എം-സോണ് റിലീസ് – 2612 ഭാഷ ഇംഗ്ലീഷ് സംവിധാനം Tomm Moore, Ross Stewart പരിഭാഷ മാജിത് നാസർ ജോണർ അനിമേഷന്, അഡ്വഞ്ചർ, ഫാമിലി 8.1/10 നാടോടിക്കഥകളിലൂടെ പരിചിതമായ മനുഷ്യച്ചെന്നായ്ക്കളുടെ പശ്ചാത്തലത്തിൽ പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ അനിമേഷൻ ചിത്രമാണ് വുൾഫ്വാക്കഴ്സ്.കാട്ടിൽ മനുഷ്യച്ചെന്നായ്ക്കൾ ഉണ്ടെന്നും, അവയുടെ കടിയേറ്റാൽ മനുഷ്യച്ചെന്നായയായി മാറുമെന്നും, അവരാണ് കാട്ടിൽ ചെന്നായ്ക്കളെ നിയന്ത്രിക്കുന്നത് എന്നുമായിരുന്നു ഒരുകാലത്ത് അയർലണ്ടിൽ വിശ്വസിച്ചിരുന്നത്.ആ വിശ്വാസം നിലനിൽക്കേ, ഇംഗ്ലണ്ടിൽ നിന്നും അയർലണ്ടിലേക്ക് കുടിയേറിയവരാണ് നായാട്ടുകാരായ റോബിനും, അച്ഛനും.അച്ഛനോടൊപ്പം കാട്ടിലെ […]
What Ever Happened to Baby Jane? / വാട്ടെവർ ഹാപ്പെൻഡ് ടു ബേബി ജെയിൻ? (1962)
എം-സോണ് റിലീസ് – 2611 ക്ലാസ്സിക് ജൂൺ 2021 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Aldrich പരിഭാഷ പ്രശോഭ് പി. സി. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 സഹോദരിമാരായ ജെയിൻ ഹഡ്സണും ബ്ലാഞ്ച് ഹഡ്സണും ഹോളിവുഡ് നടിമാരായിരുന്നു. ആയ കാലത്ത് സൂപ്പർതാരമായിരുന്നു ബ്ലാഞ്ച്. പക്ഷേ ജെയിൻ ചെറിയ വേഷങ്ങളിൽ ഒതുങ്ങിപ്പോയി.ഒരു അപകടം ബ്ലാഞ്ചിനെ അരയ്ക്കു താഴേക്ക് തളർത്തിക്കളഞ്ഞു. പ്രായമായതോടെ ജെയിനിനും ബ്ലാഞ്ചിനും സിനിമകളും ഇല്ലാതായി. പഴയ ഓർമകളും പേറി വലിയൊരു വീട്ടിൽ കഴിയുകയാണ് ഇരുവരും. വീൽചെയറിൽ […]
Die Hard / ഡൈ ഹാർഡ് (1988)
എം-സോണ് റിലീസ് – 2608 ക്ലാസ്സിക് ജൂൺ 2021 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം John McTiernan പരിഭാഷ ജെ ജോസ് ജോണർ ആക്ഷൻ, ത്രില്ലർ 8.2/10 1988ല് പുറത്തിറങ്ങി, ആക്ഷന് സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന സിനിമയാണ് ഡൈ ഹാർഡ്.ഭാര്യയുമായി പിണക്കത്തിലായിരുന്ന ജോണ് മക്ലൈൻ, ഒരു ക്രിസ്മസ്സിന് ഭാര്യയേയും മക്കളെയും കാണാന് ലോസ് ആന്ജലസിലേക്ക് വരുന്നു. അവിടെ ജോണിന് നേരിടേണ്ടി വരുന്നത് ഒരു സംഘം തീവ്രവാദികളെയാണ്. ഒരു ഒറ്റയാള് പട്ടാളമായി തീവ്രവാദികളെ നേരിടേണ്ടിവരുന്ന ജോണ് മക്ലൈന്റെ പോരാട്ടമാണ് […]
Possession / പൊസഷൻ (1981)
എം-സോണ് റിലീസ് – 2606 ക്ലാസ്സിക് ജൂൺ 2021 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Andrzej Zulawski പരിഭാഷ അരുണ വിമലൻ ജോണർ ഡ്രാമ, ഹൊറർ 7.4/10 മാർക്കിന്റെയും അന്നയുടെയും വിവാഹം തകർന്ന് തുടങ്ങുന്നിടത്താണ് പൊസഷൻ തുടങ്ങുന്നത്.ജോലിയുടെ ഭാഗമായി എപ്പോഴും ദൂരെയായിരുന്ന മാർക്ക് എല്ലാം ഉപേക്ഷിച്ച് അന്നയുടെയും മകന്റെയും കൂടെ ജീവിക്കാൻ വന്നതാണ്. പക്ഷേ അയാളെ സ്വീകരിച്ചത് വിവാഹം ഉപേക്ഷിച്ചു പോകാൻ നിൽക്കുന്ന അസ്വസ്ഥയായ ഭാര്യയാണ്.അന്നയുടെ തീരുമാനം അംഗീകരിക്കാൻ മാർക്കിന് കഴിഞ്ഞില്ല. അന്നയെ ഈ തീരുമാനത്തിൽ എത്തിച്ചത് എന്താണെന്ന് […]
