എംസോൺ റിലീസ് – 2912 ഭാഷ ഇംഗ്ലീഷ് സംവിധാനം Kati Johnston പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.6/10 രണ്ടാം സീസണിനു ശേഷം വന്ന ഡിഫെൻഡേഴ്സ് എന്ന മിനി സീരീസിന്റെ തുടർച്ചയായാണ് ഡെയർഡെവിൾ മൂന്നാം സീസൺ തുടങ്ങുന്നത്. ഡിഫെൻഡേഴ്സിൽ അവസാനം ഒരു കെട്ടിടം തകർന്നു വീഴുന്നതിന്റെ ഉള്ളിൽ പെട്ടുപോവുന്ന മാറ്റ് മർഡോക്കിനെ പറ്റി അതിനുശേഷം യാതൊരു വിവരവും ലഭിക്കാഞ്ഞതുകൊണ്ട് അതോടെ അവൻ മരണപ്പെട്ടു എന്നാണ് ഇപ്പോൾ അവന്റെ സുഹൃത്തുക്കൾ വിശ്വസിക്കുന്നത്. എന്നാൽ ആ […]
Dune / ഡ്യൂൺ (2021)
എംസോൺ റിലീസ് – 2911 ഓസ്കാർ ഫെസ്റ്റ് 2022 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അരുൺ ബി. എസ്. കൊല്ലം & ഫയാസ് മുഹമ്മദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.1/10 1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2021-ൽ പുറത്തിറങ്ങിയ സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ ചിത്രമാണ് ഡ്യൂൺ (Dune). അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് ചിത്രം പറഞ്ഞ് പോകുന്നത്. […]
The Harder They Fall / ദ ഹാർഡർ ദേ ഫാൾ (2021)
എംസോൺ റിലീസ് – 2910 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeymes Samuel പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ടഡ്രാമ, വെസ്റ്റേൺ 6.6/10 ജെയിംസ് സാമുവലിന്റെ സംവിധാനത്തിൽ 2021-ൽ റിലീസ് ചെയ്ത റിവിഷനിസ്റ്റ് വെസ്റ്റേൺ സിനിമയാണ് ‘ദ ഹാർഡർ ദേ ഫാൾ‘. സാങ്കൽപ്പിക കഥയാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലെ വെസ്റ്റ് അമേരിക്കയിലെ കൗബോയികളുടേയും, നിയമപാലകരുടേയും, കുറ്റവാളികളുടേയും ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ആഫ്രിക്കൻ-അമേരിക്കൻ വംശജർ പ്രധാന കഥാപാത്രങ്ങളായി വരുന്ന അപൂർവ്വം വെസ്റ്റേൺ സിനിമകളിലൊന്നാണിത്. തന്റെ അച്ഛനമ്മമാരെ കൊന്ന […]
Skater Girl / സ്കേറ്റർ ഗേൾ (2021)
എംസോൺ റിലീസ് – 2907 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Manjari Makijany പരിഭാഷ പ്രണവ് രാഘവൻ ജോണർ ഡ്രാമ, ഫാമിലി, സ്പോർട് 6.7/10 നമ്മളെല്ലാം സ്വപ്നം കാണുന്നവരാണ്, നമുക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. എന്നാൽ സ്വപ്നം കാണാൻപോലും പറ്റാത്ത തനിക്ക് ജീവിതത്തിൽ ആരാകണം എന്നുപോലും തീരുമാനിക്കാൻ പറ്റാത്ത രാജസ്ഥാനിലെ ഖേംപൂർ എന്ന ഗ്രാമത്തിലെ പ്രേരണ എന്ന പെൺകുട്ടിയുടെ കഥയാണ് സ്കേറ്റർ ഗേൾ എന്ന സിനിമയിൽ പറയുന്നത്. ലണ്ടനിൽ നിന്ന് തന്റെ അച്ഛന്റെ നാട്ടിലേക്ക് വരുന്ന വിദേശ വനിതയായ […]
Curve / കർവ് (2015)
എംസോൺ റിലീസ് – 2905 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ അരുൺ ബി. എസ് ജോണർ ഹൊറർ, ത്രില്ലർ 5.5/10 വഴിയരികിൽ കണ്ടുമുട്ടുന്ന അപരിചിതരെ സഹായിക്കുന്നർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 2015-ൽ പുറത്തിറങ്ങിയ അമേരിക്കൻ സർവൈവൽ ത്രില്ലർ ചലച്ചിത്രമായ ‘കർവ്‘ (Curve). ഒരു യാത്രയ്ക്കിടയിൽ വിജനമായ സ്ഥലത്തുവച്ച് മാലറി എന്ന പെൺകുട്ടിയുടെ കാർ കേടാവുകയും ഒരു അപരിചിതൻ വന്ന് ആ കാർ ശരിയാക്കുകയും ചെയ്യുന്നു. വളരെ മാന്യനും സൽസ്വഭാവിയുമായിരുന്ന ആ ചെറുപ്പക്കാരനെ മാലറി […]
Agatha Christie’s Poirot Season 9 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 9 (2003–04)
എംസോൺ റിലീസ് – 2904 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)അഗത ക്രിസ്റ്റീസ് പ്വാറോ: […]
Banshee Season 3 / ബാൻഷീ സീസൺ 3 (2015)
എംസോൺ റിലീസ് – 2903 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.5/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. എന്നാൽ […]
The Postcard Killings / ദി പോസ്റ്റുകാർഡ് കില്ലിങ്സ് (2020)
എംസോൺ റിലീസ് – 2900 ഭാഷ ഡച്ച്, ഇംഗ്ലീഷ് സംവിധാനം Danis Tanovic പരിഭാഷ മഹ്ഫൂൽ കോരംകുളം ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 5.8/10 30 വർഷം പോലീസ് ഓഫീസർ ആയിരുന്ന ജേക്കബ് കാനന്റെ, മകളും ഭർത്താവും ഹണിമൂണിനിടെ യൂറോപ്പിൽ വെച്ച് പൈശാചികമായ രീതിയിൽ കൊല്ലപ്പെടുന്നു, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പിതാവ് ജേക്കബ് കാനൻ (ജെഫ്രേ ഡീൻ മോർഗൻ) യൂറോപ്പിലെത്തുന്നു. യൂറോപ്പിലെത്തുന്ന യുവ ദമ്പതികൾ വ്യത്യസ്തങ്ങളായ രീതിയിൽ വിവിധ നഗരങ്ങളിൽ വെച്ച് കൊല ചെയ്യപ്പെടുകയും, അതിന് മുന്നോടിയായി […]