• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Hindi

The Tashkent Files / ദ താഷ്കെന്റ് ഫയൽസ് (2019)

July 31, 2022 by Vishnu

എംസോൺ റിലീസ് – 3055 ഭാഷ ഹിന്ദി സംവിധാനം Vivek Agnihotri പരിഭാഷ അജേഷ് കണ്ണൂർ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 8.1/10 യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ താഷ്കെന്റ് ഫയൽസ്. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത് പ്രധാനമന്ത്രിയായിരുന്നു ശ്രീ. ലാൽ ബഹദൂർ ശാസ്ത്രി. 1966 ജനുവരി 11ന് ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. എന്നാൽ ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് ഇപ്പുറവും അദ്ദേഹത്തിന്റെ മരണകാരണം അവ്യക്തമായി തുടരുകയാണ്. […]

The Hundred-Foot Journey / ദി ഹണ്ട്രഡ്-ഫുട്ട് ജേർണി (2014)

July 11, 2022 by Vishnu

എംസോൺ റിലീസ് – 3045 ഭാഷ ഇംഗ്ലീഷ് & ഹിന്ദി സംവിധാനം Lasse Hallström പരിഭാഷ റിയാസ് പുളിക്കൽ ജോണർ കോമഡി, ഡ്രാമ 7.3/10 ഇന്ത്യയിലെ കലാപ കലുഷിതമായ മുംബൈയിൽ നിന്നും അതിജീവനത്തിനായി യൂറോപ്പിലേക്ക് പലായനം ചെയ്യേണ്ടി വന്നവരാണ് കദം കുടുംബം. പാരമ്പര്യമായി റെസ്റ്ററന്റ് ബിസിനസ്സ് നടത്തിയിരുന്ന അവർ കുറച്ചുകാലം ലണ്ടനിൽ അഭയം തേടുന്നു. ലണ്ടനിലെ കൊടുംതണുപ്പും അവരുടെ ബിസിനസ്സിന് അനുകൂലമല്ലാത്ത സാഹചര്യങ്ങളും കാരണം അവർ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്ത് അഭയം കുടിയേറിപ്പാർക്കാൻ ആഗ്രഹിക്കുന്നു. അങ്ങനെ ഫ്രാൻസിലൂടെയുള്ള […]

Pagglait / പഗ്ലൈട്ട് (2021)

June 28, 2022 by Vishnu

എംസോൺ റിലീസ് – 3035 ഭാഷ ഹിന്ദി സംവിധാനം Umesh Bist പരിഭാഷ പ്രജുൽ പി ജോണർ കോമഡി, ഡ്രാമ 6.9/10 ഭർത്താവായ ആസ്തിക് ഗിരിയുടെ മരണത്തോടെ ചെറുപ്രായത്തിൽ തന്നെ വിധവയായ സന്ധ്യ ഗിരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആസ്തിക് മരിച്ചതോടെ കുടുംബാംഗങ്ങളെല്ലാം പതിമൂന്ന് ദിവസത്തേക്ക് വീട്ടിൽ ഒത്തുകൂടുന്നു. എല്ലാവരും അവൻ്റെ മരണത്തിൽ ദുഖിതരാണെങ്കിലും യാതൊരു വിഷമവുമില്ലാതെയുള്ള സന്ധ്യയുടെ വിചിത്രമായ പെരുമാറ്റം എല്ലാവരിലും ആശങ്കയുളവാക്കുന്നു. ഭർത്താവിന്റെ വീട്ടുകാർ അവളെ സ്വന്തം വീട്ടിലേക്ക് അയക്കാൻ തയ്യാറാണെങ്കിലും, കെട്ടിച്ചയക്കാൻ […]

Hum Dil De Chuke Sanam / ഹം ദിൽ ദേ ചുകേ സനം (1999)

June 15, 2022 by Vishnu

എംസോൺ റിലീസ് – 3022 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 7.4/10 സഞ്ജയ്‌ ലീലാ ബാൻസാലിയുടെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഐശ്വര്യ റായി, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ തുടങ്ങിയവർ അഭിനയിച്ച ഹിന്ദി ചലച്ചിത്രമാണ് ഹം ദിൽ ദേ ചുകേ സനം. ശാസ്ത്രീയ സംഗീതജ്ഞനായ ദർബാർ സാഹിബിന്റെ മകളാണ് നന്ദിനി. അദ്ദേഹത്തിന്റെയടുത്ത് സംഗീതം പഠിക്കാനായി ഇറ്റലിയിൽ നിന്ന് വരുന്ന സമീറിനോട് പ്രണയത്തിലാകുന്ന നന്ദിനിയുടെ കഥയാണ് […]

