എംസോൺ റിലീസ് – 3168 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Scanlon പരിഭാഷ പ്രവീൺ വിജയകുമാർ ജോണർ അനിമേഷന്, അഡ്വഞ്ചർ, കോമഡി 7.4/10 ഇയാനും സഹോദരൻ ബാർലിക്കും, മരിച്ചു പോയ തങ്ങളുടെ അച്ഛനെ മാജിക്കിലൂടെ ഒരു ദിവസത്തേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു. അതുവരെ മാജിക്കിനെ കുറിച്ച് യാതൊരു അറിവുമില്ലാത്ത ഇയാന്റെ ശ്രമഫലമായി, അച്ഛന്റെ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗം മാത്രം പുനഃസൃഷ്ടിക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് മുമ്പ് മാജിക് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ, അച്ഛനെ കാണാനുള്ള അവസരം എന്നെന്നേക്കുമായി അവർക്ക് നഷ്ടപ്പെടും. […]
Avatar: The Way of Water / അവതാർ: ദ വേ ഓഫ് വാട്ടർ (2022)
എംസോൺ റിലീസ് – 3167 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ് പോള് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.8/10 2009-ൽ സാക്ഷാൽ ജെയിംസ് ക്യാമറൂണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവതാർ എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അവതാർ: ദ വേ ഓഫ് വാട്ടർ. കേണൽ മൈൽസ് ക്വാറിച്ചിനെ വകവരുത്തി, അയാളുടെ നേതൃത്വത്തിലുള്ള പട്ടാള സൈന്യത്തെ പാൻഡോറയിൽനിന്ന് തുരത്തിയോടിക്കുന്നതോടെയാണ് അവതാർ ആദ്യ ഭാഗം അവസാനിച്ചത്. തങ്ങളുടെ മണ്ണും നിലനില്പ്പും പൊരുതി […]
Pathaan / പഠാൻ (2023)
എംസോൺ റിലീസ് – 3166 ഭാഷ ഹിന്ദി സംവിധാനം Siddharth Anand പരിഭാഷ സജിൻ.എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.2/10 യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് “പഠാൻ“. യുണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായ വാർ (2019) സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദ് തന്നെയാണ് ഈ ചിത്രവും ഒരുക്കിയത്. നാല് വർഷത്തിനുശേഷം ഷാറൂഖ് ഖാന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം 1000 കോടി രൂപയോളം കളക്ട് ചെയ്ത് ബോളിവുഡ്ഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. കാശ്മീരിന്റെ പ്രത്യേക […]
Ek Tha Tiger / എക് ഥാ ടൈഗർ (2012)
എംസോൺ റിലീസ് – 3165 ഭാഷ ഹിന്ദി സംവിധാനം Kabir Khan പരിഭാഷ സജിൻ.എം.എസ് & സഞ്ജയ് എം എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, റൊമാൻസ് 5.5/10 യഷ് രാജ് ഫിലിംസിന്റെ Spy Universe-ലെ ആദ്യചിത്രമാണ് 2012-ൽ കബീർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എക് ഥാ ടൈഗർ‘. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ RAW-യിൽ ഏജന്റായി ജോലി ചെയ്യുന്ന ടൈഗറിന്റെ ജീവിതം ഒരു പ്രത്യേക രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. ജോലിയുടെ രഹസ്യ സ്വഭാവം കാരണം ഒരു സാധാരണ ജീവിതം ടൈഗറിന് ഉണ്ടായിട്ടില്ല.അങ്ങനെയിരിക്കെ […]
