എം-സോണ്‍ റിലീസ് – 2007 ഭാഷ ഇംഗ്ലീഷ് സംവിധാനം David Robert Mitchell പരിഭാഷ കിരൺ പി വി കണ്ണൂർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 2014 ൽ പുറത്തിറങ്ങിയ ഹൊറർ ത്രില്ലെർ ചിത്രമാണ്, ‘ഇറ്റ് ഫോളോസ്.’സാധാരണ ഹോളിവുഡ് പ്രേത സിനിമകളെ അപേക്ഷിച്ചു വ്യത്യസ്തമായ അവതരണം ആയിരുന്നു ഇറ്റ് ഫോളോസിന്റേത്.അനുയോജ്യമായ പശ്ചാത്തല സംഗീതവും വ്യത്യസ്ത അവതരണവും കൊണ്ട് ഒരു തവണ ഭയത്തോടെയും ത്രില്ലിങ്ങോടും കൂടി കണ്ടിരിക്കാവുന്ന ചിത്രമാണ് ‘ഇറ്റ് ഫോളോസ് ‘. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Following / ഫോളോയിങ് (1998)
എം-സോണ്‍ റിലീസ് – 2005 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ സായൂജ് പി.എസ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.5/10 ക്രിസ്റ്റഫർ നോളന്റെ ആദ്യചിത്രമായ ‘ഫോളോയിങ്’ ഒരു മണിക്കൂർ 10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ്.എഴുത്തുകാരനാവാൻ ആഗ്രഹിക്കുന്ന ബിൽ, തന്റെ കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി അപരിചിതരായ ആളുകളെ പിന്തുടരാൻ തുടങ്ങുന്നു. ബിൽ തന്നെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ കോബ് എന്ന കള്ളൻ ബില്ലിനോട് കാരണം തിരക്കുകയും, തന്റെ മോഷണരീതികൾ […]
Santa Sangre / സാന്താ സാൻഗ്രെ (1989)
എം-സോണ്‍ റിലീസ് – 2003 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro Jodorowsky പരിഭാഷ പ്രശോഭ് പി സി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 ജോദ്രോവ്സ്കിയുടെ മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നതാണ് 1989-ൽ ഇറങ്ങിയ സൈക്കോളജിക്കൽ/ ഹൊറർ ചിത്രം സാന്താ സാൻഗ്രെ. ‘എക്സ്പിരിമെന്റൽ ഫിലിം’ വിഭാഗത്തിൽ പെടുന്ന ചിത്രം സിനിമയുടെ പതിവ് രീതികളിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാഖ്യാന രീതിയാണ് അവലംബിച്ചിരിക്കുന്നത്.ഭ്രാന്താശുപത്രിയിൽ കഴിയുന്ന ഫീനിക്സ് എന്ന യുവാവിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ജീവിതത്തിലെ എന്തോ വലിയ […]
Ninja: Shadow of a Tear / നിഞ്ച: ഷാഡോ ഓഫ് എ ടിയർ (2013)
എം-സോണ്‍ റിലീസ് – 2002 ഭാഷ ഇംഗ്ലീഷ് സംവിധാനം Isaac Florentine പരിഭാഷ സ്റ്റെഫിൻ മാത്യു ആൻഡ്രൂസ് ജോണർ ആക്ഷൻ, ത്രില്ലർ 6.2/10 ലോകമെമ്പാടുമുള്ള ആക്ഷൻ സിനിമ പ്രേമികളുടെ പ്രിയ നായകൻ സ്കോട്ട് അഡ്കിൻസിനെ നായകനാക്കി ഐസക്ക് ഫ്ലോറൻടയ്ൻ സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ Ninja എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2013ൽ പുറത്തിറങ്ങിയ Ninja shadow of a tear അഥവാ Njnja 2.ആദ്യ ഭാഗം കണ്ടിട്ടില്ലെങ്കിലും ആസ്വാദനത്തെ ഒട്ടും ബാധിക്കാതെതന്നെ രണ്ടാം ഭാഗം ആസ്വദിച്ചു കാണാൻ സാധിക്കും വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ജപ്പാനിലെ പ്രസിദ്ധമായ ഡോജോ അഥവാ […]
