എം-സോണ്‍ റിലീസ് – 1014 MSONE GOLD RELEASE ഭാഷ സ്പാനിഷ് സംവിധാനം Víctor Erice പരിഭാഷ സിനിഫൈൽ ജോണർ ഡ്രാമ, റൊമാൻസ് 8/10 സ്പെയിനിലെ വടക്കൻ പ്രവിശ്യയിലൊരിടത്ത് ജീവിക്കുന്ന എട്ടുവയസ്സുകാരിയായ ഒരു പെൺകുട്ടിയാണ് എസ്ത്രേയ. ഏതൊരു പെൺകുട്ടിയേയും പോലെ അച്ഛനായിരുന്നു അവളുടെ മനസ്സിലെ ആദ്യ ഹീറോ. യാദൃശ്ചികമായി അവൾക്കുമുന്നിലെത്തുന്ന അച്ഛന്റെ ഭൂതകാലത്തിന്റെ ശ്ലഥചിത്രങ്ങൾ കൂട്ടിവെക്കുകയാണവൾ. അദ്ദേഹം ചെറുപ്പം ചെലവഴിച്ച ജന്മനാടായ ദക്ഷിണദേശം അവൾക്ക് കേട്ടറിവ് മാത്രമാണ്. സ്പെയിനിലെ ആഭ്യന്തരയുദ്ധാനന്തരമുള്ള കാലാവസ്ഥയും, അത് ജനങ്ങളെ എങ്ങനെ വ്യത്യസ്തമായി […]
Everybody Knows / എവരിബഡി നോസ് (2018)
എം-സോണ്‍ റിലീസ് – 988 Best of IFFK2018 – 1 ഭാഷ സ്പാനിഷ് സംവിധാനം Asghar Farhadi പരിഭാഷ സിനിഫൈൽ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.9/10 അർജന്റീനയിൽ നിന്നും, ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടു മക്കളെയും കൂട്ടി സ്പെയിനിലെ ഒരു ഗ്രാമപ്രദേശത്തേക്ക് വന്നതാണ് ലോറ. വിവാഹം കഴിഞ്ഞ അന്ന് രാത്രി ആഘോഷത്തിനിടയിൽ, ലോറയുടെ പതിനാറുകാരിയായ മകളെ ആരോ രഹസ്യമായി തട്ടിക്കൊണ്ടുപോകുന്നു. തുടർന്ന്, അർജന്റീനയിൽ നിന്നും ലോറയുടെ ഭർത്താവ് അലഹാന്ദ്രോ സ്പെയിനിലേക്ക് വരുന്നു. കുട്ടിക്ക് […]
Fermat’s Room / ഫെർമാറ്റ്സ് റൂം (2007)
എം-സോണ്‍ റിലീസ് – 968 ഭാഷ സ്പാനിഷ് സംവിധാനം Luis Piedrahita, Rodrigo Sopeña പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ മിസ്റ്ററി, ത്രില്ലർ 6.7/10 അക്കങ്ങളുടെ ശ്രേണിയെക്കുറിച്ചുള്ള പരീക്ഷയില്‍ വിജയിച്ച നാലു ഗണിതകാരന്മാരെ, എക്കാലത്തെയും ഏറ്റവും മികച്ച കടങ്കഥകള്‍ പരിഹരിക്കാനായി ഒത്തുകൂടുന്നതിനായി ഫെർമാറ്റ് എന്ന ഒരു നിഗൂഢനായ മനുഷ്യന് ക്ഷണിക്കുന്നു. ഓരോരുത്തര്‍ക്കും – ഹിൽബെർട്ട്, പാസ്കൽ, ഗാൽവീസ്, ഒലിവ – എന്നിങ്ങനെ കോഡ് നാമങ്ങള്‍ നല്കപ്പെട്ടിരിക്കുന്നു ഒരു ദ്വീപിലുള്ള കളപ്പുരയിൽ ഒരുക്കിയ സകലസൌകര്യങ്ങളുമുള്ള മുറിയില്‍ അവര്‍ ഒത്തുചേരുന്നു. […]
El Mariachi / എൽ മരിയാച്ചി (1992)
എം-സോണ്‍ റിലീസ് – 957 ഭാഷ സ്പാനിഷ് സംവിധാനം Robert Rodriguez പരിഭാഷ അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.9/10 കഥ, തിരക്കഥ, സംഭാഷണം, സംഗീതം, വിശ്വല്‍ എഫക്ട്സ്, എഡിറ്റിങ്ങ്, കാമെറ, സൌണ്ട് എഡിറ്റിങ്ങ്, സ്റ്റില്‍ ഫോട്ടോഗ്രാഫി, സംവിധാനം എല്ലാം ഒരാള്‍. ചിത്രം ലോ ബജറ്റ്, ക്ലാസിക്ക്, സൂപ്പര്‍ ഹിറ്റ്, സിനിമാ വ്യവസായത്തെയാകെ ഇളക്കിമറിച്ചു, ന്യൂ വേവ്. ഇന്ന് അറിയപ്പെടുന്ന കലാകാരന്. മഷേറ്റെ, സിന് സിറ്റി, ഫ്രം ഡസ്ക് ടില്‍ ഡോണ്‍, പ്ലാനെറ്റ് ടെറര്‍, […]
