എം-സോണ്‍ റിലീസ് – 2555 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.1/10 എന്തുകൊണ്ടാണ് പെൺകുട്ടികൾ എപ്പോഴും തെറ്റായ ആളെ കണ്ടെത്തുന്നത്? അവൻ ശരിയല്ലെന്ന് അമ്മമാർ പലതവണ സൂചന കൊടുക്കാറുമുണ്ട്. കൂട്ടുകാരും ഇതുതന്നെ ആവർത്തിക്കാറുമുണ്ട്.അവരുടെ മനസ് ഇത് ശരിയല്ലെന്നും വിട്ടുപോകണമെന്ന് പറയുമെങ്കിലും ഹൃദയം മറ്റൊരു വഴിയിലായിരിക്കും. അവരുടെ പിന്തിരിപ്പ് എല്ലാം ഇല്ലാതാക്കാൻ അവന്റെ പേര് കേൾക്കുന്നത് തന്നെ ധാരാളമാണ്. ഇവിടെ രാജ് (രണ്‍ബീർ കപൂർ) ആണ് ആ […]
Dear Zindagi / ഡിയർ സിന്ദഗി (2016)
എം-സോണ്‍ റിലീസ് – 2550 ഭാഷ ഹിന്ദി സംവിധാനം Gauri Shinde പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ് 7.5/10 ഗൗരി ഷിൻഡെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഡിയർ സിന്ദഗി. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷാരുഖ് ഖാനും ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കൈര മുംബൈയിൽ പരസ്യ ചിത്രങ്ങളുടെ സിനിമാട്ടോഗ്രാഫർ ആയി ജോലി ചെയ്യുകയാണ്. സ്വന്തമായി ഒരു സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കണം എന്നതാണ് അവളുടെ സ്വപ്നം. സിനിമാ […]
Jolly LLB 2 / ജോളി LLB 2 (2017)
എം-സോണ്‍ റിലീസ് – 2536 ഭാഷ ഹിന്ദി സംവിധാനം Subhash Kapoor പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ 7.2/10 സുഭാഷ് കപൂറിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രമാണ് ജോളി LLB 2.റിസ്വി സാറിന്റെ ജൂനിയറായ, അല്പസ്വല്പം തരികിടകൾ ഒക്കെ കയ്യിലുള്ള അഡ്വക്കേറ്റ് ജോളിയെയാണ് അക്ഷയ് കുമാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വന്തമായി ഓഫീസ് തുടങ്ങാൻ ഒപ്പിക്കുന്ന ഒരു ചെറിയ തരികിട, തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാകുമെന്ന് ജോളി സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.കുടുംബ […]
Cheeni Kum / ചീനി കം (2007)
എം-സോണ്‍ റിലീസ് – 2527 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ സുബി എം. ബാബു, ജെന്നി സാറ പോൾ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ആർ.ബാൽകി എഴുതി സംവിധാനം ചെയ്തു 2007ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് കോമഡി ചിത്രമാണ് ‘ചീനി കം’. അമിതാഭ് ബച്ചൻ, തബു, പരേഷ് റാവൽ തുടങ്ങിയവരുടെ അഭിനയത്തോടൊപ്പം ഇളയരാജയുടെ സംഗീതം, പി.സി.ശ്രീരാമിന്റെ ഛായാഗ്രഹണം എന്നിവ സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ലണ്ടൻ സന്ദർശിക്കാൻ എത്തുന്ന നീന വർമ്മ അവിടെ റെസ്റ്റോറന്റ് […]
Made in Heaven Season 1 / മെയ്ഡ് ഇൻ ഹെവൻ സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2522 ഭാഷ ഹിന്ദി, ഇംഗ്ലീഷ് നിർമാണം Excel Entertainment,Tiger Baby Films പരിഭാഷ പ്രജുൽ പി ജോണർ ഡ്രാമ, റൊമാൻസ് 8.3/10 സോയ അക്തറും റീമ കാഗ്ടിയും ചേർന്ന് നിർമിച്ച് 2019ൽ റിലീസ് ചെയ്ത വെബ് സീരീസാണ് ‘മെയ്ഡ് ഇൻ ഹെവൺ’.താരയും കരണും ഡൽഹിയിൽ ‘മേഡ് ഇൻ ഹെവൺ’ എന്ന പേരിൽ ഒരു വെഡ്ഡിങ്ങ് പ്ലാനിങ്ങ് ബിസിനസ്സ് നടത്തുകയാണ്.ഒരോ വിവാഹത്തിലും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഓരോ എപ്പിസോഡുകളിലായി ഈ സീരീസിൽ കാണിക്കുന്നത്. […]
Jagga Jasoos / ജഗ്ഗാ ജാസൂസ് (2017)
എം-സോണ്‍ റിലീസ് – 2511 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ,സജിൻ എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.5/10 അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘ജഗ്ഗാ ജാസൂസ്’.ജഗ്ഗ ഒരു അനാഥനാണ്. അവൻ ജനിച്ചു വളർന്ന ആശുപത്രിയാണ് അവന്റെ ലോകം. അവിടെ എല്ലാവർക്കും അവൻ പ്രിയപ്പെട്ടവനാണ്. പക്ഷേ സംസാരിക്കുമ്പോൾ വിക്കലുണ്ടാവുന്നതാണ് അവന്റെ വിഷമം. യാദൃശ്ചികമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തപ്പെടുന്ന ഒരാൾ അവനെ സ്വന്തം മകനേപ്പോലെ വളർത്തുകയും, പാട്ടിലൂടെ സംസാരിക്കുവാൻ […]
Border / ബോര്‍ഡര്‍ (1997)
എം-സോണ്‍ റിലീസ് – 2508 ഭാഷ ഹിന്ദി സംവിധാനം J.P. Dutta പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.9/10 ഒരു പക്ഷേ, ഇന്ത്യൻ സിനിമ കണ്ടതിൽ വച്ചേറ്റവും മികച്ച മിലിട്ടറി സിനിമ. 1971 ൽ ലോംഗേവാലയിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ 1997 ൽ ഇന്ത്യയിൽ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായി. എണ്ണത്തിൽ തുച്ഛമായ ഇന്ത്യൻ സൈന്യം ഒരു വലിയ ടാങ്ക് റജിമെന്റുമായി വന്ന പാക്കിസ്ഥാൻ സൈന്യത്തെ ലോംഗേവാലയിൽ […]
Gullak Season 1 / ഗുല്ലക് സീസൺ 1 (2019)
എം-സോണ്‍ റിലീസ് – 2501 ഭാഷ ഹിന്ദി സംവിധാനം Amrit Raj Gupta പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.1/10 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, 2019 ൽ സോണി ലിവിലൂടെ പുറത്തിറങ്ങിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് ‘ഗുല്ലക്’. വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ […]