എംസോൺ റിലീസ് – 3440 ഭാഷ ഹിന്ദി സംവിധാനം Avinash Arun പരിഭാഷ സജയ് കുപ്ലേരി ജോണർ ഡ്രാമ 7.5/10 ഉടലിൽ നിന്ന് ജീവൻ വേർപെടുന്നത് പോലെയാണ് ജീവിതത്തിൽ നിന്നും ഓർമ്മകൾ പതുക്കെ മാഞ്ഞു പോകുമ്പോൾ സംഭവിക്കുന്നത്. അത് തിരിച്ചറിയുമ്പോൾ അവൾ തന്റെ ഉത്ഭവം തേടി തന്റെ കുട്ടിക്കാലത്തേക്ക് ഒരു യാത്ര പുറപ്പെടുന്നു. ആ യാത്രയാണ് ‘Three of us‘ പറയുന്നത്. അവിനാശ് അരുൺ ധാവ്രെ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു ഇമോഷണൽ ഡ്രാമയാണ് ‘ത്രീ ഓഫ് […]
Kathal: A Jackfruit Mystery / കട്ഹൽ എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി (2023)
എംസോൺ റിലീസ് – 3437 ഭാഷ ഹിന്ദി സംവിധാനം Yashowardhan Mishra പരിഭാഷ ഹനീൻ ചേന്ദമംഗല്ലൂർ ജോണർ ഡാർക്ക് കോമഡി, മിസ്റ്ററി, ഡ്രാമ, ക്രൈം 6.7/10 വെറുമൊരു ചക്കമോഷണത്തിന്റെ കഥ പ്രമേയമാക്കി ഇന്ത്യയുടെ സമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയെ എങ്ങനെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നു വിമർശിക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന സിനിമയാണ് 2023ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ Kathal: A Jackfruit Mystery. തന്റെ വീട്ടിലെ സങ്കരിയനം പ്ലാവിലെ ചക്കകൾ മോഷണം പോയത്, സിറ്റിയിലെ മുഴുവൻ പോലീസ് ഫോഴ്സിനെയും ഉപയോഗിച്ച് അന്വേഷിക്കാൻ […]
Panchayat Season 03 / പഞ്ചായത്ത് സീസൺ 03 (2024)
എംസോൺ റിലീസ് – 3409 ഭാഷ ഹിന്ദി സംവിധാനം Deepak Kumar Mishra പരിഭാഷ സജിൻ.എം.എസ്, വിഷ് ആസാദ്, സഞ്ജയ് എം എസ് ജോണർ കോമഡി, ഡ്രാമ 9.0/10 പഞ്ചായത്ത് സീസൺ – 1 പഞ്ചായത്ത് സീസൺ – 2 2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് ‘പഞ്ചായത്ത്‘. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ […]
Stree 2: Sarkate Ka Aatank / സ്ത്രീ 2: സർകട്ടേ കാ ആതങ്ക് (2024)
എംസോൺ റിലീസ് – 3397 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ വിഷ് ആസാദ് ജോണർ കോമഡി, ഹൊറർ 7.6/10 മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രവും,2018-ല് പുറത്തിറങ്ങിയ “സ്ത്രീ” എന്ന ചിത്രത്തിന്റെ തുടര്ച്ചയുമാണ് അമര് കൗശിക് സംവിധാനം ചെയ്ത് 2024-ല് തിയേറ്ററുകളില് എത്തിയ “സ്ത്രീ 2: സര്കട്ടേ കാ ആതങ്ക്” എന്ന ഹിന്ദി ചിത്രം. അര്ഹിച്ച ബഹുമാനവും സ്നേഹവും കൊടുത്ത്, ജനങ്ങള് നാടിന്റെ രക്ഷകയായി സ്ത്രീയെ അവരോധിച്ചതിന് ശേഷം ശാന്തമായ ചന്ദേരിയിലേക്ക് വേറൊരു […]
83 (2021)
