എംസോൺ റിലീസ് – 3242 ഭാഷ കൊറിയൻ സംവിധാനം Young-Keun Min പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 ഒരു ആത്മാർത്ഥ സുഹൃത്ത് ഉണ്ടാവുക എന്നത് വലിയൊരു അനുഗ്രഹമാണ്. എന്തും തുറന്ന് പറയാനും എന്തിനും കൂടെ നിക്കുന്ന ഒരു സുഹൃത്ത്. ഇതുപോലെ 2 പെൺകുട്ടികൾ തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് 2023-ൽ Min Yong-Geun ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സോൾമേറ്റിലൂടെ പറയുന്നത്. ഒരു Art Museum നടത്തിയ മത്സരത്തിൽ വിജയിച്ച ചിത്രം വരച്ച ഹാ-ഉനിനെ […]
The Pirates: The Last Royal Treasure / ദ പൈറേറ്റ്സ്: ദ ലാസ്റ്റ് റോയൽ ട്രഷർ (2022)
എംസോൺ റിലീസ് – 3237 ഭാഷ കൊറിയൻ സംവിധാനം Jeong-hoon Kim പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.1/10 ആക്ഷനും കോമഡിയ്ക്കും ഒരു പോലെ പ്രാധാന്യം നൽകി കിം ജോങ്-ഹൂനിന്റെ സംവിധാനത്തിൽ കാങ് ഹാ-ന്ൾ, ഹാൻ ഹ്യൊ-ജ, ലീ ക്വാങ്-സൂ, ക്വോൻ സാങ്-വൂ എന്നിവർ അഭിനയിച്ച് 2022-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ അഡ്വെഞ്ചെർ ചിത്രമാണ് “ദ പൈറേറ്റ്സ്: ദ ലാസ്റ്റ് റോയൽ ട്രഷർ“. 2014-ൽ പുറത്തിറങ്ങിയ ദ പൈറേറ്റ്സ് എന്ന സിനിമയുടെ സീക്വൽ […]
Over the Rainbow / ഓവർ ദ റെയിൻബോ (2002)
എംസോൺ റിലീസ് – 3228 ഭാഷ കൊറിയൻ സംവിധാനം Jin-woo Ahn പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഒരു പ്രാദേശിക കാലാവസ്ഥാ ചാനലിൽ അവതാരകനായി ജോലി ചെയ്യുന്ന ജിൻ-സൂ വാഹനാപകടത്തിൽ പെടുന്നു. എന്നാൽ ഭാഗ്യവശാൽ, അദ്ദേഹത്തിന് ഗുരുതരമായ ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല, പക്ഷേ അദ്ദേഹം ഭാഗിക ഓർമ്മക്കുറവ് നേരിടുന്നു. തന്റെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടയിൽ, തനിക്ക് വളരെയധികം ഇഷ്ടം തോന്നിയ ഒരു സ്ത്രീയെക്കുറിച്ചുള്ള സൂചനകൾ അയാൾ കണ്ടെത്തുന്നു. ജിൻ-സൂ ഈ സ്ത്രീയുടെ […]
Night in Paradise / നൈറ്റ് ഇൻ പാരഡൈസ് (2020)
എംസോൺ റിലീസ് – 3227 ഭാഷ കൊറിയൻ സംവിധാനം Park Hoon-jung പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.8/10 ഗ്യാങ്ങ്സ്റ്ററായുള്ള ജീവിതം തിരഞ്ഞെടുത്താൽ നമ്മൾ മാത്രമല്ല, നമ്മളെ സ്നേഹിക്കുന്നവരും അനുഭവിക്കേണ്ടി വരും. Park Hoon-jung-ന്റെ സംവിധാനത്തിൽ 2020-ൽ പുറത്തിറങ്ങിയ ‘നൈറ്റ് ഇൻ പാരഡൈസ്’ എന്ന ചിത്രം പറയുന്നതും അതു തന്നെയാണ്. യാങ് ദൊ-സൂവിന്റെ മാഫിയ സംഘത്തിലെ വലംകൈ ആയിരുന്ന പാർക്ക് തേ-ഗു, തന്റെ കുടുംബത്തിനെ ആക്രമിച്ചതിന് ബുക്സോങ് ഗ്യാങ്ങിന്റെ ചെയർമാനായ ദൊയെ തിരിച്ചാക്രമിക്കുന്നു. […]
The Roundup: No Way Out / ദ റൗണ്ടപ്പ്: നോ വേ ഔട്ട് (2023)
