• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Portuguese

Cinema, Aspirins and Vultures / സിനിമ ആസ്പിരിന്‍സ് ആന്‍റ് വള്‍ചേഴ്സ് (2005)

May 23, 2018 by Nishad

എം-സോണ്‍ റിലീസ് – 741 ഭാഷ പോര്‍ച്ചുഗീസ്‌ സംവിധാനം Marcelo Gomes പരിഭാഷ പ്രവീൺ അടൂർ ജോണർ Adventure, Drama 7.4 /10 ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിൻ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ആസ്പിരിനെക്കാളും ബ്രസീലുകാർക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാൻ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന്‌ കിട്ടുന്ന കൂട്ടാണ് […]

Barren Lives / ബാരന്‍ ലിവ്സ് (1963)

December 3, 2017 by Asha

എം-സോണ്‍ റിലീസ് – 558 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം നെല്‍സന്‍ പെരേര ഡോസ് സാന്റോസ് പരിഭാഷ കെ എം മോഹനന്‍ ജോണർ ഡ്രാമ 7.5/10 Graciliano Ramosന്‍റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനപെടുത്തി 1963 ല്‍ Nelson Pereira dos Santos സംവിധാനം ചെയ്തബ്രസീലിയന്‍ ചിത്രമാണ് ബാരന്‍ ലിവ്സ് .വടക്ക് കിഴക്കന്‍ ബ്രസീലിലെ ഒരു ദാരിദ്ര കുടുംബത്തിന്‍റെ കഥയാണ്‌ പറയുന്നത് . Átila Iório, Orlando Macedo, Maria Ribeiro,Jofre Soares തുടങ്ങിയവര്‍ ആണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത് […]

Trash / ട്രാഷ് (2014)

October 24, 2017 by Asha

എം-സോണ്‍ റിലീസ് – 515 ഭാഷ പോർച്ചുഗീസ്, ഇംഗ്ലീഷ്. സംവിധാനം സ്റ്റീഫന്‍ ഡാല്‍ഡ്രി പരിഭാഷ സിദ്ധീഖ് അബൂബക്കർ ജോണർ അഡ്വെഞ്ചർ, ക്രൈം, ഡ്രാമ Info 649686C3384B6D235D4286CC03BB706111E00FCB 7.2/10 ബ്രസീലിലെ തെരുവിൽ ചവറുകളിൽ നിന്ന് ഉപയോഗയോഗ്യമായ സാധനങ്ങൾ പെറുക്കുന്ന കൗമാരക്കാരാണ് റാഫേൽ, ഗാർഡോ, റാറ്റോ എന്നിവർ. ഒരു ദിവസം അവർക്ക് ചവറുകളിൽ നിന്ന് കിട്ടിയ ഒരു ബാഗ് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ ബാഗിന് വേണ്ടി പോലീസ് അവരെ വേട്ടയാടുന്നു. ആ ബാഗിനുള്ളിലെ നിഗൂഢതകൾ അഴിക്കാൻ പുറപ്പെടുന്ന അവർക്ക് […]

Embrace of the Serpent / എംബ്രേസ് ഓഫ് ദി സർപന്റ് (2015)

July 24, 2017 by Rahul

എം-സോണ്‍ റിലീസ് – 467 ഭാഷ സ്പാനിഷ്, പോർച്ചുഗീസ് സംവിധാനം Ciro Guerra പരിഭാഷ നന്ദലാൽ .ആർ ജോണർ അഡ്വഞ്ചർ, ഡ്രാമ 7.9/10 ബ്ലാക്ക് ആന്റ് വൈറ്റ് സങ്കേതം ഉപയോഗിച്ച് ഒരു നൂറ്റാണ്ടു മുമ്പുള്ള കഥപറഞ്ഞ് പ്രേക്ഷകന് പൂർണ സംവേദനാത്മകത പകർന്നു നൽകുകയാണ് കൊളംബിയൻ സംവിധായകനായ സിറോ ഗുവേര തന്റെ എംബ്രേസ് ഓഫ് സർപന്റ് എന്ന ചിത്രത്തിലൂടെ. കൊളോണിയൽ കാലത്തെ കൊള്ളയുടെയും അധിനിവേശങ്ങളുടെയും ഫലമായി വടക്കേ അമേരിക്കയിൽ കരനിഴൽ വീഴ്ത്തിയ ജീവിതസാഹചര്യങ്ങളെ വിമർശനാത്മകമായി സമീപിച്ചിരിക്കുകയാണ് ഈ ചിത്രം. […]

Sleepwalking Land / സ്ലീപ് വാക്കിങ് ലാൻഡ് (2007)

