എം-സോണ് റിലീസ് – 960
MSONE GOLD RELEASE
ഭാഷ | ജാപ്പനീസ് |
സംവിധാനം | Hayao Miyazaki |
പരിഭാഷ | ശ്രീജിത്ത് എസ് പി |
ജോണർ | അനിമേഷൻ, അഡ്വെഞ്ചർ, ഫാമിലി |
പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് Chihiro എന്ന പെൺകുട്ടിയും കുടുംബവും. ഒരു കാറിൽ തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ യാത്രതിരിക്കുകയാണ് അവൾ. തന്റെ പഴയ സ്കൂളും കൂട്ടുകാരെയും വിട്ട് വരാൻ അവൾ ഇഷ്ടപ്പെടുന്നില്ല, പക്ഷേ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവൾക്ക് സമ്മതിക്കേണ്ടിവരുന്നു. യാത്രയിൽ ഇടയ്ക്ക് വച്ച് അവർക്ക് വഴി തെറ്റുകയും ഏതോ ഒരു വിജനമായ പാർക്കിന്റെ മുന്നിൽ ചെന്ന് റോഡ് അവസാനിക്കുകയും ചെയ്യുന്നു. അവർ ആരും ഇല്ലാത്ത ആ പാർക്കിൽ കയറി കുറെ ദൂരം നടക്കുന്നു. ഇടക്ക് ഒരു ഭക്ഷണശാലയുടെ മുന്നിൽ എത്തുകയും ആർക്കോ വേണ്ടി വിളമ്പിവച്ച ഭക്ഷണം അവളുടെ അച്ഛനും അമ്മയും കഴിക്കുകയും ചെയ്യുന്നു. അത് കഴിച്ച അവർ പന്നികളായി മാറുകയും ചെയ്യുന്നു.
Yubaba എന്ന മന്ത്രവാദിനിഅടങ്ങുന്ന ഒട്ടനവധി ഭൂതങ്ങളുടെ സ്ഥലം ആയിരുന്നു അത്. അവൾ ആ ഭൂതങ്ങളുടെ ലോകത്ത് അകപ്പെടുകയും ഏറെ കാലം അവിടെ നിന്നാൽ സ്വന്തം പേരും സ്ഥലവും വീടും എല്ലാം മറന്ന് പിന്നീട് അവിടുന്ന് ഒരിക്കലും രക്ഷപെടാൻ പോലും പറ്റുകയില്ല എന്നും അവൾക്ക് മനസ്സിലാവുന്നു. അവൾ അവിടുന്നു രക്ഷപ്പെടാനും തന്റെ അച്ഛനെയും അമ്മയേയും രക്ഷിക്കാൻ വേണ്ടിയും നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
വളരെ അധികം ആന്തരിക അർത്ഥങ്ങൾ ഉണ്ട് സിനിമക്ക്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പല വെല്ലുവിളികളും പ്രതീകാത്മകമായി കാണിച്ചിരിക്കുന്നു. വളരെ മനോഹരമായ സിനിമയാണ്, ഒരിക്കൽക്കൂടി പറയുന്നു കണ്ടിട്ടിലെങ്കിൽ വൻ നഷ്ട്മാണ്.
കടപ്പാട് : Subodh Ns