എം-സോണ്‍ റിലീസ് – 1901
ഭാഷ | റഷ്യന്‍ |
സംവിധാനം | Nikita Argunov |
പരിഭാഷ | വിഷ്ണു പ്രസാദ് . എസ്. യു. |
ജോണർ | ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി, സയൻസ് ഫിക്ഷൻ |
റഷ്യൻ സിനിമ വരച്ചിട്ട ഒരു മായാലോകം, അതാണ് ആണ് കോമ.നികിത അർഗുനോവ് സംവിധാനം നിർവ്വഹിച്ച ഈ ചിത്രം 2016 ൽ ആണ് ചിത്രീകരണം ആരംഭിച്ചതെങ്കിലും vfx വർക്കുകൾ തീർത്ത് 2019 ൽ ആണ് റിലീസ് ആയത്.
ഒരു യുവ ആർക്കിടെക്റ്റിനു ഒരു അപകടം സംഭവിച്ചു കോമയിൽ ആവുകയും തുടർന്ന് അയാൾ ഒരു മായാലോകത്ത് എത്തിച്ചേരുന്നതാണ് ഇതിവൃത്തം. ഈ ലോകം നിർമ്മിച്ചിരിക്കുന്നത് കോമയിലായ ആൾക്കാരുടെ ഓർമ്മകൾ കൊണ്ടാണ്.അതുകൊണ്ടുതന്നെ സ്വപ്നങ്ങളും ഓർമകളും ഇടകലർന്ന ഒരു മായാപ്രപഞ്ചമാണത്. അവിടെ ജീവിക്കുന്നവരും ഏതെങ്കിലുമൊക്കെ രീതിയിൽ കോമയിലായാവരാണ്.യഥാർത്ഥ ലോകത്തിലെ ഒരു ദിവസം എന്ന് പറയുന്നത് ഇവിടെ മാസങ്ങളാണ്..അങ്ങനെ അവിടെ 15 കൊല്ലത്തോളം ജീവിക്കുന്നവർ ഉണ്ട് , 1000 കൊല്ലത്തോളം ജീവിക്കാനും കഴിയും. ഈ ലോകം എങ്ങനെ ഉണ്ടായി ?ഇവരൊക്കെ എങ്ങനെയാണ് ഇവിടെ എത്തിപ്പെട്ടത് ? ഇവർക്ക് പുറത്തുകടക്കാൻ ആകുമോ ? തുടങ്ങിയ ചോദ്യങ്ങളാണ് കാഴ്ചക്കാരെ പിടിച്ചിരുത്തുന്നത്. മികച്ച രീതിയിലുള്ള vfx ൽ സൃഷ്ടിച്ചെടുത്ത ആ മായാലോകം കാണേണ്ട കാഴ്ച തന്നെയാണ്. അഭിനേതാക്കൾ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ച ഈ ചിത്രം സയൻസ് ഫിക്ഷൻ -അഡ്വഞ്ചർ -ഫാന്റസി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കാണാം.