The Pirates
ദി പൈററ്റ്സ് (2014)
എംസോൺ റിലീസ് – 1340
പുതിയതായി സ്ഥാപിതമായ കൊറിയന്‍ രാജ്യത്തിനു വേണ്ടി ചൈനയിലെ ചക്രവര്‍ത്തി ഒരു രാജമുദ്രയും രാജനാമവും മറ്റും ഒരു കപ്പലില്‍ കൊടുത്തയക്കുന്നു. യാത്രാമധ്യേ ഒരപകടത്തില്‍ കപ്പല്‍ തകര്‍ന്ന് സമ്പത്തും രാജമുദ്രയും നഷ്ടമാകുന്നു. അതന്വേഷിച്ച് രാജഭടന്മാരും ഒരു കൂട്ടം കടല്‍ക്കൊള്ളക്കാരും പിന്നെ കടലുപോലും ജീവിതത്തില്‍ കണ്ടിട്ടില്ലാത്ത കുറേ കാട്ടുകള്ളന്മാരും നടത്തുന്ന ശ്രമങ്ങള്‍ തമാശയും ആക്ഷന്‍ രംഗങ്ങളും എല്ലാം നിറഞ്ഞ ഒരു ചിത്രമാണ് ദി പൈറേറ്റ്സ്. 2014ൽ പുറത്തിറങ്ങിയ ഈ കൊറിയൻ ചിത്രം വലിയ നിലയിൽ നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടുകയുണ്ടായി.