എംസോൺ റിലീസ് – 3338 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 8.8/10 1965-ൽ പുറത്തിറങ്ങിയ ഫ്രാങ്ക് ഹെർബർട്ടിൻ്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാം ഭാഗമാണ് 2024-ൽ പുറത്തിറങ്ങിയ ഡെനി വിൽനേവ് സംവിധാനം ചെയ്ത ഡ്യൂൺ: പാർട്ട് ടൂ. ഒന്നാം ഭാഗം നിർത്തിയ ഇടത്ത് നിന്നാണ് രണ്ടാം ഭാഗത്തിൻ്റെ കഥ തുടരുന്നത്. അറാക്കിസ്സിലെ ഹാർക്കോനൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് മരുഭൂമിയിലേക്ക് പോയ പോളും അമ്മ […]
Bridge to Terabithia / ബ്രിഡ്ജ് ടൂ ടെറബിത്തിയ (2007)
എംസോൺ റിലീസ് – 3335 ഭാഷ ഇംഗ്ലീഷ് സംവിധാനം Gabor Csupo പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഫാന്റസി, ഫാമിലി 7.2/10 ക്യാതറിൻ പാറ്റേഴ്സണിന്റെ ഇതേ പേരിൽതന്നെയുള്ള നോവലിനെ ആസ്പദമാക്കി 2007-യിൽ ഗാബോർ ക്സുപ്പോ സംവിധാനം ചെയ്ത്, പ്രധാന കഥാപാത്രങ്ങളായി ജോഷ് ഹച്ചേഴ്സണും അന്നസോഫിയ റോബും അഭിനയിച്ചു പുറത്ത് വന്ന ചിത്രമാണ് “ബ്രിഡ്ജ് ടു ടെറബിത്തിയ“. ജോഷ് ഹച്ചേഴ്സണ് അവതരിപ്പിക്കുന്ന ജെസ്സി ആരോൺസെന്ന സ്കൂൾ കുട്ടി ചിത്രവരയും സ്പോർട്സും മാത്രമായി തന്റെ ലോകത്ത് ഒതുങ്ങി […]
Past Lives / പാസ്റ്റ് ലെെവ്സ് (2023)
എംസോൺ റിലീസ് – 3333 ഓസ്കാർ ഫെസ്റ്റ് 2024 – 10 ഭാഷ ഇംഗ്ലീഷ് & കൊറിയൻ സംവിധാനം Celine Song പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ചെറുപ്പത്തിൽ രണ്ട് ഭൂഖണ്ഡത്തിലേക്ക് വേർപിരിഞ്ഞു പോയ രണ്ട് സുഹൃത്തുക്കളുടെ 24 വർഷങ്ങൾക്കിടയിൽ 12 വർഷങ്ങളായി നടക്കുന്ന കാര്യങ്ങളാണ് 2023-ൽ സെലീൻ സോങ് സംവിധാനം നിർവഹിച്ച പാസ്റ്റ് ലൈവ്സ് എന്ന അമേരിക്കൻ-കൊറിയൻ സിനിമയിൽ അവതരിപ്പിക്കുന്നത്. വേർപിരിഞ്ഞ ആ രണ്ടു സുഹൃത്തുക്കൾ 12 വർഷങ്ങൾക്ക് ശേഷം ഫേസ്ബുക്ക് വഴി […]
Damsel / ഡാംസെൽ (2024)
എംസോൺ റിലീസ് – 3330 ഭാഷ ഇംഗ്ലീഷ് സംവിധാനം Juan Carlos Fresnadillo പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.1/10 മില്ലി ബോബി ബ്രൗണിനെ നായികയാക്കി ജുവാൻ കാർലോസിന്റെ സംവിധാനത്തിൽ 2024-യിൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ അഡ്വഞ്ചർ-ഫാന്റസി ചിത്രമാണ് ഡാംസെൽ. ദാരിദ്രത്തിന്റെ അത്യുച്ചത്തിൽ നിൽക്കുന്ന ഒരു രാജ്യത്തിന്റെ രാജകുമാരിയാണ് കഥയിലെ നായികയായ എലോഡി. രാജാവായ അച്ഛനും അനിയത്തിയും രണ്ടാനമ്മയും ഉൾപ്പെടുന്ന കുടുംബമാണ് എലോഡിയുടേത്. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് കൊണ്ടുവരാൻ മറ്റൊരു മാർഗ്ഗവും കാണാതെ രാജാവ് […]
The Walking Dead: The Ones Who Live Season 1 / ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)
എംസോൺ റിലീസ് – 3326 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Skybound Entertainment പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.3/10 ദ വാക്കിങ് ഡെഡെന്ന AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്“ 2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ ശരീരം മറ്റെങ്ങോട്ടോ മാറ്റുന്നതുമാണ് കാണിച്ചത്. […]
Killers of the Flower Moon / കില്ലേഴ് ഓഫ് ദ ഫ്ലവർ മൂൺ (2023)
എംസോൺ റിലീസ് – 3321 ഓസ്കാർ ഫെസ്റ്റ് 2024 – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ വിഷ് ആസാദ് ജോണർ ക്രെെം, ഡ്രാമ, ഹിസ്റ്ററി 7.7/10 മാർട്ടിൻ സ്കോർസെസിയുടെ സംവിധാനത്തില്‍ 2023-ല്‍ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ഡ്രാമ ചിത്രമാണ് കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂണ്‍. പതിനേഴാം നൂറ്റാണ്ടില്‍ മിസോറി, മിസിസിപ്പി നദീതടങ്ങളില്‍ കുടിയേറിപാര്‍ത്ത അമേരിക്കൻ ഗോത്രവര്‍ഗ്ഗമാണ് ഓസേജ്. അമേരിക്കൻ സിവില്‍ വാറിന് ശേഷം, 1870-ൽ ഡ്രം ക്രീക്ക് ഉടമ്പടി പ്രകാരം ഓസേജുകളുടെ ഭൂമി അമേരിക്കന്‍ […]
The Walking Dead Season 11 / ദ വാക്കിങ് ഡെഡ് സീസൺ 11 (2021)
എംസോൺ റിലീസ് – 3317 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
Anatomy of a Fall / അനാട്ടമി ഓഫ് എ ഫോൾ (2023)
എംസോൺ റിലീസ് – 3312 ഓസ്കാർ ഫെസ്റ്റ് 2024 – 06 ഭാഷ ഫ്രഞ്ച് & ഇംഗ്ലീഷ് സംവിധാനം Justine Triet പരിഭാഷ ഡോ. ജമാൽ ജോണർ ക്രെെം, ഡ്രാമ, ത്രില്ലർ 7.8/10 Justine Triet സംവിധാനം ചെയ്ത് Sandra Huller കേന്ദ്രകഥാപാത്രമായി അഭിനയിച്ച ഒരു മുഴുനീള കോർട്ട്റൂം ഡ്രാമയാണ് അനാട്ടമി ഓഫ് എ ഫോൾ. പ്രേക്ഷകന് നേരത്തെ അറിയുന്ന ഒരു സംഭവം കോടതിയിലെത്തിക്കുന്ന പതിവ് ശൈലിയിൽ നിന്നും വളരെ വ്യത്യസ്തമായി, ആർക്കും പെട്ടെന്ന് പിടിതരാത്ത രൂപത്തിലാണ് […]