എംസോൺ റിലീസ് – 3395 ഭാഷ ഇംഗ്ലീഷ് സംവിധാനം George Stevens പരിഭാഷ ഗിരി പി. എസ്. ജോണർ വെസ്റ്റേൺ, ഡ്രാമ 7.6/10 അലൻ ലാഡ്, ജീൻ ആർതർ, വാൻ ഹെഫ്ലിൻ എന്നിവർ അഭിനയിച്ച 1953 യിൽ റിലീസായ വെസ്റ്റേൺ ചിത്രമാണ് Shane (1953). പാരാമൗണ്ട് പിക്ചേഴ്സ് വിതരണത്തിൽ പുറത്തുവന്ന ചിത്രത്തിന് 1949-ലെ ജാക്ക് ഷെഫറിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി തിരക്കഥ ഒരുക്കിയത് എ.ബി. ഗുത്രി ജൂനിയറാണ്. ജോർജ്ജ് സ്റ്റീവൻസാണ് നിർമ്മാണവും സംവിധാനം നിർവഹിച്ചത്. മികച്ച […]
Inside Out 2 / ഇൻസൈഡ് ഔട്ട് 2 (2024)
എംസോൺ റിലീസ് – 3391 ഭാഷ ഇംഗ്ലീഷ് സംവിധാനം Kelsey Mann പരിഭാഷ ഹബീബ് ഏന്തയാർ ജോണർ കോമഡി, ഡ്രാമ, അനിമേഷൻ, അഡ്വഞ്ചർ 7.7/10 നമ്മുടെ തലച്ചോറിനകത്ത് ഇരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്ന വികാരങ്ങളെല്ലാം സ്വന്തമായി ‘പേഴ്സണാലിറ്റി’ ഉള്ള കൊച്ചു കൊച്ച് ജീവികൾ ആണെങ്കിലോ? 2015ൽ പിക്സാർ ഇറക്കിയ അനിമേഷൻ ചിത്രമായ ഇൻസൈഡ് ഔട്ടിന്റെ രണ്ടാം ഭാഗമാണ് ഇത്. ഒരു കൊച്ചുകുട്ടിയുടെ മനസ്സിനകത്ത് ഇരുന്ന് സന്തോഷം, സങ്കടം, ഭയം, അറപ്പ്, ദേഷ്യം എന്നീ വികാരങ്ങൾ അവളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ […]
Migration / മൈഗ്രേഷൻ (2023)
എംസോൺ റിലീസ് – 3388 ഭാഷ ഇംഗ്ലീഷ് സംവിധാനം Benjamin Renner, Guylo Homsy പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ അഡ്വഞ്ചർ, അനിമേഷൻ, കോമഡി, ഫാമിലി 6.6/10 ദേശാന്തര യാത്രകൾ നമുക്ക് എന്നും ഹരമാണല്ലോ. വെറുമൊരു യാത്രാനുഭവം എന്നതിലുപരി നാമിരിക്കുന്ന comfort zone വിട്ട് പുറത്തു വരാനും പുതിയ അറിവുകളും അനുഭവങ്ങളും നേടി നമ്മുടെ വ്യക്തിത്വത്തെ തന്നെ പുനർ നിർമിക്കാനുമുള്ള ഉപാധി കൂടിയാണ് ഇത്തരം യാത്രകൾ.അത്തരമൊരു യാത്രയെ ഒരു കൂട്ടം താറാവുകളുടെ വീക്ഷണ കോണിലൂടെ നോക്കിക്കണ്ടാലോ? അതാണ് […]
Ready Player One / റെഡി പ്ലേയർ വൺ (2018)
എംസോൺ റിലീസ് – 3382 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അഗ്നിവേശ് & എല്വിന് ജോണ് പോള് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 എർണസ്റ്റ് ക്ലെൻ്റെ നോവൽ ആസ്പദമാക്കി സ്റ്റീവൻ സ്പീൽബെർഗ് ഡയറക്ട് ചെയ്ത് 2018 -ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചിത്രമാണ് ‘റെഡി പ്ലേയർ വൺ” .2045-ൽ അനേകം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ടുന്നൊരു ലോകത്തിലാണ് വേഡ് വാട്ട്സ് ജീവിക്കുന്നത്. തന്റെ ഇരുണ്ട യാഥാർഥ്യത്തിൽ നിന്നും രക്ഷനേടാനായി ജെയിംസ് ഹാലിഡേ എന്ന സൃഷ്ടാവ് സമ്മാനിച്ച […]