Divergent / ഡൈവർജന്റ് (2014)
എം-സോണ്‍ റിലീസ് – 2001 ഭാഷ ഇംഗ്ലീഷ് സംവിധാനം Neil Burger പരിഭാഷ ജിതിൻ വി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി 6.7/10 പോസ്റ്റ് അപ്പോക്കാലിപ്പ്റ്റിക് ചിക്കാഗോയിലാണ് കഥ നടക്കുന്നത്. ഒരു വലിയ യുദ്ധത്തിന് ശേഷം, കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും സമാധാനം നിലനിർത്താനുമായി ഒരു വലിയ പ്രദേശത്തെ മതിൽ കെട്ടി തിരിച്ചിരിക്കുകയാണ്. അവിടെ മനുഷ്യരെ, അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ത്യാഗങ്ങൾ സഹിക്കുന്നവരും ദയാലുക്കളും ‘അബ്നിഗേഷൻ’, ബുദ്ധികൂർമ്മത കൈമുതലാക്കിയവർ ‘എറിയോഡൈറ്റ്’, നിയമ പാലകരും സത്യസന്ധരും […]
The Evil Dead / ദി ഈവിൾ ഡെഡ് (1981)
എം-സോണ്‍ റിലീസ് – 1998 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Raimi പരിഭാഷ ഫിറോസ് കട്ടുപ്പാറ, മുനീറ ഫിറോസ് ജോണർ ഹൊറർ 7.5/10 അഞ്ച് കോളേജ് വിദ്യാർത്ഥികൾ ഒരു കുന്നിൻ മുകളിലുള്ള ഒര് പഴയ ക്യാബിനിൽ അവധിക്കാലം ചെലവഴിക്കാൻ വേണ്ടി പോകുന്നു. ആ പഴയ ക്യാബിനിൽ വച്ച് അവർ ഒരു പഴയ ഓഡിയോ ടേപ്പും ഒരു പുസ്തകവും കണ്ടെടുക്കുന്നു. അതിലടങ്ങിയിരുന്ന മന്ത്രങ്ങൾ പൈശാചിക ശക്തികളെ ഉണർത്താനിടയാകുന്നു.ആ പൈശാചിക ശക്തികൾ ആ വിദ്യാർത്ഥികളെ ഓരോരുത്തരെയായി വേട്ടയാടാൻ തുടങ്ങുന്നു. പൈശാചിക […]
Fire / ഫയർ (1996)
എം-സോണ്‍ റിലീസ് – 1996 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ്, ഹിന്ദി സംവിധാനം Deepa Mehta പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ദീപ മെഹ്തയുടെ ‘എലമെൻ്റ്സ്’ എന്ന ചലച്ചിത്ര ശ്രേണിയിലെ ആദ്യ ചിത്രമാണ് ‘ഫയർ’. നന്ദിതദാസ്, ശബാന ആസ്മി എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം 1996 ലാണ് പുറത്തിറങ്ങുന്നത്. സ്വവർഗാനുരാഗത്തിൻ്റെ, വിശ്വാസത്തിൻ്റെ, അരക്ഷിതാവസ്ഥകളുടെ, ഐതിഹ്യങ്ങളുടെ, ഭക്തിയുടെ എല്ലാം കഥയാണ് ‘ഫയർ’.ഒരു സവർണ ഹിന്ദു കുടുംബത്തിലെ ജ്യേഷ്ഠാനുജൻമാരുടെ ഭാര്യമാരുടെ കഥയാണ് ചിത്രം പറയുന്നത്. സീത […]
Beasts of the Southern Wild / ബീസ്റ്റ്സ് ഓഫ് ദി സതേൺ വൈൽഡ് (2012)
എം-സോണ്‍ റിലീസ് – 1994 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Benh Zeitlin പരിഭാഷ പ്രശോഭ് പി സി ജോണർ അഡ്വെഞ്ചർ, ഫാന്റസി, ഡ്രാമ 7.3/10 അമേരിക്കയിൽ ഒറ്റപ്പെട്ട ഒരു സമൂഹമായ ‘ബാത്ത്ടബ്ബി’ൽ ജീവിക്കുന്ന ആറുവയസുകാരി ഹഷ്പപ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. വലിയൊരു ചിറകെട്ടി ‘സാംസ്കാരിക ലോക’ത്തു നിന്ന് തങ്ങളെ വേർതിരിച്ച പരിഷ്കൃത മനുഷ്യരോട് ബാത്ത്ടബ്ബുകാർക്ക് പുച്ഛമേയുള്ളൂ. കാടൻ ജീവിതവും ഭക്ഷണ രീതിയുമാണെങ്കിലും തങ്ങളുടെ നാടാണ് ഏറ്റവും സുന്ദരമെന്ന് അവർ വിശ്വസിച്ചു പോന്നു. എങ്കിലും […]