എംസോൺ റിലീസ് – 3305 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Kaji Productions പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.4/10 നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഒരു ഫാന്റസി അഡ്വഞ്ചർ ടെലിവിഷൻ സീരീസാണ് “വൺ പീസ്“. എയ്ച്ചിറോ ഓഡയുടെ ഇതേ പേരിലുള്ള ആഗോളതലത്തിൽ പ്രശംസയാർജ്ജിച്ച മാങ്ക, ആനിമേ ഫ്രാഞ്ചൈസിന്റെ ലൈവ്-ആക്ഷൻ അഡാപ്റ്റേഷൻ കൂടിയാണീ സീരീസ്. വിഖ്യാതനും കടൽക്കൊള്ളക്കാരുടെ രാജാവുമായ ഗോൾഡ് റോജറിനെ മറീനുകൾ പിടികൂടി വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അദ്ദേഹം അവസാനമായി പറഞ്ഞ തന്റെ നിധി ശേഖരമായ “വൺ […]
A Haunting in Venice / എ ഹോണ്ടിങ് ഇൻ വെനീസ് (2023)
എംസോൺ റിലീസ് – 3302 ഭാഷ ഇംഗ്ലീഷ് സംവിധാനം Kenneth Branagh പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ഹൊറർ 6.5/10 വിരമിച്ചശേഷം ആരുടെയും ശല്യമുണ്ടാകാതിരിക്കാൻ ഒരു ബോഡിഗാർഡിനേയും നിയമിച്ചു വെനീസിൽ ഒളിച്ചു താമസിക്കുകയാണ് പ്വാറോ. പ്വാറോയോട് കേസ് പറയാൻ വരുന്ന ആരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ കനാലിലേക്ക് എടുത്തെറിയാൻ മടിക്കില്ല, പ്വാറോയുടെ ബോഡിഗാർഡ്. ഒരിക്കൽ പഴയ സുഹൃത്തായ എഴുത്തുകാരി അരിയാഡ്ന പ്വാറോയെ കാണാൻ എത്തുന്നു. ഒരു ഹാലോവീൻ ആഘോഷത്തിന് പ്വാറോയെ ക്ഷണിക്കാനാണ് അവർ വന്നതെന്നും […]
Oppenheimer / ഓപ്പന്‍ഹൈമര്‍ (2023)
എംസോൺ റിലീസ് – 3300 ഓസ്കാർ ഫെസ്റ്റ് 2024 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.4/10 “അമേരിക്കന്‍ പ്രൊമിത്യൂസ്: ദ ട്രൈയമ്പ് ആന്‍ഡ് ട്രാജഡി ഓഫ് ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍” എന്ന ജീവചരിത്ര ഗ്രന്ഥത്തെ അടിസ്ഥാനമാക്കി 2023-ല്‍ പുറത്തിറങ്ങിയ, വൻ താര നിരയെ നിരത്തി ക്രിസ്റ്റഫര്‍ നോളന് രചനയും സംവിധാനവും നിര്‍വ്വഹിച്ച അമേരിക്കന്‍ ചലച്ചിത്രമാണ് “ഓപ്പന്‍ഹൈമര്‍“. ആണവബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ […]
Ozark Season 4 / ഒസാർക് സീസൺ 4 (2022)
എംസോൺ റിലീസ് – 3299 ഭാഷ ഇംഗ്ലീഷ് നിർമ്മാണം MRC Television പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്. മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി അവരോട് ഒരു ഡീലിന് തയ്യാറാവുന്നു. അതനുസരിച്ച് മാര്‍ട്ടിക്ക് […]
The Walking Dead Season 10 / ദ വാക്കിങ് ഡെഡ് സീസൺ 10 (2019)
എംസോൺ റിലീസ് – 3297 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
The Iron Giant / ദി അയൺ ജയന്റ് (1999)
എംസോൺ റിലീസ് – 3296 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ പ്രജുൽ പി ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.1/10 1957-ലെ കാറ്റും മഴയുമുള്ള ഒരു രാത്രിയിൽ ആകാശത്തു നിന്ന് ഒരു ഭീമൻ അന്യഗ്രഹ റോബോട്ട് അമേരിക്കയിലെ റോക്ക്വെൽ എന്ന ചെറുപട്ടണത്തിന് സമീപം വന്ന് പതിക്കുന്നു. ആ പട്ടണത്തിൽ താമസിക്കുന്ന ഹോഗാർത്ത് എന്ന 9 വയസ്സുകാരൻ ആ റോബോട്ടിനെ ഒരപകടത്തിൽ നിന്നും രക്ഷിക്കുന്നു. അങ്ങനെ അവർ തമ്മിൽ സൗഹൃദത്തിലാകുന്നു. ഒരു […]
Independence Day / ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ (1996)
എംസോൺ റിലീസ് – 3295 ഏലിയൻ ഫെസ്റ്റ് – 25 ഭാഷ ഇംഗ്ലീഷ് സംവിധാനം Roland Emmerich പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.0/10 ഈ പ്രപഞ്ചത്തിൽ അന്യഗ്രഹജീവികൾ ഉണ്ടെങ്കിൽ, നമ്മളവരെ കണ്ടെത്തും മുന്നേ, അവരാദ്യം നമ്മളെ കണ്ടെത്തിയാൽ എന്താണ് സംഭവിക്കുക എന്ന് ആലോചിക്കുന്ന പലരുമുണ്ടാവും. അവര്‍ സമാധാനത്തിലാകുമോ വരിക, അതോ നമ്മളെ നശിപ്പിക്കാനോ? രണ്ടാമത് പറഞ്ഞ തരത്തിലുള്ളൊരു കഥ പറയുന്ന സിനിമയാണ് റോളണ്ട് എമറിക് രചനയും സംവിധാനവും നിർവഹിച്ച്, വിൽ സ്മിത്തും, […]
Men in Black / മെൻ ഇൻ ബ്ലാക്ക് (1997)
എംസോൺ റിലീസ് – 3294 ഏലിയൻ ഫെസ്റ്റ് – 24 ഭാഷ ഇംഗ്ലീഷ് സംവിധാനം Barry Sonnenfeld പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി, സയൻസ് ഫിക്ഷൻ 7.3/10 ന്യൂയോര്‍ക്ക് പൊലീസ് സേനയിലെ കഴിവുറ്റ ഉദ്യോഗസ്ഥനാണ് എഡ്വേര്‍ഡ്സ്. എന്നാൽ ഒരു രാത്രി അയാൾ പിന്തുടർന്ന വിചിത്രനായൊരു കുറ്റവാളി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതിനെ തുടർന്ന് ന്യൂയോര്‍ക്ക് പൊലീസ് അയാളെ ചോദ്യം ചെയ്യുന്നു. അപ്പോഴാണ് കറുത്ത സ്യൂട്ടിട്ട ഏജന്റ് കെയുടെ വരവ്. അയാൾ അവനൊരു വിസിറ്റിങ് […]