Nomadland / നോമാഡ്ലാൻഡ് (2020)
എം-സോണ് റിലീസ് – 2605 ഭാഷ ഇംഗ്ലീഷ് സംവിധാനം Chloé Zhao പരിഭാഷ ഷിഹാബ് എ. ഹസ്സൻ ജോണർ ഡ്രാമ 7.4/10 മഹാ സാമ്പത്തികമാന്ദ്യത്തെ തുടര്ന്ന് എല്ലാം നഷ്ടപ്പെട്ടതിനുശേഷം, ആധുനിക നാടോടിയായി വാനില് അന്തിയുറങ്ങി അമേരിക്കയുടെ പടിഞ്ഞാറൻ സ്റ്റേറ്റുകളിലൂടെ യാത്ര ചെയ്യുന്ന അറുപതുകളില് എത്തിയ ഒരു സ്ത്രീയുടെ ജീവിതമാണ് നൊമാഡ് ലാന്ഡ് അനാവരണം ചെയ്യുന്നത്. 2020 ലെ മികച്ച ചിത്രത്തിനും, മികച്ച സംവിധായികക്കും, മികച്ച നടിക്കുമുള്ള ഓസ്കാര് ഉള്പ്പെടെ ഒട്ടനവധി അംഗീകാരങ്ങള് വാരിക്കൂട്ടിയ മികച്ച ചിത്രമാണ് നൊമാഡ്ലാന്ഡ്. […]
Anthropoid / ആന്ത്രൊപോയ്ഡ് (2016)
എം-സോണ് റിലീസ് – 2604 ഭാഷ ഇംഗ്ലീഷ് സംവിധാനം Sean Ellis പരിഭാഷ പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 പൂർണമായും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കപ്പെട്ട വാർ/ ത്രില്ലർ സിനിമയാണ് ആന്ത്രൊപോയ്ഡ്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമൻ ഉദ്യോഗസ്ഥനായ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനെ കൊല്ലാൻ ചെക്കോസ്ലോവാക്യൻ പോരാളികൾ നടത്തിയ ‘ഓപ്പറേഷൻ ആന്ത്രൊപോയ്ഡി’ൻ്റെ ചലച്ചിത്ര ആവിഷ്കാരമാണിത്. മ്യൂണിക് ഉടമ്പടിയെ തുടർന്ന് ചെക്കോസ്ലോവാക്യ നാസി ജർമനിക്ക് കീഴടങ്ങി. കൊടും ക്രൂരനായ നാസി ഉദ്യോഗസ്ഥൻ റെയ്ൻഹാർട്ട് ഹൈഡ്രിക്കിനു […]
Shadow and Bone Season 1 / ഷാഡോ ആൻഡ് ബോൺ സീസൺ 1 (2021)
എം-സോണ് റിലീസ് – 2601 ഭാഷ ഇംഗ്ലീഷ് നിർമാണം 21 Laps Entertainment പരിഭാഷ സൽമാൻ ടി.പി, ഫഹദ് അബ്ദുൽ മജീദ്,ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 7.8/10 ഗെയിം ഓഫ് ത്രോൺസിലെ മാജിക്കൽ ഫാന്റസിയും, ഹംഗർ ഗെയിംസിലെ അതിസാഹസികതയും, ഓഷ്യൻസ് ഇലവനിലെ ത്രില്ലടിപ്പിക്കുന്ന ഹെെസ്റ്റ് എലമെന്റും ഒരുമിച്ച് വന്നാൽ എങ്ങനെയുണ്ടാവും? അതാണ് “ഷാഡോ ആൻഡ് ബോൺ” ഒരു സാങ്കൽപിക മാജിക്കൽ വേൾഡിലെ രാജ്യമാണ് റാവ്ക. റാവ്കയുടെ നടുവിലായി രാജ്യത്തെ രണ്ടായി ഭിന്നിപ്പിക്കുന്ന […]
Manchester by the Sea / മാഞ്ചസ്റ്റർ ബൈ ദ സീ (2016)
എം-സോണ് റിലീസ് – 2598 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Kenneth Lonergan പരിഭാഷ ഉദയകൃഷ്ണ ജോണർ ഡ്രാമ 7.8/10 ഒരിക്കൽ തന്റെ ശ്രദ്ധകുറവ് കൊണ്ട് സംഭവിച്ച ഒരു തെറ്റ്, ആ തെറ്റാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും തിരുത്താൻ കഴിയാത്ത വിധം വലുതും. ആ സംഭവത്തിനാൽ എല്ലാം നഷ്ടപ്പെട്ട അയാൾ ബാക്കി ജീവിതം ഒറ്റയ്ക്ക് ജീവിച്ച് തീർക്കാനായിരുന്നു സ്വയം വിധിച്ചത്, വർഷങ്ങൾക്കിപ്പുറം ഏക സഹോദരന്റെ മരണം സംഭവിക്കുന്നതിലൂടെ അനന്തിരവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അയാൾക്ക് വന്നു ചേരുന്നു, […]