Fury / ഫ്യൂരി (2014)
എംസോൺ റിലീസ് – 3164 ഭാഷ ഇംഗ്ലീഷ് സംവിധാനം David Ayer പരിഭാഷ അരുൺ അശോകൻ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.0/10 2014 ൽ റിലീസ് ചെയ്ത് ഡേവിഡ് അയെറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാർ ആക്ഷൻ മൂവിയാണ് ‘ഫൂരി‘. കഥ നടക്കുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. കേവലം ഒരു മിലിട്ടറി ടാങ്ക് കൊണ്ട് കൂറ്റൻ ജർമൻ ടാങ്കുകളെ തകർത്ത 5 സൈനിക പോരാളികളുടെ കഥയാണ് സിനിമയിൽ പ്രതിപാതിക്കുന്നത്. അഞ്ചു പേരടങ്ങുന്ന ടീമിന്റെ ലീഡറാണ് ഡോൺ എന്ന് സഹപ്രവർത്തകർ […]
Real Steel / റിയൽ സ്റ്റീൽ (2011)
എംസോൺ റിലീസ് – 3163 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ അഭിഷേക് പി യു ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 7.0/10 ഹ്യൂ ജാക്ക്മാൻ ഇവാൻജലിൻ ലില്ലി, ഡക്കോട്ട ഗോയോ, ആന്റണി മാക്കി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തി 2011-ൽ ആക്ഷൻ, സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് റിയൽ സ്റ്റീൽ. ഭാവിയിൽ മനുഷ്യ ബോക്സിങ്ങിന്റെ ജനപ്രീതി കുറയുകയും, റോബോട്ട് ബോക്സിങ് പ്രശസ്തിയാർജ്ജിക്കുയും ചെയ്യുന്നു. മുൻ ബോക്സറായിരുന്ന ചാർളി കെന്റൺ, തന്റെ റോബോട്ടുകളെല്ലാം തുടർച്ചയായി പരാജയപ്പെടുന്നത്തോടെ […]
Be My Boyfriend / ബീ മൈ ബോയ്ഫ്രണ്ട് (2021)
എംസോൺ റിലീസ് – 3162 ഭാഷ കൊറിയൻ സംവിധാനം Lee Si-young പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, ഡ്രാമ ഷോർട് 7.3/10 ഹ്വയാങ് ഹൈസ്കൂളിലെ പോപ്പുലറായ ജൂനിയർ സ്റ്റുഡന്റാണ് ഒ ജിന. Idol Trainee യും ശാന്ത സ്വഭാവക്കാരിയുമായ അവളെ എല്ലാവർക്കും വലിയ താത്പര്യവുമാണ്. എപ്പോഴും തിരക്കിലായ ബോയ്ഫ്രണ്ട് ഹ്യോങ് തകുമായി പിരിയാൻ അവൾ ഒരു ദിവസം തീരുമാനിക്കുന്നു. കാരണം എന്താണെന്നുള്ള അവന്റെ ചോദ്യത്തിന് “എനിക്ക് പുതിയ ബോയ്ഫ്രണ്ടിനെ കിട്ടി” എന്നാണ് അവൾ പറഞ്ഞത്. […]
Gullak Season 3 / ഗുല്ലക് സീസൺ 3 (2022)
എംസോൺ റിലീസ് – 3161 ഭാഷ ഹിന്ദി സംവിധാനം Amrit Raj Gupta പരിഭാഷ സജിൻ എം.എസ് ജോണർ കോമഡി, ഡ്രാമ, ഫാമിലി 9.1/10 ഉത്തരേന്ത്യയിലെ ഒരു ഇടത്തരം കുടുംബത്തിന്റെ കഥ പറയുന്ന, സോണി ലിവിലൂടെ പുറത്തിറങ്ങിയ മിനി സീരീസാണ് ‘ഗുല്ലക്’. വൈദ്യുതി വിഭാഗത്തിൽ ക്ലർക്കായ സന്തോഷ് മിശ്രയും ഭാര്യയും രണ്ടു ആൺമക്കളുമടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും, അവരും അയൽക്കാരും തമ്മിലുള്ള അസൂയകൊണ്ടുള്ള നിർദ്ദോഷമായ മത്സരങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു. ഉത്തരേന്ത്യയിലെ പ്രസിദ്ധമായ […]