ് ചെയ്ത് ഡേവിഡ് അയെറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാർ ആക്ഷൻ മൂവിയാണ് ‘ഫൂരി‘. കഥ നടക്കുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. കേവലം ഒരു മിലിട്ടറി ടാങ്ക് കൊണ്ട് കൂറ്റൻ ജർമൻ ടാങ്കുകളെ തകർത്ത 5 സൈനിക പോരാളികളുടെ കഥയാണ് സിനിമയിൽ പ്രതിപാതിക്കുന്നത്. അഞ്ചു പേരടങ്ങുന്ന ടീമിന്റെ ലീഡറാണ് ഡോൺ എന്ന് സഹപ്രവർത്തകർ […]
Real Steel / റിയൽ സ്റ്റീൽ (2011)
എംസോൺ റിലീസ് – 3163 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.0/10 ഹ്യൂ ജാക്ക്മാൻ ഇവാൻജലിൻ ലില്ലി, ഡക്കോട്ട ഗോയോ, ആന്റണി മാക്കി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തി 2011-ൽ ആക്ഷൻ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് റിയൽ സ്റ്റീൽ. ഭാവിയിൽ മനുഷ്യ ബോക്സിങ്ങിന്റെ ജനപ്രീതി കുറയുകയും, റോബോട്ട് ബോക്സിങ് പ്രശസ്തിയാർജ്ജിക്കുയും ചെയ്യുന്നു. മുൻ ബോക്സറായിരുന്ന ചാർളി കെന്റൺ, തന്റെ റോബോട്ടുകളെല്ലാം തുടർച്ചയായി പരാജയപ്പെടുന്നത്തോടെ […]
Short Films Special Release – 11 / ഷോര്ട്ട് ഫിലിംസ് സ്പെഷ്യല് റിലീസ് – 11
എംസോൺ റിലീസ് – 3160 ഷോർട് ഫിലിം – 06 Alfred Hitchcock Presents- The Perfect Crime (1957) / ആൽഫ്രെഡ് ഹിച്ച്കോക്ക് പ്രസന്റസ് – ദ പെർഫെക്റ്റ് ക്രൈം (1957) ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡ്രാമ, മിസ്റ്ററി 7.3/10 ചാൾസ് കോർട്നിയെന്ന വിഖ്യാത കുറ്റാന്വേഷകൻ തൻ്റെ ഏറ്റവും പുതിയ കേസിൻ്റെ വിജയാഘോഷത്തിലായിരുന്നു. അവിടേക്കാണ് അയാളുടെ പരിചയക്കാരനായ അഡ്വക്കേറ്റ് ജോൺ ഗ്രിഗറി എത്തുന്നത്. അവരുടെ സംഭാഷണങ്ങൾക്കിടയിൽ അസാധാരണവും […]
Black Adam / ബ്ലാക്ക് ആഡം (2022)
എംസോൺ റിലീസ് – 3159 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ വിഷ് ആസാദ് & അഖിൽ ജോബി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.3/10 അയ്യായിരം വർഷങ്ങൾക്ക് മുമ്പ്, ഖാണ്ഡാക് അഖ്-റ്റോണ് രാജാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലായിരുന്നു. അദ്ദേഹം പൈശാചിക ശക്തികളാല് സബ്ബാക്കിന്റെ കിരീടം നിര്മ്മിക്കുന്നു. ദുര്ഭരണത്തില് വശം കെട്ട മാന്ത്രികര് ഷസാമിന്റെ ശക്തികളാല് ടെത്ത് ആഡം എന്ന ചാമ്പ്യനെ സൃഷ്ടിയ്ക്കുന്നു. തുടര്ന്ന് ടെത്ത് ആഡം അഖ്-റ്റോണ് രാജാവിനെ കൊന്നിട്ട് കാലയവനികയില് മറയുന്നു. ഇന്നത്തെ […]
Lucifer Season 1 / ലൂസിഫർ സീസൺ 1 (2016)
എംസോൺ റിലീസ് – 3155 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Jerry Bruckheimer Television പരിഭാഷ മാജിത് നാസർ ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 8.1/10 മനുഷ്യരാശിയെ പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന നരകാധിപനായ സാത്താൻ. എന്നാൽ സാത്താൻ ശരിക്കും അങ്ങനെയാണോ? ആ കഥ പറയുന്ന അമേരിക്കൻ അർബൻ ഫാന്റസി സീരീസാണ് ലൂസിഫർ. നരക ജീവിതം മടുത്ത സാത്താൻ, മാലാഖമാരുടെ നഗരമായ ലോസ് ഏഞ്ചൽസിലേക്ക് ഒരു വെക്കേഷൻ എടുക്കാൻ തീരുമാനിക്കുന്നു. ലക്സ് എന്ന നൈറ്റ് ക്ലബ്ബിന്റെ മുതലാളിയായി സാത്താനും മനുഷ്യർക്കൊപ്പം […]