എംസോൺ റിലീസ് – 3351 ഭാഷ ഹിന്ദി സംവിധാനം Mandar Kurundkar പരിഭാഷ സഞ്ജയ് എം എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.0/10 2023-ൽ ആമസോൺ മിനി ടിവി പുറത്തിറക്കിയ 5 എപ്പിസോഡുകളുള്ള മിനി സീരീസാണ് യേ മേരി ഫാമിലി സീസൺ 2. 1994-ലെ ഒരു ശൈത്യകാലത്ത്, ലഖ്നൗവിൽ താമസിക്കുന്ന അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങിയ ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് സീരീസ് പറയുന്നത്. വീട്ടിലെ മൂത്ത കുട്ടിയായ റിതികയിലൂടെ പറഞ്ഞുപോകുന്ന കഥ ഓരോ […]
Laapataa Ladies / ലാപതാ ലേഡീസ് (2023)
എംസോൺ റിലീസ് – 3344 ഭാഷ ഹിന്ദി സംവിധാനം Kiran Rao പരിഭാഷ സജിൻ.എം.എസ് & ഗിരി പി. എസ്. ജോണർ കോമഡി, ഡ്രാമ 8.5/10 ആമിർ ഖാൻ പ്രൊഡക്ഷന്റെ ബാനറിൽ കിരൺ റാവൂ സംവിധാനം ചെയ്ത് 2023-യിൽ പുറത്തിറങ്ങിയ ചിത്രമാണ് ലാപതാ ലേഡീസ്. 2001-യിലെ വടക്കേ ഇന്ത്യയും അവിടെ നിലനിന്നിരുന്ന വിവാഹാനന്തര ആചാരങ്ങളും സ്ത്രീകളുടെ അവകാശ നിഷേധങ്ങളുമെല്ലാം വളരെ രസകരമായി പറഞ്ഞു പോകുന്ന ചിത്രമാണ് ലാപതാ ലേഡീസ്. വിവാഹ ശേഷം സ്വന്തം വീടുകളിലേക്ക് വധുവുമായി ട്രെയിനിൽ […]
Reality of Kerala Story / കേരള സ്റ്റോറിയുടെ യഥാർത്ഥ കഥ (2024)
എംസോൺ റിലീസ് – 3339 ഭാഷ ഹിന്ദി അവതരണം Dhruv Rathee പരിഭാഷ എംസോൺ മറ്റു ഭാഷകൾ അറിയാത്ത മലയാളിക്ക്, മറുഭാഷ സിനിമ ആസ്വദിക്കാൻ വേണ്ടിയുള്ള ഒരു സഹായം എന്ന നിലയിലല്ല എംസോൺ പ്രവർത്തിക്കുന്നത്. അതിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്, അത്, മലയാളിയുടെ ഭാവുകത്വത്തെ വിപുലീകരിക്കുന്നതോടൊപ്പം, ഇന്നിന്റെ രാഷ്ട്രീയ ജാഗ്രതപ്പെടുത്തൽ കൂടിയാണ്. തുടക്കം മുതൽ ഇന്ന് വരെ ക്ലാസിക്കുകൾക്കും മാസ്റ്റർ ഡയറക്ടമാരുടെ സിനിമകൾക്കും ഡോക്യുമെന്ററികൾക്കുമൊക്കെ മുടക്കം കൂടാതെ മലയാളം സബ്ടൈറ്റിൽ തയാറാക്കുന്നതൊക്കെ അത്തരം രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. […]
OMG 2 / ഓ എം ജി 2 (2023)
എംസോൺ റിലീസ് – 3322 ഭാഷ ഹിന്ദി സംവിധാനം Amit Rai പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഡ്രാമ 7.6/10 പങ്കജ് ത്രിപാഠി, യാമി ഗൗതം, അക്ഷയ് കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമിത് റായിന്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് OMG 2. കാന്തി ശരൺ മുദ്ഗൽ ഒരു ശിവ ഭക്തനാണ്. ഒരിക്കൽ അയാളുടെ മകൻ സ്കൂളിൽ വച്ച് ചെയ്ത ഒരു പ്രവർത്തി വയറൽ ആവുകയും ആകെ നാണക്കേടാവുകയും ചെയ്യുന്നു. ചുറ്റുമുള്ള എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും താൻ […]