എംസോൺ റിലീസ് – 3394 ഭാഷ ഹിന്ദി സംവിധാനം Pritam Chakraborty, Kabir Khan, Amit Mishra പരിഭാഷ ആസിഫ് ആസി ജോണർ ഡ്രാമ, ബയോഗ്രഫി, സ്പോർട്ട്, ഹിസ്റ്ററി 7.5/10 എല്ലാം തുടങ്ങിയത് അവിടെ നിന്നായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ജാതകം തന്നെ തിരുത്തിയെഴുതിയ, ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർത്തിരിക്കേണ്ട, പിൻകാലത്ത് ഒട്ടനവധി ഇതിഹാസങ്ങൾ ഇന്ത്യൻ മണ്ണിൽ പിറവിയെടുക്കാൻ കാരണമായ ഒരു വേൾഡ് കപ്പ്, അതാണ് 1983. അതിന് മുമ്പ് ക്രിക്കറ്റിൽ കാര്യമായ മേൽവിലാസമൊന്നുമില്ലാതിരുന്ന, ആരാരും വിലകല്പിക്കപ്പെടാത്ത ഒരു ടീം […]
Munjya / മുംജ്യാ (2024)
എംസോൺ റിലീസ് – 3390 ഭാഷ ഹിന്ദി സംവിധാനം Aditya Sarpotdar പരിഭാഷ റിയാസ് പുളിക്കൽ, സജയ് കുപ്ലേരി, വിഷ് ആസാദ് ജോണർ കോമഡി, ഹൊറർ 6.6/10 ഉപനയനം കഴിഞ്ഞ് ഗൃഹസ്ഥാശ്രമത്തിലേക്ക് കടക്കുന്ന കാലയളവിൽ, മരണപ്പെടുന്ന ആൺകുട്ടികൾ ‘മുംജ്യാ’ എന്ന ബ്രഹ്മരക്ഷസുകളായി മാറുമെന്ന, മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള കൊങ്കണി നാടോടിക്കഥയെ അടിസ്ഥാനമാക്കി, ആദിത്യ സർപോത്ദാർ സംവിധാനം ചെയ്ത് 2024-ല് പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് “മുംജ്യാ”. പൂനെയിൽ നിന്ന് ഒരു വിവാഹനിശ്ചയത്തിൽ പങ്കെടുക്കാൻ മുത്തശ്ശിയുടെ ഗ്രാമത്തിലേക്ക് വരുന്ന ബിട്ടു, ചേട്ടുക് […]
Grahan Season 1 / ഗ്രഹൺ സീസൺ 1 (2021)
എംസോൺ റിലീസ് – 3385 ഭാഷ ഹിന്ദി സംവിധാനം Ranjan Chandel ,Pravin Parab പരിഭാഷ സജയ് കുപ്ലേരി ജോണർ ആക്ഷൻ, ഹിസ്റ്ററി, ഡ്രാമ, ത്രില്ലർ 8.3/10 സിഖ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിൽ, മനോഹരമായ ഒരു പ്രണയകഥ പറയുന്ന, 2021ൽ Hotstar പുറത്തിറക്കിയ 8 എപ്പിസോഡുകൾ ഉള്ള ഒരു വെബ് സീരിസ് ആണ് ഗ്രഹൺ. ഗോദ, നൈൻ(9) എന്നീ മലയാളം സിനിമകളിലൂടെ നമ്മളറിയുന്ന വാമിക ഗബ്ബിയും ഇതിൽ ഒരു മുഖ്യവേഷത്തിലെത്തുന്നു. അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയും സീരിസ് […]
Kill / കിൽ (2023)
എംസോൺ റിലീസ് – 3381 ഭാഷ ഹിന്ദി സംവിധാനം Nikhil Nagesh Bhat പരിഭാഷ വിഷ് ആസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.0/10 ധർമ്മ പ്രൊഡക്ഷൻസ് നിര്മ്മിച്ച്, നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്ത ഹിന്ദി ആക്ഷൻ ത്രില്ലറാണ് “കിൽ“. തന്റെ പ്രണയിനി തൂലികയുടെ വിവാഹനിശ്ചയമാണെന്ന് അറിഞ്ഞിട്ട് റാഞ്ചിയിലെത്തിയതാണ് ക്യാപ്റ്റന് അമൃതും സുഹൃത്ത് വീരേഷും. വിവാഹനിശ്ചയം കഴിഞ്ഞ് ട്രെയിനില് ഡല്ഹിയിലേക്ക് പോകുന്ന തൂലികക്കൊപ്പം അവരും യാത്രയാകുന്നു. എന്നാല് രാത്രിയില് ഒരു സംഘം ക്രൂരന്മാരായ കൊള്ളക്കാര് ട്രെയിനില് […]