എം-സോണ് റിലീസ് – 1743 ഭാഷ ഹിന്ദി സംവിധാനം Anvita Dutt പരിഭാഷ ശ്രീധർ ജോണർ ഹൊറർ 6.7/10 18ആം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിൽ നടക്കുന്ന ഒരു supernatural drama ചിത്രമാണ് ബുൾബുൾ. അഞ്ചാം വയസ്സിൽ തന്നെക്കാൾ ഒരുപാട് പ്രായക്കൂടുതൽ ഉള്ള ഒരു ജന്മിയെ വിവാഹം കഴിക്കേണ്ടി വരുന്ന ബുൾബുളിന്റെയും ആ ദേശത്ത് ആളുകളെ കൊല്ലുന്ന ഒരു യക്ഷിയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. യക്ഷിക്കഥയായതിനാൽ ഹൊറർ ത്രില്ലർ ആണ് പ്രേക്ഷകൻ പ്രതീക്ഷിക്കുകയെങ്കിലും ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യവും […]
Bala / ബാല (2019)
എം-സോണ് റിലീസ് – 1729 ഭാഷ ഹിന്ദി സംവിധാനം Amar Kaushik പരിഭാഷ കമറുദ്ധീൻ കല്ലിങ്ങൽ ജോണർ കോമഡി 7.4/10 ചെറുപ്പത്തിലേ കഷണ്ടിയാകേണ്ടി വരുന്ന ബാല എന്ന ചെറുപ്പക്കാരൻ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും, അതിനെ എങ്ങനെ മറികടക്കും എന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ബാല ആയി ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിൽ എത്തുന്ന സിനിമയിൽ ഭൂമി പടനേക്കർ, യാമി ഗൗതം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. വളരെ ലളിതവും സർക്കാസ്റ്റിക്കുമാണ് കഥയുടെ ആഖ്യാന രീതി. കുറേ തമാശകളോടൊപ്പം ഭൂരിഭാഗം ആളുകളും […]
Ittefaq / ഇത്തെഫാക് (2017)
എം-സോണ് റിലീസ് – 1727 ഭാഷ ഹിന്ദി സംവിധാനം Abhay Chopra പരിഭാഷ ഗിരീഷ് കുമാർ എൻ. പി. & വിഷ്ണുപ്രിയ ഗിരീഷ് കുമാർ ജോണർ മിസ്റ്ററി, ത്രില്ലർ 7.2/10 ഇന്ത്യൻ വംശജനും ഇപ്പോൾ ബ്രിട്ടീഷ് പൗരനുമായ ഒരു പ്രശസ്ത എഴുത്തുകാരനും യുവതിയായ ഒരു വീട്ടമ്മയും ഇരട്ട കൊലപാതകത്തിൽ മുഖ്യപ്രതികളായി സംശയിക്കപ്പെട്ട് അറസ്റ്റിലാവുന്നു. എഴുത്തുകാരൻ വിക്രം സേഥിയുടെ ഭാര്യ കാതറിൻ സേഥിയും വീട്ടമ്മയായ മായ സിൻഹയുടെ ഭർത്താവ് ശേഖർ സിൻഹയുമാണ് ഒരേ രാത്രി മണിക്കൂറുകളുടെ വ്യത്യാസത്തിൽ കൊല്ലപ്പെടുന്നത്. […]
Iqbal / ഇക്ബാൽ (2005)
എം-സോണ് റിലീസ് – 1722 ഭാഷ ഹിന്ദി സംവിധാനം Nagesh Kukunoor പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ, സജിൻ.എം.എസ് ജോണർ ഡ്രാമ, സ്പോര്ട് 8.1/10 നാഗേഷ് കുക്കുനൂറിന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ സ്പോർട്സ്-ഡ്രാമ സിനിമയാണ് ഇക്ബാൽ. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിൽ ക്രിക്കറ്റിനെ അഗാധമായി ഇഷ്ടപ്പെടുന്ന ബധിരനും മൂകനുമായ ഇക്ബാൽ ഖാൻ എന്ന ബാലൻ, സാഹചര്യങ്ങൾ തനിക്ക് പ്രതികൂലമായിരിന്നിട്ടു പോലും അതിനെയെല്ലാം തരണം ചെയ്ത് ഇന്ത്യൻ ടീമിൽ കളിക്കുക എന്ന തന്റെ ജീവിതാഭിലാഷത്തിനു വേണ്ടി പോരാടുന്നതാണ് കഥാതന്തു. ഇക്ബാൽ […]