12th Fail / 12ത് ഫെയിൽ (2023)
എംസോൺ റിലീസ് – 3306 ഭാഷ ഹിന്ദി സംവിധാനം Vidhu Vinod Chopra പരിഭാഷ വിഷ് ആസാദ് & സജിൻ.എം.എസ് ജോണർ ബയോഗ്രഫി, ഡ്രാമ 9.2/10 വിധു വിനോദ് ചോപ്ര രചനയും സംവിധാനവും നിര്മ്മാണവും നിർവ്വഹിച്ച് 2023-ല് പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘12ത് ഫെയില്‘. കൊള്ളക്കാര്ക്ക് പേരുകേട്ട ചമ്പല് താഴ്വരയിലെ ബില്ഗാവ് എന്ന ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ, മനോജ് കുമാർ ശർമയെന്ന യുവാവിന്റെ കഥയാണ് ‘12ത് ഫെയില്‘. കോപ്പിയടിക്കാന് അധ്യാപകര് പോലും സഹായിക്കുന്നൊരു സ്കൂളില് പഠിച്ചിരുന്ന മനോജ്, കോപ്പിയടിക്കാന് […]
Tiger Zinda Hai / ടൈഗർ സിന്ദാ ഹേ (2017)
എംസോൺ റിലീസ് – 3224 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 5.9/10 ആദ്യ ചിത്രമായ എക് ഥാ ടൈഗറിന്റെ തുടർച്ചയാണ് അലി അബ്ബാസ് സഫറിന്റെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ YRF സ്പൈ യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായ ടൈഗർ സിന്ദാ ഹേ. സോയക്കൊപ്പം ഒളിവിൽ പോയ ടൈഗർ വർഷങ്ങൾക്ക് ശേഷം മറ്റൊരു രാജ്യത്ത് ഒരു കുടുംബനാഥൻ മാത്രമായി ഒതുങ്ങി ജീവിക്കുകയാണ്. ഇപ്പോൾ അവർക്കൊരു മകൻ കൂടിയുണ്ട്. അങ്ങനെയിരിക്കെയാണ് […]
Bhediya / ഭേഡിയാ (2022)
എംസോൺ റിലീസ് – 3197 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ വിഷ് ആസാദ് & റിയാസ് പുളിക്കൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.0/10 പ്രൊഡ്യൂസര് ദിനേഷ് വിജന്റെ ഹൊറര് കോമഡി യൂണിവേഴ്സിലെ (സ്ത്രീ (2018), റൂഹി (2021)) മൂന്നാമത്തെ ചിത്രമാണ് അമര് കൗശിക് സംവിധാനം ചെയ്ത് 2022-ല് പുറത്തിറങ്ങിയ “ഭേഡിയാ” എന്ന ഹിന്ദി ചിത്രം. അരുണാചല്പ്രദേശിലെ വനഭൂമിയിലൂടെ റോഡ് ഉണ്ടാക്കാനായി വലിയൊരു കമ്പനിയെ പ്രതിനിധീകരിച്ച് സീറോ എന്ന ചെറിയ പട്ടണത്തില് എത്തിയതാണ് ഭാസ്കറും കസിനായ […]
Sooryavanshi / സൂര്യവംശി (2021)
എംസോൺ റിലീസ് – 3191 ഭാഷ ഹിന്ദി സംവിധാനം Rohit Shetty പരിഭാഷ ആസിഫ് ആസി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.1/10 രോഹിത് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് അക്ഷയ് കുമാറിനെ നായകനാക്കി 2021ൽ പുറത്തിറങ്ങിയ ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് സൂര്യവൻഷി. രോഹിത് ഷെട്ടിയുടെ തന്നെ cop യൂണിവേഴ്സിലെ ഒരു ചിത്രമാണ് ഇത്.ഇന്ത്യയിൽ 13 വർഷങ്ങളായി ഒളിച്ചു താമസിക്കുന്ന നാല്പതോളം വരുന്ന ലഷ്കർ സ്ലീപ്പർ സെൽ ഏജന്റുകൾ മുംബൈയിൽ വലിയൊരു സ്ഫോടനത്തിന് ആസൂത്രണം ചെയ്യുന്നു. മുംബൈ […]