എംസോൺ റിലീസ് – 3268 ഭാഷ സ്പാനിഷ് സംവിധാനം Carlos Sorin പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി 7.0/10 അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ഡീഗോ മറഡോണയുടെ ഒരു കടുത്ത ആരാധകന്റെ കഥയാണ് “ദ റോഡ് ടു സാന്‍ ഡിയേഗോ” യിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. താത്തി ബെനിറ്റെ എന്നാണ് ആ ആരാധകന്റെ പേര്. മറഡോണ അടിച്ച ഗോളുകളുടെ കണക്കുമുതല്‍ മറഡോണയുടെ മക്കളുടെ ജനനസമയത്തെ തൂക്കം പോലും ദേഹത്ത് 10 എന്ന മാന്ത്രികസംഖ്യ പച്ചകുത്തിയ താത്തിക്ക് മനഃപാഠമാണ്. […]
Where the Tracks End / വേർ ദ ട്രാക്ക്സ് എൻഡ് (2023)
എംസോൺ റിലീസ് – 3256 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ രമേഷ് എ ആര് ജോണർ കോമഡി, ഡ്രാമ, ഫാമിലി 7.1/10 ജാവിർ പെനലോസ രചന നിർവഹിച്ച്, എർണസ്റ്റോ കോൺട്രിറാസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സ്പാനിഷ് ചലച്ചിത്രമാണ്, വേർ ദ ട്രാക്ക്സ് എൻഡ്. ഇകൽ എന്ന ബാലനും അവന്റെ കുടുംബവും, അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മെക്സിക്കോയിലെ ഒരു ഉൾ ഗ്രാമത്തിൽ എത്തുന്നതും, പിന്നീട് ഇകലിന്റ ജീവിതത്തിൽ സംഭവിക്കുന്നതുമായുള്ള കാര്യങ്ങളാണ് ഈ ചിത്രത്തിൽ […]
Sex and Lucía / സെക്സ് ആൻഡ് ലൂസിയ (2001)
എംസോൺ റിലീസ് – 3145 ഭാഷ സ്പാനിഷ് സംവിധാനം Julio Medem പരിഭാഷ അഷ്‌കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 ഭ്രാന്തമായ പ്രണയവും ഉന്മാദമായ സുഖവുമേകി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കാമുകൻ ലൊറെൻസോയെ എങ്ങും കാണാനാവാതെ നൊമ്പരപ്പെട്ട് നിൽക്കുന്ന ലൂസിയയെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആ വിളി പരിഭ്രാന്തയാക്കി. തീ പിടിപ്പിക്കുന്ന പ്രണയകഥകളുടെ രചയിതാവ് ലൊറെൻസോ, ആത്മവിഷാദത്തിന്റെ രാപ്പകലുകൾക്കപ്പുറം ആത്മാഹുതി ചെയ്ത വാർത്ത കേൾക്കാൻ പോലുമാവില്ലെന്ന് കരുതിയ ലൂസിയ ഒന്നും കേൾക്കാൻ വയ്യാതെ ഫോൺ […]
Boundless Miniseries / ബൗണ്ട്ലെസ്സ് മിനിസീരീസ് (2022)
എംസോൺ റിലീസ് – 3078 ഭാഷ സ്പാനിഷ് സംവിധാനം Simon West പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ 6.7/10 കടല്‍ മാര്‍ഗ്ഗം ഭൂഗോളം ചുറ്റിക്കറങ്ങാനുള്ള പര്യവേഷണ യാത്രയുടെ തലവനായിരുന്നു പോര്‍ച്ചുഗീസുകാരനായ ഫെര്‍ഡിനാന്റ് മഗല്ലന്. പക്ഷെ, അദ്ദേഹം ജോലി ചെയ്തിരുന്നത് സ്പെയിനിനു വേണ്ടിയായിരുന്നു. യൂറോപ്പിന്റെ പടിഞ്ഞാറന്‍ ഭാഗത്തുകൂടി ആദ്യമായി ഏഷ്യയിലേക്ക് കപ്പലില്‍ സഞ്ചരിച്ചത് മഗല്ലനാണ്. ശാന്തസമുദ്രത്തിലൂടെ ആദ്യം സഞ്ചരിച്ചതും അദ്ദേഹം തന്നെ. യാത്രയ്ക്കിടയില്‍ ശാന്ത സമുദ്രത്തിന്റെ ശാന്തത കണ്ട് സഞ്ചാരപാതയെ മാ പസഫിക്കോ എന്ന് […]
