എംസോൺ റിലീസ് – 3108 ഭാഷ ഇംഗ്ലീഷ് സംവിധാനം Harry Bradbeer പരിഭാഷ സാമിർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 6.8/10 2020-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ എനോള ഹോംസ് എന്ന ചിത്രത്തിന്റെ സീക്വലാണ് എനോള ഹോംസ് 2 എന്ന ചിത്രം. ട്വീക്സ്ബറി കേസ് സോൾവ് ചെയ്ത ശേഷം എനോള സ്വന്തമായി ഒരു ഡിറ്റക്റ്റിവ് ഏജൻസി സ്റ്റാർട്ട് ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ മോഡിൽ കാണിക്കുകയാണ് ചിത്രം. ആദ്യഭാഗത്തിലെപ്പോലെത്തന്നെ ഫോർത്ത് വാൾ ബ്രേക്കിങ് എല്ലാം […]
The Man from U.N.C.L.E. / ദി മാൻ ഫ്രം U.N.C.L.E. (2015)
എംസോൺ റിലീസ് – 3107 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 7.2/10 അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലം. നെപ്പോളിയൻ സോളോ എന്നൊരു അതിസമർത്ഥനായൊരു സി.ഐ.എ ചാരൻ, ഒരു കെ.ജി.ബി ചാരനുമായി കൊമ്പുകോർത്ത് ഗാബി എന്നൊരു പെൺകുട്ടിയെ ബെർലിൻ മതിലിനപ്പുറത്തേക്ക് കടത്തുന്നു. ഇഞ്ചോടിഞ്ച് നടന്ന ആ പോരാട്ടത്തിലറിയാനുണ്ട്, ഇല്യാ കുര്യാക്കിൻ എന്ന കെ.ജി.ബി ചാരന്റെ മികവ്. എങ്കിലും ഈ കഥ […]
Ozark Season 1 / ഒസാർക് സീസൺ 1 (2017)
എംസോൺ റിലീസ് – 3106 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്, രാഹുൽ രാജ്, ഫയാസ് മുഹമ്മദ്,അജിത് രാജ്, വിഷ് ആസാദ് & ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില് സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്ഷ്യല് അഡ്വൈസറാണ് മാര്ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്ട്ടിയുടെ പാര്ട്ണര് നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല് […]
Banshee Season 4 / ബാൻഷീ സീസൺ 4 (2016)
എംസോൺ റിലീസ് – 3104 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.0/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
Into the White / ഇൻടു ദി വൈറ്റ് (2012)
എംസോൺ റിലീസ് – 3103 ഭാഷ ഇംഗ്ലീഷ് & ജർമൻ സംവിധാനം Petter Næss പരിഭാഷ പ്രശാന്ത് പി ആർ ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 രണ്ടാം ലോക മഹായുദ്ധ സമയത്ത് നോർവീജിയൻ മഞ്ഞു പ്രദേശത്ത് വെടിയേറ്റു വീണ ജർമനിയുടേയും ബ്രിട്ടന്റെയും ബോംബറുകളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ട് ഒരു ക്യാബിനിൽ യാദൃശ്ചികമായി ഒരുമിച്ചു എത്തുന്നു.കഴിക്കാൻ ഭക്ഷണമോ കത്തിക്കാൻ വിറകോ ഇല്ലാത്ത തണുത്തുറഞ്ഞ വിജനമായ ആ പ്രദേശത്ത് അതിജീവിക്കാൻ പരസ്പരമുള്ള ശത്രുത മാറ്റി നിർത്തി ഒന്നിച്ചു നിൽക്കണം എന്നവർ […]
Bullet Train / ബുള്ളറ്റ് ട്രെയിൻ (2022)
എംസോൺ റിലീസ് – 3096 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ സാമിർ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, കോമഡി, ത്രില്ലർ 7.4/10 പേര് വ്യക്തമാക്കുന്നതു പോലെ ബുള്ളറ്റ് ട്രെയിനിൽ നടക്കുന്നതായ ദൃശ്യങ്ങളാണ് ചിത്രത്തിൽ 95 ശതമാനത്തിലധികവും. ടോക്കിയോയിൽ നിന്നും ക്യോട്ടോയിലേക്ക് സഞ്ചരിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിനിൽ കയറുന്നവരെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. യാത്രക്കാരായി കയറുന്ന അവരുടെ ലക്ഷ്യങ്ങൾ പലതാണെങ്കിലും അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ചിലതുണ്ട്. ലേഡിബഗ് എന്നു വിളിപ്പേരുള്ള കഥാനായകൻ ഒരു പ്രൊഫഷണൽ […]
Men / മെൻ (2022)
എംസോൺ റിലീസ് – 3094 ഭാഷ ഇംഗ്ലീഷ് സംവിധാനം Alex Garland പരിഭാഷ എബിൻ മർക്കോസ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.1/10 ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാൻ ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശത്തുള്ള ഒരു പഴയ വസതിയിൽ രണ്ടാഴ്ച ചെലവഴിക്കാൻ എത്തിയതായിരുന്നു ഹാർപർ. എന്നാൽ അവർക്കവിടെ അസ്വസ്ഥതപ്പെടുത്തുന്ന ചില സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. കേന്ദ്രകഥാപാത്രമായ ഹാർപറിന്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. എക്സ് മാകിന (2015), അനൈഹിലേഷൻ (2018) എന്നീ ചിത്രങ്ങൾ ഒരുക്കിയ അലക്സ് ഗാർലൻഡിന്റെ സംവിധാനത്തിൽ […]
Thirteen Lives / തേർട്ടീൻ ലൈവ്സ് (2022)
എംസോൺ റിലീസ് – 3092 ഭാഷ ഇംഗ്ലീഷ്, തായ് സംവിധാനം Ron Howard പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.8/10 അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാപ്രവർത്തനമായിരുന്നു തായ്ലൻഡിലെ ചിയാങ് റായ് പ്രദേശത്തെ താം ലുവാങ് ഗുഹയിൽ നടന്നത്. 2018 ജൂൺ 23-ന് താം ലുവാങ് ഗുഹ സന്ദർശിക്കാൻ പോയ 12 കുട്ടികളും അവരുടെ കോച്ചും അടങ്ങിയ ഒരു ഫുട്ബോൾ ടീം, പതിവിലും നേരത്തെയെത്തിയ കാലവർഷത്തിൽ ഗുഹയിലെ ജലനിരപ്പ് അതിവേഗം ഉയര്ന്നതോടെ […]