എംസോൺ റിലീസ് – 3223 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം, ത്രില്ലർ 6.6/10 “ദി ഔട്ട്ലോസ് (2017)”, “ദ റൗണ്ടപ്പ് (2022)“ എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് ശേഷം 2023 ൽ പുറത്തിറങ്ങിയ റൗണ്ടപ്പ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ദ റൗണ്ടപ്പ്: നോ വേ ഔട്ട്. മാസങ്ങൾ കൊണ്ട് കൊറിയയിൽ കളക്ഷൻ റെക്കോർഡുകൾ ഇട്ട ചിത്രം, ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും നേടി. മുൻ […]
Hotel Del Luna / ഹോട്ടൽ ഡെൽ ലൂണ (2019)
എംസോൺ റിലീസ് – 3222 ഭാഷ കൊറിയൻ സംവിധാനം Choong Hwan Oh പരിഭാഷ ജിതിൻ ജേക്കബ് കോശി ജോണർ ആക്ഷൻ, കോമഡി ഡ്രാമ 8.1/10 ഐതിഹ്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് മോക്ഷത്തിലേക്കുള്ള മാർഗ്ഗമാണ് മരണം. എന്നാൽ ഇച്ഛാഭംഗത്തോടെ മരിക്കുന്നവർക്ക് മോക്ഷം കിട്ടാറില്ലത്രേ. ആഗ്രഹങ്ങൾ പൂർത്തിയാകാതെ, പരലോകത്തിലേക്ക് കടക്കാനാകാതെ, അവരങ്ങനെ ഭൂമിയിൽ അലഞ്ഞുനടക്കും. അങ്ങനെയുള്ളവർക്ക് ഒരിടത്താവളമാണ് ജാങ് മാൻ വ്യോലിന്റെ ഹോട്ടൽ ഡെൽ ലൂണ. മരിച്ചവർക്ക് ആശ്വാസമാകുന്ന ചന്ദ്രന്റെ അതിഥിമന്ദിരം. അവിടെ എത്തുന്ന ആത്മാക്കൾക്ക് മോഹങ്ങൾ നിറവേറ്റാൻ, ഇച്ഛാഭംഗമില്ലാതെ മടങ്ങാൻ… […]
20th Century Girl / 20ത് സെഞ്ച്വറി ഗേൾ (2022)
എംസോൺ റിലീസ് – 3194 ഭാഷ കൊറിയൻ സംവിധാനം Woo-ri Bang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 തനിക്കൊരു കൊറിയർ വന്നിട്ടുണ്ടെന്ന്, ജോലി സ്ഥലത്ത് നിക്കുമ്പോഴാണ് അച്ഛൻ ബൊ-റായെ വിളിച്ചു പറയുന്നത്. വീട്ടിലേക്ക് പോയിട്ട് നാളുകൾ കുറച്ചായി, കൂടാതെ അച്ഛന്റെ പരാതി പറച്ചിലും കൂടിയായപ്പോൾ അവൾ പോകാമെന്നു വിചാരിച്ചു.വീട്ടിലെത്തി അവൾ തനിക്ക് വന്ന കൊറിയർ കാണുന്നു. അതിനകത്തെ സാധനം കണ്ടപ്പോൾ, തന്റെ ഹൈസ്കൂൾ കാലമായ 1999 ലേക്ക് അവളുടെ ഓർമ്മകൾ പോകുന്നു. […]
Weak Hero Class 1 / വീക്ക് ഹീറോ ക്ലാസ്സ് 1 (2022)
എംസോൺ റിലീസ് – 3193 ഭാഷ കൊറിയൻ സംവിധാനം You Su-min പരിഭാഷ സജിത്ത് ടി. എസ്. ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.6/10 ക്ഷമ. അതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാൽ, നമ്മുടെ ചെയ്തികൾ ഒരു ഭ്രാന്തനെപ്പോലായിരിക്കും. ക്ലാസ്സിലെ മാത്രമല്ല, സ്കൂളിലെത്തന്നെ മികച്ച സ്റ്റുഡന്റാണ് സി-ഉൻ. ആർക്കും ഒരു ശല്യവും ഇല്ലാതെ ദിവസത്തിലെ ഭൂരിഭാഗം സമയവും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരുത്തൻ. എന്നാൽ, ക്ലാസ്സിലെ ചിലർ അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പലതവണ പറഞ്ഞു നോക്കിയിട്ടും, അവർ […]