Cannibal / കനിബൽ (2013)
എംസോൺ റിലീസ് – 3009 ഭാഷ സ്പാനിഷ് സംവിധാനം Manuel Martín Cuenca പരിഭാഷ അനൂപ് അനു ജോണർ അഡ്വഞ്ചർ, ഡ്രാമ, റൊമാൻസ് 5.8/10 മാനുവൽ മാർട്ടിൻ ക്യൂൻക സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലർ ചിത്രമാണ് കനിബൽ. ചിത്രത്തിലെ നായകനായ കാർലോസ് ഒരു സീരിയൽ കില്ലറാണ്. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അയാൾ തികച്ചും മാന്യനും സൽസ്വഭാവിയുമായ ഒരു തയ്യൽക്കാരനാണ്. അയാൾ ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. അയാൾ തന്റെ ഇരയെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും അവരെ അക്രമിച്ച് […]
The Obscure Spring / ദി ഒബ്സ്ക്യൂർ സ്പ്രിംഗ് (2014)
എംസോൺ റിലീസ് – 2985 ഭാഷ സ്പാനിഷ് സംവിധാനം Ernesto Contreras പരിഭാഷ അരുൺ ബി. എസ്, കൊല്ലം. ജോണർ ഡ്രാമ 6.3/10 ദാമ്പത്യ ജീവിതത്തിൽ പരാജയപ്പെട്ടുപോയ ഈഗോറും ഭർത്താവുപേക്ഷിച്ച് മകനോടൊപ്പം കഴിയുന്ന പീനയും തമ്മിലുണ്ടാകുന്ന വികാര തീവ്രമായ ബന്ധത്തിന്റെ കഥയാണ് 2014-ൽ പുറത്തിറങ്ങിയ മെക്സിക്കൻ ഈറോട്ടിക്ക് ചലച്ചിത്രമായ ദി ഒബ്സ്ക്യൂർ സ്പ്രിംഗ് (സ്പാനിഷ്: Las Oscuras Primaveras) പറയുന്നത്. ഒരു വസന്തകാലത്തിന് മുന്നോടിയായി ഈഗോറും പീനയും തമ്മിലുണ്ടാകുന്ന പ്രണയവും ലൈംഗികതയും ഇടകലർന്ന ബന്ധവും അത് രഹസ്യമാക്കി […]
Sorcerer / സോഴ്സറർ (1977)
എംസോൺ റിലീസ് – 2967 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം William Friedkin പരിഭാഷ അജിത് രാജ് ജോണർ അഡ്വഞ്ചർ, ഡ്രാമ, ത്രില്ലർ 7.7/10 1953- ൽ ഇറങ്ങിയ ദി വേജസ് ഓഫ് ഫിയർ (1953) എന്ന ചിത്രത്തെ ആസ്പദമാക്കി 1977ൽ നിർമ്മിച്ച അമേരിക്കൻ ചിത്രമാണ് സോഴ്സറർ. തെക്കേ അമേരിക്കയിലെ ഒരു ഉൾനാട്ടിൽ, ഒരു ഓയിൽ കമ്പനി പൊട്ടിത്തെറിക്കുന്നു. ഇത് കെടുത്താനായി സ്ഫോടന വസ്തുവായ നൈട്രോ ഗ്ലിസറിൻ എന്ന രാസവസ്തു അവിടെ […]
Like Water for Chocolate / ലൈക്ക് വാട്ടർ ഫോർ ചോക്ലേറ്റ് (1992)
എംസോൺ റിലീസ് – 2940 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 06 ഭാഷ സ്പാനിഷ് സംവിധാനം Alfonso Arau പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡ്രാമ, റൊമാൻസ് 7.1/10 കുടുംബത്തിലെ ആചാരം നിമിത്തം കല്യാണം കഴിച്ച് കുടുംബജീവിതം നയിക്കാൻ കഴിയാത്ത റ്റിറ്റ, തന്റെ പ്രണയിനിയുടെ സാമിപ്യത്തിനായി അവളുടെ സഹോദരിയെ കല്യാണം കഴിക്കേണ്ടി വന്ന പെഡ്രോ. ഇവരുടെ പ്രണയത്തിന്റെ കഥയാണ് ലൈക് വാട്ടർ ഫോർ ചോക്ലേറ്റ്. റ്റിറ്റയുടെ വികാരങ്ങൾ അവളുടെ പാചകത്തിൽ പ്രതിഫലിക്കാൻ തുടങ്ങുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ […]