• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Japanese

Vinland Saga Season 2 / വിൻലൻഡ് സാഗ സീസൺ 2 (2023)

April 30, 2023 by Vishnu

എംസോൺ റിലീസ് – 3182 ഭാഷ ജാപ്പനീസ് സംവിധാനം Shuhei Yabuta പരിഭാഷ വൈശാഖ് പി.ബി ജോണർ അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍ 8.8/10 പ്രശസ്തമായ Studio Mappa യുടെ ആനിമേഷനിൽ പുറത്തിറങ്ങുന്ന അനിമേ സീരീസാണ് വിൻലൻഡ് സാഗ സീസൺ 2. ഒന്നാം സീസണിൽ ഭീകരമായ പോരാട്ടങ്ങളും തോർഫിൻ എന്ന യോദ്ധാവിൻ്റെ ഉദയവും ധീരമായ യാത്രകളും പ്രതികാരവും വിഷയമായി. എന്നാൽ രണ്ടാം സീസണിൽ അടിമയായ തോർഫിൻ്റെ പുതിയൊരു ജീവിതമാണ് കാണിക്കുന്നത്. കൂടാതെ, ഒരുപാട് പുതിയ കഥാപാത്രങ്ങളും വരുന്നുണ്ട്.എയ്നർ എന്ന പുതിയൊരു […]

Ponyo / പൊന്യോ (2008)

February 26, 2023 by Vishnu

എംസോൺ റിലീസ് – 3151 ഭാഷ ജാപ്പനീസ് സംവിധാനം Hayao Miyazaki പരിഭാഷ ഷംനജ് ഇ. പി. ജോണർ ആനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.6/10 ജാപ്പനീസ് ആനിമേഷൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന സ്പിരിറ്റഡ്‌ എവേ (2001) എന്ന ചിത്രത്തിന്റെ നിർമ്മാതാവ് ഹയാവോ മിയസാക്കി Studio Ghibli യുടെ പ്രൊഡക്ഷനിൽ പുറത്തിറക്കിയ ഏട്ടാമത്തെ ചിത്രമാണ് പൊന്യോ (ഓൺ ദ ക്ലിഫ് ബൈ ദ സീ). ദുഷ്ടനായ മന്ത്രവാദിയുടെ തടങ്കലിൽ നിന്നും രക്ഷപ്പെട്ട് വന്ന ഒരു മത്സ്യം […]

Orange / ഓറഞ്ച് (2015)

February 9, 2023 by Vishnu

എംസോൺ റിലീസ് – 3143 ഭാഷ ജാപ്പനീസ് സംവിധാനം Kôjirô Hashimoto പരിഭാഷ ഹബീബ് ഏന്തയാർ & ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 പുറം തൊലിയ്ക്ക് കയ്പ്പുള്ളതും അകമേ രുചിയാല്‍ സമൃദ്ധമായതുമായ ഒരു ഓറഞ്ച് സമ്മാനിക്കുന്നതിന് സമാനമായ സമ്മിശ്ര അനുഭൂതികളാണ് ജീവിതം നമുക്ക് നല്‍കുന്നത്. കുറ്റബോധത്തിന്റെ കടലില്‍ മുങ്ങിത്താഴുന്ന നാഹോയ്ക്ക് തന്റെ ഭൂതകാലത്തില്‍ മാറ്റം വരുത്തണമെന്ന് അതിയായ ആഗ്രഹം തോന്നിയ സമയത്താണ് പത്ത് വര്‍ഷം മുമ്പുള്ള തനിക്ക് തന്നെ അവൾ ഒരു കത്തെഴുതാന്‍ […]

Fireworks / ഫയർവർക്ക്സ് (1997)

January 18, 2023 by Vishnu

എംസോൺ റിലീസ് – 3133 ഭാഷ ജാപ്പനീസ് സംവിധാനം Takeshi Kitano പരിഭാഷ മനീഷ് ആനന്ദ് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.7/10 ഡിറ്റക്ടീവുകളായ നിഷിയും ഹൊറിബേയും സഹപ്രവർത്തകർ എന്നതിലുപരി ബാല്യകാലം മുതൽക്കേയുള്ള ഉറ്റ സുഹൃത്തുക്കളാണ്. മകളുടെ മരണവും, ഭാര്യയുടെ ഭേദമാക്കാനാകാത്ത ക്യാൻസറും ഇതിനകം നിഷിയെ വല്ലാതെ വിഷണ്ണനാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ദൗത്യത്തിനിടയ്ക്ക് വച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ നിഷി സന്ദർശിക്കാൻ പോയ വേളയിൽ ഹൊറിബേയ്ക്കും മറ്റൊരു സഹപ്രവർത്തകനായ തനാകയ്ക്കും കുറ്റവാളിയുടെ വെടിയേൽക്കുന്നത്. ഹൊറിബേയ്ക്ക് ജീവൻ തിരിച്ചു […]