Sleep Tight / സ്ലീപ്പ് ടൈറ്റ് (2011)
എം-സോണ്‍ റിലീസ് – 816 ഭാഷ സ്പാനിഷ് സംവിധാനം Jaume Balagueró പരിഭാഷ അസർ അഷ്റഫ് ജോണർ ഡ്രാമ ഹൊറർ ത്രില്ലർ 7.2/10 അപ്പാർട്ട്മെന്റ് നടത്തിപ്പുകാരനായ സീസർ ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ഒരാളാണ്. അയാൾ വിശ്വസിക്കുന്നത് സന്തോഷിക്കാനുള്ള കഴിവ് ഇല്ലാതെയാണ് അയാൾ ജനിച്ചത് എന്നാണ്. അത് കൊണ്ട് അയാൾക്ക് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്ടമല്ല. അപ്പാർട്ട്മെന്റിലെ എല്ലാവരും സീസറിന് എളുപ്പമുള്ള ഇരയാണെങ്കിൽ അപ്പാർട്മെന്റിലെ മറ്റൊരു താമസക്കാരിയായ ക്ലാര സീസറിന് മുന്നിൽ തോറ്റു കൊടുക്കുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Volver / വോൾവർ (2006)
എം-സോണ്‍ റിലീസ് – 785 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ 7.6/10 സോളെയുടെയും സഹോദരി റൈമുണ്ടയുടെയും കഥയാണ് വോൾവർ. അവർക്ക് എന്നോ നഷ്ടമായതൊക്കെ തിരിച്ചുകിട്ടുകയാണ്. വോൾവർ എന്നാൽ തിരിച്ചുവരവ് എന്ന് അർത്ഥം. ത്രില്ലർ ആയി തുടങ്ങുന്ന ചിത്രം, ഒരു ഘട്ടത്തിൽ ഹൊറർ ആകുന്നു, പിന്നീട് മിസ്റ്ററി ഡ്രാമ ആയി മാറുന്നു. റൈമുണ്ടയും അവരുടെ അമ്മയും അവരുടെ മകളും ഒക്കെ തമ്മിലുള്ള ബന്ധം അതിസങ്കീർണമാകുകയാണ്.പെനെലോപ് ക്രൂസിന്റെ കരിയറിലെ മികച്ച […]
El Topo / എൽ ടോപ്പോ (1970)
എം-സോണ്‍ റിലീസ് – 771 ഭാഷ സ്പാനിഷ് സംവിധാനം Alexandro Jodorowsky പരിഭാഷ ഷൈൻ ദാസ് ജോണർ ഡ്രാമ, വെസ്റ്റേൺ 7.5/10 കൾട്ട് മൂവിക്ക് പുതിയ മാനം നൽകിയ ചിലിയൻ -ഫ്രഞ്ച് ചലചിത്രകാരനാണ് അലെജാണ്‍ഡ്രോ ജൊഡൊറോവ്സ്കി. അമേരിക്കൻ സിനിമ മേഖലയിൽ ‘മിഡ്നൈറ്റ് മൂവി’ പ്രസ്ഥാനത്തിന് കാരണമായത് അലെജാണ്‍ഡ്രോ ജൊഡൊറോവ്സ്കി യുടെ എൽ ടോപ്പോയുടെ വരവോടെയാണ്. ‘സൈക്കോ- മാജിക്കൽ’ എന്ന വിഭാഗത്തിന്റെ അത്യുന്നത പ്രതിഭശാലി എന്നാണ് ലോകം ജോഡോയെ വിളിക്കുന്നത്. ഒരു ഗൺ ഫൈറ്റർ തന്റെ നഗ്നനായ മകനുമായി […]
The Spirit of the Beehive / ദി സ്പിരിറ്റ് ഓഫ് ദി ബീഹൈവ് (1973)
എം-സോണ്‍ റിലീസ് – 752 ഭാഷ സ്പാനിഷ് സംവിധാനം Víctor Erice പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഫാന്റസി 7.9/10 അന്ന എന്നൊരു കൊച്ചുകുട്ടിയുടെ കണ്ണിലൂടെ ചുറ്റുമുള്ള മുതിർന്നവരുടെ മാനസിക സംഘര്‍ഷങ്ങളും വികാരവിചാരങ്ങളും അവതരിപ്പിക്കുന്ന ,അവളുടെ ഫാന്റസി ലോകത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് The spirit of the beehive. സ്പെയിനില്‍ നിന്നും വന്നതില്‍ ഏറ്റവും ജനപ്രീതി നേടിയ ആര്‍ട്ട്ഹൌസ് ചിത്രങ്ങളിലൊന്നാണിത്. സ്പെയിനിലെ ഇടതുപക്ഷ സര്‍ക്കാരിനെ ആഭ്യന്തര യുദ്ധത്തിലൂടെ പുറത്താക്കി ഫാന്സിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണം നിലവില്‍വന്നത് […]