Person of Interest Season 3 / പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 3 (2013)
എംസോൺ റിലീസ് – 3380 ഭാഷ ഇംഗ്ലീഷ് രചയിതാവ് Jonathan Nolan പരിഭാഷ പ്രശോഭ് പി.സി. & മുജീബ് സി പി വൈ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് […]
Furiosa: A Mad Max Saga / ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ (2024)
എംസോൺ റിലീസ് – 3379 ഭാഷ ഇംഗ്ലീഷ് സംവിധാനം George Miller പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.7/10 മാഡ് മാക്സ് ഫ്യൂരി റോഡ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒരാളായ ഇംപറേറ്റർ ഫ്യൂരിയോസയുടെ മൂലകഥ പറയുന്ന സിനിമയാണ് ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ. പരമ്പരയിലെ കഴിഞ്ഞ നാല് ഭാഗങ്ങളും സംവിധാനം ചെയ്ത ജോർജ് മില്ലർ തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. ഭൂമിലെ ഏക വാസയോഗ്യസ്ഥലമായ ഗ്രീൻ പ്ലേസിൽ നിന്ന് ഒരു സംഘം […]
Night of the Living Dead / നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ് (1968)
എംസോൺ റിലീസ് – 3375 ക്ലാസിക് ജൂൺ 2024 – 17 ഭാഷ ഇംഗ്ലീഷ് സംവിധാനം George A. Romero പരിഭാഷ പ്രശോഭ് പി. സി. ജോണർ ഹൊറർ, ത്രില്ലർ 7.8/10 സംവിധാന മികവുകൊണ്ടും തിരക്കഥകൊണ്ടും ഹൊറർ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായ ചിത്രമാണ് ‘നൈറ്റ് ഓഫ് ദ ലിവിങ് ഡെഡ്‘. സഹോദരങ്ങളായ ജോണിയും ബാർബറയും പെൻസിൽവേനിയയിലെ ഉൾനാട്ടിലുള്ള ഒരു സെമിത്തേരിയിൽ എത്തുന്നു. അച്ഛൻ്റെ കല്ലറയിൽ റീത്ത് വെയ്ക്കാനാണ് അവർ വന്നത്. സെമിത്തേരിയിൽ സൂക്ഷിപ്പുകാരനടക്കം ആരെയും കാണാത്തത് അവരെ അത്ഭുതപ്പെടുത്തി. […]
Repulsion / റിപ്പൾഷൻ (1965)
എംസോൺ റിലീസ് – 3373 ക്ലാസിക് ജൂൺ 2024 – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Roman Polanski പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 റോമൻ പൊളാൻസ്കിയുടെ ആദ്യ ഇംഗീഷ് ചലച്ചിത്രമാണ് 1965-ലിറങ്ങിയ സൈക്കോളജിക്കൽ ഹൊറർ ചിത്രം റിപ്പൾഷൻ. കാരൊൾ എന്ന യുവതിക്ക് നാട്ടിലെ ഒരു സലൂണിലാണ് ജോലി. ചേച്ചിക്കൊപ്പം ഒരു ഫ്ലാറ്റിൽ വാടകയ്ക്കാണ് കാരൊൾ കഴിയുന്നത്. കോളിൻ എന്ന യുവാവ് അവളോട് പ്രണയാഭ്യർഥന നടത്തുന്നുണ്ടെങ്കിലും അവൾ അനുകൂലമായി പ്രതികരിക്കുന്നില്ല. പുറമേ […]