Alice in Borderland Season 2 / ആലീസ് ഇൻ ബോർഡർലാൻഡ് സീസൺ 2 (2022)

January 1, 2023 by Vishnu

എംസോൺ റിലീസ് – 3129 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, മിസ്റ്ററി 7.6/10 ലോകപ്രശസ്തമായ കൊറിയൻ നെറ്റ്ഫ്ലിക്സ് സീരീസായ സ്ക്വിഡ് ഗെയിം ഇറങ്ങുന്നതിനു മുൻപ്, അതേ തീം ബേസ് ചെയ്ത് കൊണ്ട് ജാപ്പനീസിൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കിടിലൻ സീരീസാണ് ആലീസ് ഇൻ ബോർഡർലാൻഡ്. സ്ക്വിഡ് ഗെയിമിന് കിട്ടിയ പോപ്പുലാരിറ്റിയും പ്രശംസകളും ഈ സീരീസിന് കിട്ടാത്തതാണ് ഈ സീരീസിനെ ആളുകളിലേക്ക് അധികം എത്തിക്കാതിരുന്നത്. 2020 ഡിസംബറിൽ ഇറങ്ങിയ സീരീസിന്റെ […]

Demon Slayer Season 02 / ഡീമൺ സ്ലേയർ സീസൺ 02 (2021)

December 25, 2022 by Vishnu

എംസോൺ റിലീസ് – 3125 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്‍വിന്‍ ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.7/10 കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ. 1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ […]

Kwaidan / ക്വൈദാൻ (1964)

December 10, 2022 by Vishnu

എംസോൺ റിലീസ് – 3121 ഭാഷ ജാപ്പനീസ് സംവിധാനം Masaki Kobayashi പരിഭാഷ മനീഷ് ആനന്ദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.9/10 “ദ ബ്ലാക്ക് ഹെയർ” (കറുത്ത കാർകൂന്തൽ), “വുമൻ ഓഫ് ദ സ്നോ” (മഞ്ഞു സ്ത്രീ), “ഹോയിച്ചി ദി ഇയർലെസ്” (ഹോയിച്ചി എന്നൊരു ചെവിയില്ലാത്തോൻ), “ഇൻ എ കപ്പ് ഓഫ് ടീ” (ഒരു ചായ കോപ്പയിൽ) എന്നീ നാല് വ്യത്യസ്ത ജാപ്പനീസ് നാടോടി കഥകളുടെ ഒരു ഒമ്നിബസ് (ആന്തോളജി) ചലച്ചിത്രാവിഷ്ക്കാരമാണ് “ക്വൈദാൻ” അഥവാ “പ്രേതകഥകൾ”.“ഹരാകിരി” […]

Demon Slayer the Movie: Mugen Train / ഡീമണ്‍ സ്ലേയര്‍ ദ മൂവി: മൂഗെന്‍ ട്രെയിന്‍ (2020)

October 22, 2022 by Vishnu

എംസോൺ റിലീസ് – 3100 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്‍വിന്‍ ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.2/10 2020-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റഡ്‌ ചലച്ചിത്രമാണ് “ഡീമണ്‍ സ്ലേയര്‍: കിമെറ്റ്സു നോ യായ്ബ – ദ മൂവി: മൂഗെന്‍ ട്രെയിന്‍”. കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച ആനിമേ സീരീസായ ഡീമൺ സ്ലേയറിന്റെ സീസണ്‍ 1 തീരുന്നയിടത്ത് നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. രക്ഷസ്സ് വേട്ടസംഘത്തിന്റെ കേന്ദ്രത്തില്‍ […]

  • Go to page 1
  • Go to page 2
  • Go to page 3
  • Interim pages omitted …
  • Go to page 16
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]