From Russia with Love
ഫ്രം റഷ്യ വിത്ത് ലവ് (1963)

എംസോൺ റിലീസ് – 1954

Download

2942 Downloads

IMDb

7.3/10

ഇയാൻ ഫ്ലെമിംഗിന്റെ വിശ്വ-വിഖ്യാതമായ ജയിംസ് ബോണ്ട് ശ്രേണിയിലെ രണ്ടാം സിനിമ. ആദ്യ സിനിമയിലൂടെ നിരൂപണ ശ്രദ്ധ പിടിച്ച് പറ്റിയ ഷോണ്‍ കോണറി തന്നെയാണ് ഇതിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റായി എത്തുന്നത്.

വളരെ ലളിതമായ ഒരു ചുമതലയായാണ് 007 തന്റെ ദൗത്യം ഏറ്റെടുക്കുന്നത്. തുര്‍ക്കിയിലെ റഷ്യന്‍ കാര്യാലത്തിലെ രഹസ്യ-സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു സുന്ദരി ഒരു വിചിത്ര വാഗ്ദാനവുമായി എംഐ-6 നെ സമീപിക്കുന്നു. ലോകത്തെ പ്രബലശക്തികളെല്ലാം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന റഷ്യയുടെ രഹസ്യ ഡീകോഡീംഗ് യന്ത്രം “ലെക്ടര്‍” ഇംഗ്ലണ്ടിലെത്തിക്കാന്‍ സഹായിക്കാമെന്നാണ് ആ വാഗ്ദാനം. ഇതിന് പകരമായി അവര്‍ ആവശ്യപ്പെടുന്നത് അവരുടെ മികച്ച ഏജന്റായ ജയിംസ് ബോണ്ടിനെ ഇതിനായി നിയോഗിക്കണമെന്നത് മാത്രമാണ്. ഈ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ബോണ്ട്, ഇസ്താംബുളിലേക്ക് പറക്കുന്നു. അവിടെ വച്ച് ‘സ്റ്റേഷന്‍ ടി’യുടെ തലവന്‍ അലി കരിം ബേയുടെ ഒപ്പം റഷ്യന്‍ സുന്ദരി ടാറ്റിയാന റോമനോവയെ സന്ധിക്കുന്നു. വളരെ എളുപ്പമെന്ന് കരുതിയ ഈ ദൗത്യം, സ്പെക്ടർ എന്ന കുറ്റവാളി സംഘടനയുടെ തലച്ചോറില്‍ ഉടലെടുത്ത കുടിലതന്ത്രമാണെന്ന് അവര്‍ അറിയുന്നില്ല.