എം-സോണ്‍ റിലീസ് – 393 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Ana Lily Amirpour പരിഭാഷ ആർ. നന്ദലാൽ ജോണർ ഡ്രാമ, ഹൊറർ 7.0/10 അമേരിക്കയിലെ പുതുമുഖ വനിതാ ചലച്ചിത്ര സംവിധായകരിൽ പ്രമുഖയായ അന ലിലി അമിർപൊവ്റിന്റെ ആദ്യ ഫീച്ചർ ചിത്രമാണ് ‘എ ഗേൾ വാക്സ് ഹോം എലോൺ അറ്റ് നൈറ്റ്’ . ബാഡ് സിറ്റി എന്ന പേരുള്ള ഇറാനിലെ ഒരു സാങ്കല്പിക നഗരത്തിലാണ് വാമ്പയർ കഥാപാത്രം ആയി വരുന്ന പെൺകുട്ടി ചിത്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. കട്ടിപ്പുതപ്പിനുള്ളിൽ മൂടിയാണ്, […]
Under the Shadow / അണ്ടർ ദി ഷാഡോ (2016)
എം-സോണ്‍ റിലീസ് – 373 ഭാഷ പേർഷ്യൻ സംവിധാനം Babak Anvari പരിഭാഷ ഹബീബ് റഹ്മാൻ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.9/10 ഇറാനിയൻ വിപ്ലവം കഴിഞ്ഞ് ഇറാൻ-ഇറാഖ് യുദ്ധത്തിൽ തകർന്നിരിക്കുന്ന തെഹ്‌റാൻ നഗരം. ഇവിടത്തെ പ്രശ്ങ്ങൾക്കിടയിൽ ജീവിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തെ ഒരു അജ്ഞാത ശക്തി വേട്ടയാടുന്നു. അവരുടെ വീട്ടിൽ കൂടിയിരിക്കുന്ന ജിന്നിനെ നേരിടുമ്പോൾ ഉണ്ടാകുന്ന ഭീതിജനിപ്പിക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സഹകരണത്തിൽ നിർമിച്ചതാണെങ്കിലും ഒരു അറബ് പശ്ചാത്തലത്തിൽ എടുക്കപെട്ട് അന്താരാഷ്ട്ര ശ്രദ്ധ […]
A Separation / എ സെപ്പറേഷന്‍ (2011)
എം-സോണ്‍ റിലീസ് – 370 ഭാഷ പേർഷ്യൻ സംവിധാനം Asghar Farhadi പരിഭാഷ ഷഹൻഷാ ജോണർ ഡ്രാമ 8.3/10 അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഇറാൻ ചിത്രമാണ് എ സെപ്പറേഷൻ. വിവാഹമോചനവും വീട്ടിലുണ്ടാകുന്ന വഴക്കുകളും കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു, ഇറാൻ പോലൊരു രാജ്യത്തെ കോടതികളിലെ വ്യവഹാര വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെയും ചിത്രം ചർച്ചയ്ക്കു സമർപ്പിക്കുന്നു. വിഷയത്തിന്‍റെ ഗൌരവവും അവതരണത്തിലെ കെട്ടുറപ്പും ഒട്ടും ചോരാതെ ഇറാന്‍റെ മതപരമായ ചട്ടക്കൂടുകളെ വെല്ലുവിളിക്കാതെ പൂര്‍ണ്ണമാക്കിയ മികച്ച ചിത്രം. സംവിധാന മികവിനൊപ്പം എടുത്തു പറയേണ്ടുന്ന […]
Shirin / ഷിറിൻ (2008)
എം-സോണ്‍ റിലീസ് – 350 ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ ജയേഷ് കോലാടിയിൽ ജോണർ ഡ്രാമ 6.7/10 അബ്ബാസ് കിരസ്‌തോമിയുടെ ഷിറിന്‍ എന്ന ഇറാനിയന്‍ ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം തിയ്യേറ്ററില്‍ കാഴ്ചക്കാരായിരിക്കുന്നവര്‍ തന്നെയായിരുന്നു. പ്രശസ്ത ഫ്രഞ്ച് സിനിമതാരമായ Juliette Binoche യും ഇറാനിലെ 114 നടിമാരും ഒരു തിയ്യേറ്ററിലിരുന്ന് പെര്‍ഫോമന്‍സ് കാണുന്നതാണ് സിനിമയുടെ ഇതിവൃത്തം . തമാശയും പ്രണയവും ട്രാജഡിയും പാട്ടുമൊക്കെയുള്ള ഖുസ്രുവിന്റെയും ഷിറിന്റെയും പേര്‍ഷ്യന്‍ പ്രണയകഥയാണ് അവര്‍ക്ക് മുന്നിൽ അരങ്ങേറിയിട്ടുള്ളത് . ഇത് കാണുന്ന ഈ […]
Where is the Friend’s Home / വേർ ഈസ് ദി ഫ്രണ്ട്‌സ് ഹോം (1987)
എം-സോണ്‍ റിലീസ് – 295 ഭാഷ പേർഷ്യൻ സംവിധാനം Abbas Kiarostami പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, ഫാമിലി 8.1/10 14 വയസ്സിനു മുൻപ് ഒരാൾ കണ്ടിരിക്കേണ്ട സിനിമകളുടെ കൂട്ടത്തിലാണ് അബ്ബാസ് കിയറോസ്താമിയുടെ ‘ എവിടെയാണ് എന്റെ സുഹൃത്തിന്റെ വീട്?’ നിരൂപകർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാനു പുറത്ത് കിയറോസ്താമിയുടെ പ്രശസ്തി എത്തിച്ച ചലച്ചിത്രമാണത്. 1987-ലെ ഈ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ട്. പിന്നീട് വന്ന ‘ജീവിതം തുടരുകയാണ്’ ( ‘ലൈഫ് ആൻഡ് നതിംഗ് മോർ’ എന്ന സിനിമയ്ക്ക് അങ്ങനെയും ഒരു […]
The Patience Stone / ദി പേഷ്യന്‍സ് സ്റ്റോണ്‍ (2012)
എം-സോണ്‍ റിലീസ് – 270 ഭാഷ പേർഷ്യൻ സംവിധാനം Atiq Rahimi പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, വാർ 7/10 ആഭ്യന്തര സംഘര്‍ഷങ്ങള്‍ പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ യുവതിയായ അമ്മ, ചങ്കിലൊരു വെടിയുണ്ടയുമായി മൃത സമാനനായി കിടക്കുന്ന തന്റെ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറയാന്‍ തീരുമാനിക്കുന്നു. മുമ്പൊന്നും പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Taxi / ടാക്സി (2015)
എം-സോണ്‍ റിലീസ് – 250 ഭാഷ പേർഷ്യൻ സംവിധാനം Jafar Panahi പരിഭാഷ കെ. എൻ പ്രശാന്ത് ജോണർ കോമഡി, ഡ്രാമ 7.3/10 അന്താരാഷ്ട്ര പ്രസിദ്ധനായ ചലച്ചിത്ര സംവിധായകന് ജാഫർ പനാഹി ടെഹ്റാനിലെ തിരക്കേറിയ തെരുവുകളിലൂടെ ഒരു ടാക്സി ഓടിച്ചു പോവുകയാണ്. തെരുവിൽ നിന്നുള്ള വ്യത്യസ്ത തരക്കാരായ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു പകൽ മുഴുവൻ അദ്ദേഹം ടാക്സിയിൽ കറങ്ങുന്നു. ജിജ്ഞാസയോടെയും സൗമ്യതയോടെയും അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുട്ടികളും സ്ത്രീകളും പുരുഷന്മാരുമായ യാത്രക്കാർ നിഷ്കളങ്കമായി മറുപടി നൽകുന്നു. ചലിക്കുന്ന […]
The Stoning of Soraya M. / ദി സ്ടോണിഗ് ഓഫ് സൊരായ എം. (2008)
എം-സോണ്‍ റിലീസ് – 238 ഭാഷ പേർഷ്യൻ സംവിധാനം Cyrus Nowrasteh പരിഭാഷ സഗീർ ജോണർ ഡ്രാമ 8/10 ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാ മിന്‍റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് “ദി സ്ടോണിഗ് ഓഫ് സൊരായ.” യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു. തന്റെ ഭാര്യയായ സോറായ എന്ന ഗ്രാമീണ യുവതിയെ എങ്ങനെയും ഒഴിവാക്കി ഒരു പതിനാലുകാരിയെ വിവാഹം കഴിച്ച് നഗരത്തിലേക്ക് ചേക്കേറാനാണ് അലി […]