Brochevarevarura
ബ്രോച്ചെവാരെവരുറാ (2019)

എംസോൺ റിലീസ് – 1324

ഭാഷ: തെലുഗു
സംവിധാനം: Vivek Athreya
പരിഭാഷ: ഷാൻ ഫ്രാൻസിസ്
ജോണർ: കോമഡി
IMDb

8/10

Movie

N/A

വിവേക് ആത്രേയ കഥ എഴുതി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ഒരു തെലുഗു ക്രൈം കോമഡി ത്രില്ലർ ചിത്രമാണിത്. തന്‍റെ ആദ്യ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന വിശാല്‍ എന്ന സംവിധായകന്‍, പ്ലസ് വണ്ണിൽ പഠിക്കുന്ന മൂന്ന് സുഹൃത്തുക്കളായ R3 ഗാങ്ങിന്‍റെ (രാഹുൽ, റോക്കി, റാംബോ) പിന്നെ, അവരുടെ ക്ലാസിലേക്ക് പുതിയതായി വരുന്ന അവിടുത്തെ പ്രിൻസിപ്പാളിന്‍റെ മകളായ മിത്ര, R3 ഗ്യാങ്ങുമായി കൂട്ടുകൂടി അവളുടെ അച്ഛനിൽ നിന്നും ഒരു വലിയ സംഖ്യ അടിച്ചു മാറ്റുകയും ചെയ്യുന്ന കഥ ശാലിനി എന്ന നടിയോട് പറയുന്നു. വിശാലും, ശാലിനിയും, R3 ഗ്യാങ്ങിന്‍റെയും മിത്രയുടെയും, അവരുടെ സ്കൂളിലെയുമൊക്കെ കഥയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആ കഥയിലെ കഥാപാത്രങ്ങൾ അവരുടെ മുന്‍പിലേക്ക് അവതരിക്കുന്നതോടെ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഈ രണ്ട് കഥയിലൂടെയാണ് ഈ സിനിമ മുന്നേറുന്നത്. അതിന്‍റെ ഇടയിൽ കോമഡിയും ചെറിയ ടെൻഷനും ത്രില്ലും മികച്ച ട്വിസ്റ്റുമൊക്കെയായി അവസാനിക്കുന്ന ഒരു കൊച്ചു സിനിമ. കുമാര്‍ മന്യം നിർമ്മിച്ച ഈ ചിത്രം പ്രേഷകരുടെ ഇടയിൽ വളരെ നല്ല അഭിപ്രായവും ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനവും നടത്തി. ഒരു 2 മണിക്കൂർ 18 മിനിട്ട് എല്ലാ തരം പ്രേഷകരെയും ഒരിക്കലും നിരാശപ്പെടുത്താതെ, ത്രില്ലടിച്ച് ചിരിച്ച് കണ്ട് തീർക്കാവുന്ന ചിത്രം.