Dil Se.. / ദിൽ സേ.. (1998)
എം-സോണ് റിലീസ് – 1712 ഭാഷ ഹിന്ദി സംവിധാനം Mani Ratnam പരിഭാഷ അജിത് വേലായുധൻ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 മണിരത്നം സംവിധാനവും എ ആർ റഹ്മാൻ സംഗീതവും ചെയ്ത ദിൽസേ 1998ൽ ആണ് റിലീസ് ആയത്. ദിൽസേയിലെ ഓരോ ഗാനവും ഇന്നും നമുക്ക് പ്രിയപ്പെട്ടതാണ്.ഓൾ ഇന്ത്യ റേഡിയോയിൽ ജോലി ചെയ്യുന്ന അമർ കാന്ത് വർമ്മ എന്ന് ചെറുപ്പക്കാരന്റെയും അവൻ പ്രണയിക്കുന്ന മേഘ്ന എന്ന് പെൺകുട്ടിയുടെയും കഥയാണ് ദിൽസേ. ഒരു ജീവിതലക്ഷ്യത്തോടെ ജീവിക്കുന്ന മേഘ്നയ്ക്ക് അമറിന്റെ […]
Betaal Season 1 / ബേതാൾ സീസൺ 1 (2020)
എം-സോണ് റിലീസ് – 1708 ഭാഷ ഹിന്ദി നിർമാണം Red Chillies Entertainment പരിഭാഷ സുനില് നടയ്ക്കല്, ലിജോ ജോളി,കൃഷ്ണപ്രസാദ് എം വി, സിദ്ധീഖ് അബൂബക്കർ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.3/10 ഷാരൂഖ് ഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റർടെയിൻന്മെന്റ് നിർമിച്ച ഇന്ത്യയിലെ ആദ്യ സോമ്പി ഹൊറർ സീരീസാണ് ബേതാൾ. പാട്രിക്ക് ഗ്രഹാമും നിഖിൽ മഹാജനും സംയുക്തമായി ആണ് ഇതിന്റെ സംവിധാന ചുമതല നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് പ്ളാറ്റ്ഫോമിൽ 24 മെയ് 2020 ഇൽ ആണ് ഇത് […]
Love Aaj Kal / ലൗ ആജ് കൽ (2009)
എം-സോണ് റിലീസ് – 1706 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ഡയറക്ടർ ഇംതിയാസ് അലിയുടെ 2009ൽ ഇറങ്ങിയ ലവ് ഡ്രാമ മൂവിയാണ് “ലൗ ആജ് കൽ”. സൈഫ് അലി ഖാൻ, ദീപിക പദുകോൺ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത രണ്ട് കാലഘട്ടത്തിലെ രണ്ട് ലവ് സ്റ്റോറികൾ വളരെ കൃത്യതയോടെ രണ്ട് മണിക്കൂറിൽ സ്ക്രീനിൽ എത്തിക്കാൻ ഡയറക്ടറിനു കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകൾ വർഷങ്ങൾ കഴിഞ്ഞും […]
Vicky Donor / വിക്കി ഡോണർ (2012)
എം-സോണ് റിലീസ് – 1698 ഭാഷ ഹിന്ദി സംവിധാനം Shoojit Sircar പരിഭാഷ ഫവാസ് തേലക്കാട് ജോണർ കോമഡി, റൊമാൻസ് 7.8/10 ബൽദേവ് ചദ്ധ (അന്നു കപൂർ) ഒരു വന്ധ്യതാചികിത്സകനാണ്. ഡോക്ടർ ചദ്ധയുടെ അടുത്ത് വരുന്ന രോഗികൾക്ക് എത്ര ചികിത്സിച്ചിട്ടും കുട്ടികൾ ഉണ്ടാകുന്നില്ല. നേരിട്ടും ഫോണിലും ഒക്കെ ഭീഷണിയും അസഭ്യവും കേൾക്കേണ്ടി വരുന്നു ഈ ഡോക്ടർക്ക്. തന്റെ ഹോസ്പിറ്റൽ തന്നെ പൂട്ടേണ്ടി വരുന്ന അവസ്ഥയിലായ ഈ ഡോക്ടറുടെ പ്രശ്നം രോഗികൾക്ക് നൽകുന്ന ബീജത്തിന്റെ ഗുണനിലവാരമില്ലായ്മയാണ്. അതുകൊണ്ട് വളരെ […]