Fireworks Wednesday
ഫയര്‍വര്‍ക്സ് വെനസ്ഡേ (2006)

എംസോൺ റിലീസ് – 613

ഭാഷ:
സംവിധാനം: Asghar Farhadi
പരിഭാഷ: രാഹുൽ മണ്ണൂർ
ജോണർ: ഡ്രാമ, മിസ്റ്ററി, റൊമാൻസ്
IMDb

7.6/10

Movie

N/A

പേര്‍ഷ്യന്‍ പുതുവത്സരത്തിന് മുന്‍പായുള്ള ബുധനാഴ. ആ ഒരു ദിവസം നടക്കുന്ന കഥയാണ്‌ ഫയര്‍വര്‍ക്സ് വെനസ്ഡേ. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് റൂഹി എന്ന യുവതിയും പ്രതിശുത വരനും. അതിനാവശ്യമായ പണം സമ്പാദിക്കുവാനായി ഏജെന്സിയുമായി ബന്ധപ്പെട്ട് ഹൌസ് ക്ലീനിംഗ് ജോലികള്‍ ചെയ്യുവാനായി യുവതി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ എത്തുന്നു. ആ വീടിന്റെ ചുറ്റുപാട് പോലെതന്നെ കുടുംബാന്തരീക്ഷവും ആകെ താറുമാറാണ്. അവിടെ ഭര്‍ത്താവിനെ സംശയിക്കുന്ന, വിചിത്ര സ്വഭാവമുള്ള മോഷ്തെ എന്ന സ്ത്രീ. അവരുമായി ബന്ധപ്പെട്ട കുറെയാളുകള്‍. റൂഹിയുടെ കാഴ്ച്ചകളിലൂടെയാണ് സിനിമ നമ്മളിലെത്തുന്നത്.
അസ്ഗാര്‍ ഫര്‍ഹാദിയുടെ മറ്റു ചിത്രങ്ങളെ പോലെതന്നെ യാഥാര്‍ത്ഥ്യത്തോട് അടുത്തു നിക്കുന്ന കഥ. കലഹിക്കുന്ന ഭാര്യയും ഭര്‍ത്താവും, ബന്ധം വഴിപിരിഞ്ഞ മറ്റൊരു സ്ത്രീയും പുരുഷനും, വിവാഹിതരാകാന്‍ പോകുന്ന യുവാവും യുവതിയും. പലരും കടന്നു പോകാന്‍ സാധ്യതയുള്ളതോ/അല്ലാത്തതോ ആയ ജീവിതാവസ്ഥ. ജീവനുള്ള കഥാപാത്രങ്ങള്‍. കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന റൂഹിയെ കേന്ദ്രകഥാപാത്രമാക്കുന്നത് വഴി ബന്ധങ്ങളിലെ പരസ്പര വിശ്വാസത്തിന്‍റെ , ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ ഒക്കെ ഉള്ളും പൊള്ളയും വിവേചിച്ചറിയാനുള്ള അവസരമൊരുക്കുകയാണ്.