എം-സോണ്‍ റിലീസ് – 1010
ഭാഷ | ജാപ്പനീസ് |
സംവിധാനം | Shin’ichirô Ueda |
പരിഭാഷ | ശ്രീധർ |
ജോണർ | കോമഡി, ഹൊറർ |
ഹിഗുറാഷി എന്ന ഒരു സംവിധായകൻ ‘One Cut of the Dead’ എന്ന ഒരു സോമ്പി പടം ഷൂട്ട് ചെയ്യുന്നതിനിടെ, യഥാർത്ഥ സോമ്പികൾ വന്ന് സെറ്റ് ആക്രമിക്കുന്നു. സ്ഥിരം സോമ്പി ക്ലിക്കിയുമായി പടം മുന്നോട്ട് പോകുകയും ഒരു അരമണിക്കൂർ കൊണ്ട് പടം അവസാനിക്കുകയും ചെയ്യുന്നു. പക്ഷെ പിന്നീട് വരുന്ന രംഗങ്ങളാണ് അതുവരെ കണ്ടതെല്ലാം വിശദീകരിക്കുന്നത്. സിനിമയോടുള്ള ചിലരുടെ പാഷൻ എത്രമാത്രം വലുതാണെന്നതാണ് ഇതിന്റെ പ്രധാന ഉള്ളടക്കം.
30 ലക്ഷം യെൻ മാത്രം മുടക്കുമുതലുള്ള ഈ ചിത്രം 300 കോടി യെൻ ആണ് ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. അടുത്തകാലത്തിറങ്ങിയതിൽ ഏറ്റവും ജനകീയമായ ജാപ്പനീസ് സിനിമയും ഇതായിരുന്നു. ഷിനിചിരോ ഉഎട ആണ് പൂർണമായും പുതുമുഖങ്ങളെ അണിനിരത്തിയ ഈ ബ്ലാക്ക് കോമഡി ചിത്രത്തിന്റെ സംവിധായകൻ.