• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Swedish

A Swedish Love Story / എ സ്വീഡിഷ് ലൗ സ്റ്റോറി (1970)

February 21, 2022 by Vishnu

എംസോൺ റിലീസ് – 2942 വാലന്റൈൻസ് ഡേ ഫെസ്റ്റ് – 07 ഭാഷ സ്വീഡിഷ് സംവിധാനം Roy Andersson പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, റൊമാൻസ് 7.4/10 മാസ്റ്റർ സംവിധായകൻ റോയ് ആൻഡേഴ്‌സന്റെ ആദ്യത്തെ ഫീച്ചർ ചലച്ചിത്രമാണ് ‘എ സ്വീഡിഷ് ലൗ സ്റ്റോറി‘. ഒരു അവധിക്കാലത്ത് വ്യത്യസ്തമായ കുടുംബപശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് കൗമാരക്കാർ തമ്മിൽ ഉടലെടുക്കുന്ന പ്രണയവും അവരുടെ സാഹസികതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആൻഡേഴ്‌സന്റെ സ്വതസിദ്ധമായ ശൈലിയിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം ഒരു വ്യത്യസ്തമായ കാഴ്ചാനുഭവമാണ്. അഭിപ്രായങ്ങൾ […]

The Sacrifice / ദി സാക്രിഫൈസ് (1986)

June 10, 2021 by Vishnu

എം-സോണ്‍ റിലീസ് – 2600 ക്ലാസ്സിക് ജൂൺ 2021 – 01 ഭാഷ സ്വീഡിഷ് സംവിധാനം Andrei Tarkovsky പരിഭാഷ മുബാറക്ക് റ്റി. എൻ. ജോണർ ഡ്രാമ 8.1/10 വിഖ്യാത റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ അവസാന ചിത്രമാണ് 1986 ൽ സ്വീഡിഷ് ഭാഷയിൽ പുറത്തിറങ്ങിയ The Sacrifice / Offret. ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ലോകത്തെ രക്ഷിക്കുവാനായി തനിക്കുള്ള സകലതും ഉപേക്ഷിക്കാം എന്ന് ദൈവവുമായി കരാറിലേർപ്പെടുന്ന അലക്സാണ്ടറാണ് കഥയിലെ നായകൻ. നടനും, നാടക നിരൂപകനും, പ്രൊഫസറുമായ അയാളുടെ പിറന്നാൾ ദിനത്തിലാണ്, […]

Midsommar / മിഡ്സോമാർ (2019)

June 6, 2021 by Vishnu

എം-സോണ്‍ റിലീസ് – 2588 ഭാഷ ഇംഗ്ലീഷ്, സ്വീഡിഷ് സംവിധാനം Ari Aster പരിഭാഷ മാജിത് നാസർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി, 7.1/10 നിനച്ചിരിക്കാതെ കേൾക്കുന്ന ശബ്ദങ്ങളോ, ഇരുട്ടിന്റെ പിൻബലമോ ഇല്ലാതെ ഭയം ഉണർത്താൻ ഒരു ഹൊറർ ചിത്രത്തിന് കഴിയുമോ? കഴിയുമെന്നാണ് അറി ആസ്റ്ററിന്റെ മിഡ്സോമാർ പറയുന്നത്. വിഷാദരോഗത്തിന് അടിമയായ ഡാനി എന്ന സൈക്കോളജി വിദ്യാർത്ഥിനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അവളുടെ കാമുകനാണ് നരവംശ വിദ്യാർത്ഥിയായ ക്രിസ്റ്റ്യൻ. കൂട്ടുകാരൻ പെല്ലേയുടെ ക്ഷണപ്രകാരം, സ്വീഡനിൽ 90 വർഷത്തിലൊരിക്കൽ […]

The Bridge – Season 1 / ദി ബ്രിഡ്‌ജ്‌ – സീസൺ 1 (2011)

May 13, 2021 by Shyju S

എം-സോണ്‍ റിലീസ് – 2546 ഭാഷ സ്വീഡിഷ്, ഡാനിഷ് നിർമാണം Nimbus FilmFilmlance International പരിഭാഷ ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്,ഫാസിൽ മാരായമംഗലം, വിവേക് സത്യൻ,അരുൺ അശോകൻ, ഫ്രെഡി ഫ്രാൻസിസ്ഉദയ കൃഷ്‌ണ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.6/10 ലോകത്തിലെ ഏറ്റവും മികച്ച വിദേശ ടിവി സീരീസുകളുടെ പട്ടികയിൽ എപ്പോഴും മുൻപന്തിയിൽ വരുന്ന പേരാണ് The Bridge (Bron/Broen). പിൽക്കാലത്ത് ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളിൽ റീമേക്കുകൾ സംഭവിച്ചിട്ടുള്ള ഈ Crime Investigation സീരീസ് ഇന്നും ആരാധകർക്കിടയിൽ […]

Ravens / റേവൻസ്‌ (2017)