September 30, 2016 by Vishnu

എം-സോണ്‍ റിലീസ് – 335 ഭാഷ പോര്‍ച്ചുഗീസ് സംവിധാനം Teresa Prata പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ 6.9/10 മൊസാംബിക്കില്‍ ആഭ്യന്തര യുദ്ധം സംഹാര താണ്ഡവം നടത്തുന്ന കാലം. ഒരു അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് അമ്മയെ തേടിയിറങ്ങുന്ന മുയ്ദിന്‍ഗയെന്ന പതിമൂന്നുകാരന് ത്വാഹിര്‍ എന്ന വയോധികന്‍ മാത്രമാണ് കൂട്ട്. കലാപകാരികള്‍ തീവെച്ചു നശിപ്പിച്ച ഒരു ബസ്സില്‍ എരിഞ്ഞു തീര്‍ന്നവരെ അടക്കുമ്പോള്‍ കണ്ടെത്തുന്ന കിന്ദ്സുവിന്റെ നോട്ടു ബുക്കുകളില്‍ നിന്ന് മറ്റൊരു ജീവിതം കടന്നു വരുന്നു. പരേതന്റെ കുറിപ്പുകളിലെ സൂചനകള്‍ […]

The Second Mother / ദ സെക്കന്റ് മദർ (2015)

February 22, 2016 by Shyju S

എം-സോണ്‍ റിലീസ് – 251 ഭാഷ പോർച്ചുഗീസ് സംവിധാനം Anna Muylaert പരിഭാഷ ആർ. മുരളീധരൻ ജോണർ കോമഡി, ഡ്രാമ 7.8/10 അമ്മ ജോലിക്കു നിൽക്കുന്ന വീട്ടിലെത്തി അവിടെയുള്ളവരോട് ഇടപഴകുന്ന തന്നിഷ്ടക്കാരിയായ മകളെ കേന്ദ്രകഥാപാത്രമാക്കി 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സെക്കന്റ് മദർ. പതിമൂന്ന് വർഷങ്ങളായി ഫാബിനോയുടെ വളർത്തമ്മയായി ജോലി ചെയ്യുകയാണ് വാൽ, സാമ്പത്തികമായി അവൾ സുസ്ഥിരയാണ്. പക്ഷേ, മകൾ ജസീക്കയെ വടക്കൻ ബ്രസീലിലെ പെർണാബുകോയിലെ ബന്ധുക്കളുടെ അടുത്ത് ഏൽപിച്ചിരിക്കുന്നതിന്റെ കുറ്റബോധം അവളെ വല്ലാതെ അലട്ടുന്നുണ്ട്. […]

Olga / ഒൽഗ (2004)

May 7, 2015 by Vishnu

എം-സോണ്‍ റിലീസ് – 145 ഭാഷ പോർച്ചുഗീസ് സംവിധാനം Jayme Monjardim പരിഭാഷ കെ പി രവീന്ദ്രൻ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 ജെയിം മോഞ്ചാർഡിം സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ഒരു ബ്രസീലിയൻ ചിത്രമാണ് ഒൽഗ.77-ാമത് അക്കാദമി അവാർഡിന് ബ്രസീലിൽ നിന്നുള്ള മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് സമർപ്പിച്ച ചിത്രം കൂടിയാണിത്. ഗ്ലോബോ ഫിലിംസ്, ലൂമിയർ എന്നിവയുമായി ചേർന്ന് നെക്സസ് സിനിമയാണ് ഈ ചിത്രം നിർമ്മിച്ചത്. മൂന്ന് ദശലക്ഷത്തിലധികം പ്രേക്ഷകർ കാണുകയും, […]

City of God / സിറ്റി ഓഫ് ഗോഡ് (2002)

December 5, 2013 by Vishnu

എം-സോണ്‍ റിലീസ് – 33 ഭാഷ പോർച്ചുഗീസ് സംവിധാനം Fernando Meirelles, Kátia Lund (co-director) പരിഭാഷ ജേഷ് മോന്‍, സാഗര്‍ ജോണർ ക്രൈം, ഡ്രാമ 8.6/10 ഫെര്‍ണാണ്ടോ മിരെല്ലാസ് സംവിധാനം ചെയ്ത് 2002-ല്‍ പുറത്തിറങ്ങിയാ ബ്രസീലിയന്‍ ചിത്രമാണ് സിറ്റി ഓഫ് ഗോഡ്. നോവലിനെ ആധാരമാക്കിയാതാനെങ്കിലും നടന്ന സംഭവങ്ങളെ ആധാരമാക്കി ചെയ്ത സിനിമയാണ് ഇത്. ഒരു ക്രൈം ഗാങ്ങിന്റെ വളര്‍ച്ച വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ഈ ചിത്രം ഗാംഗ്സ്റ്റര്‍ മൂവികള്‍ക്ക് ഒരു പുതിയ മാതൃക ആണ് അവതരിപ്പിച്ചത്. നൂറ്റാണ്ടിലെ തന്നെ […]

  • « Go to Previous Page
  • Go to page 1
  • Go to page 2

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]