Bhoot Police / ഭൂത് പോലീസ് (2021)

May 28, 2022 by Vishnu

എംസോൺ റിലീസ് – 3014 ഭാഷ ഹിന്ദി സംവിധാനം Pawan Kripalani പരിഭാഷ അനസ് മുതുകാട് ജോണർ കോമഡി, ഹൊറർ 7.2/10 ഉള്ളത്ത് ബാബ എന്ന വലിയ തന്ത്രികന്റെ മക്കളാണ് വിഭൂതിയും ചിരൗഞ്ചിയും. ആളുകളെ പറ്റിച്ചാണ് ഇവർ ജീവിക്കുന്നത്, ചിരൗഞ്ചിക്കു അച്ഛനെ പോലെ താന്ത്രികാനാവാനാണ് ആഗ്രഹം, പക്ഷെ വിഭൂതിയ്ക്ക് ഇതിലെല്ലാം വിശ്വാസമില്ല, അയാൾക്ക് ഇതെല്ലാം പണം കിട്ടാനുള്ള ബിസിനസ്‌ മാത്രമായിട്ടാണ്. അങ്ങനെയിരിക്കെ അച്ഛന്റെ പഴയ ഒരു യഥാർത്ഥ കേസ് ഇവരെ തേടി വരുന്നു. തുടർന്ന് നടക്കുന്ന രസകരമായ […]

Gangubai Kathiawadi / ഗംഗുബായ് കഠിയവാഡി (2022)

May 3, 2022 by Vishnu

എംസോൺ റിലീസ് – 3003 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ സജിൻ.എം.എസ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.0/10 ഹുസൈൻ സെയ്ദിയുടെ “മാഫിയ ക്യുൻസ് ഓഫ് മുംബൈ” എന്ന പുസ്തകത്തെ ആസ്പദമാക്കി ആലിയ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബാൻസാലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗംഗുബായ് കഠിയവാഡി.ബാരിസ്റ്ററുടെ മകളായ ഗംഗയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനവുമായി കാമുകനായ രംണിക് ബോംബെയിലേക്ക് കൊണ്ടുപോവുന്നു. അയാൾ അവളെ ആയിരം രൂപയ്ക്ക് കാമാത്തിപുരയിൽ വിൽക്കുന്നു. താൻ ചതിക്കപ്പെട്ടുവെന്ന് […]

Badhaai Do / ബധായി ദോ (2022)

March 28, 2022 by Vishnu

എംസോൺ റിലീസ് – 2971 ഭാഷ ഹിന്ദി സംവിധാനം Harshavardhan Kulkarni പരിഭാഷ പ്രജുൽ പി ജോണർ കോമഡി 7.3/10 സുമി എന്ന സുമൻ സിംഗ് ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറാണ്. മുപ്പത് കഴിഞ്ഞ സുമിയെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും അവൾ ഒരു ലെസ്ബിയനായതുകൊണ്ട് ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് പിൻമാറുകയാണ്. പോലീസ് ഓഫീസറായ ശാർദ്ദുലും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ തമ്മിൽ കണ്ടുമുട്ടുന്നു. സുമി ലെസ്ബിയനാണെന്ന് മനസ്സിലാക്കിയ ശാർദ്ദുൽ, വിവാഹിതരാകാനുള്ള വീട്ടുകാരുടെ സമ്മർദ്ദത്തിൽ […]

Flames – Season 2 / ഫ്ലെയിംസ് – സീസൺ 2 (2019)

March 17, 2022 by Vishnu

എംസോൺ റിലീസ് – 2964 ഭാഷ ഹിന്ദി സംവിധാനം Apoorv Singh Karki പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 9.3/10 രജത്, പാണ്ഡു, അനുഷ എന്നിവർ ഡൽഹിയിലുള്ള സൺഷൈൻ ട്യൂഷൻ സെന്ററിലാണ് പഠിക്കുന്നത്. ഇവർക്കിടയിലേക്ക് ഇഷിത കടന്നുവരികയും, രജത്തിന് ഇഷിതയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നുകയും ചെയ്യുന്നു. പിന്നീടുള്ള രസകരമായ സംഭവങ്ങളാണ് സീരീസ് പറയുന്നത്. അഞ്ച് എപ്പിസോഡുകളുള്ള രണ്ടാം സീസൺ പുറത്തിറങ്ങിയത് 2019 ലാണ്. ഒന്നാം സീസണിൽ എവിടെ അവസാനിച്ചോ അവിടെ നിന്ന് […]

  • « Go to Previous Page
  • Go to page 1
  • Go to page 2
  • Go to page 3
  • Go to page 4
  • Interim pages omitted …
  • Go to page 43
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]