January 7, 2021 by Vishnu

എം-സോണ്‍ റിലീസ് – 2364 ഭാഷ സ്വീഡിഷ് സംവിധാനം Jens Assur പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 6.8/10 കഠിനാധ്വാനിയായ കർഷകനാണ് ആഗ്നേ. ജോലി ചെയ്യുക എന്നതല്ലാതെ ആഗ്നേയുടെ ചിന്തകളിൽ മറ്റൊന്നിനും കാര്യമായ സ്ഥാനമില്ല. മകനായ ക്ലോസിന് ഇതിലൊന്നും തന്നെ താത്പര്യവുമില്ല. നാട് വിട്ട് പുറത്തു പോവാൻ കൊതിക്കുന്ന മനസ്സാണ് ക്ലോസിന്റേത്. തന്റെ കാലശേഷം കൃഷിയും മറ്റ് ഉത്തരവാദിത്തങ്ങളും മൂത്ത മകനായ ക്ലോസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ആഗ്നേ. അതിന്റെ ഭാഗമായി ആഗ്നേ അവനെ പലതും […]

Koko-di Koko-da / കൊക്കോ-ഡി കൊക്കോ-ഡാ (2019)

December 7, 2020 by Vishnu

എം-സോണ്‍ റിലീസ് – 2288 ഹൊറർ ഫെസ്റ്റ് – 10 ഭാഷ സ്വീഡിഷ്, ഡാനിഷ് സംവിധാനം Johannes Nyholm പരിഭാഷ നിസാം കെ.എൽ ജോണർ ഫാന്റസി, ഹൊറർ 5.9/10 Johannes Nyholmന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ horror ചിത്രമാണ് Koko-di Koko-da.തങ്ങളുടെ ജീവിതത്തിൽ നടന്ന ഒരു വലിയ ദുരന്തത്തിന് 3 വർഷത്തിന് ശേഷം ക്യാമ്പിങ്ങിനായി ടോബിയസും എലിനും ഒരു കാട്ടിലേക്ക് പോകുന്നു. എന്നാൽ അന്ന് അവിടെ അവർ പ്രതീക്ഷിക്കാത്ത 3 അഥിതികളുടെ വരവോട് കൂടെ തങ്ങളുടെ ജീവിതത്തിലെ […]

Sami Blood / സമി ബ്ലഡ് (2016)

August 16, 2020 by Asha

എം-സോണ്‍ റിലീസ് – 1968 MSONE GOLD RELEASE ഭാഷ സമി, സ്വീഡിഷ് സംവിധാനം Amanda Kernell പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി 7.3/10 സ്വീഡനിലും ഫിൻലാൻഡിലുമെല്ലാം റെയ്ൻഡിയർ മേയ്ച്ച് ജീവിക്കുന്ന ആൾക്കാരാണ് സമികൾ. സമി വംശജരെ നികൃഷ്ടരും മറ്റുള്ളവരേക്കാൾ താഴ്ന്നവരും ആയാണ് പൊതുവെ സ്വീഡിഷ് സമൂഹം കണ്ടിരുന്നത്. ഇതിൻ്റെ പ്രതിഫലനമായിത്തന്നെ കഴിഞ്ഞ നൂറ്റാണ്ടിൽ സ്വീഡിഷ് സിനിമകളിലൊക്കെ സമി വംശജരെ കാട്ടുവാസികളായിട്ടാണ് സ്റ്റീരിയോടൈപ്പ് ചെയ്തിരുന്നതും. ഇതിന്റെ പ്രശ്നം എത്രത്തോളം വലുതാണെന്ന് കാണിച്ചുതരുന്ന ചിത്രമാണ് സമി വംശജയായ […]

False Trail / ഫോൾസ് ട്രൈൽ (2011)

March 16, 2020 by Shyju S

എം-സോണ്‍ റിലീസ് – 1423 ത്രില്ലർ ഫെസ്റ്റ് – 31 ഭാഷ സ്വീഡിഷ് സംവിധാനം Kjell Sundvall പരിഭാഷ അനൂപ് പി. സി ജോണർ മിസ്റ്ററി, ത്രില്ലർ 6.5/10 2011ൽ പുറത്തിറങ്ങിയ ഈ സ്വീഡിഷ് ചലച്ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ “The Hunters”എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കാണാതായ പെൺകുട്ടി എലിന്റെ കേസ് അന്വേഷിക്കുന്നതിന് വേണ്ടിയായിരുന്നു ഏജന്റ് എറിക്ക് തന്റെ മുൻകാല ഓർമ്മകൾ മറഞ്ഞുകിടക്കുന്ന ആ കൊച്ചു പട്ടണത്തിലേക്ക് വീണ്ടും എത്തിച്ചേർന്നത്. എലിൻ എന്ന പെൺകുട്ടി കൊലചെയ്യപ്പെട്ടു […]

  • Go to page 1
  • Go to page 2
  • Go to page 3
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]