എം-സോണ്‍ റിലീസ് – 348
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Jacques Tati |
പരിഭാഷ | ശ്രീധർ |
ജോണർ | കോമഡി |
ഫ്രഞ്ച് സംവിധായകന് ജാക്ക് തത്തിയുടെ നാലാമത്തെ ചലച്ചിത്രമാണ് പ്ലേടൈം. ചലച്ചിത്ര നിരൂപകരുടെ ഇടയിൽ ലോകത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായിട്ടാണ് പ്ലേടൈം എണ്ണപ്പെട്ടിട്ടുള്ളത്.
ഡാര്‍ക്ക് കോമഡി ആണ് ചിത്രത്തിന്റെ പ്രമേയം. എടുത്തു പറയാവുന്ന ഒരു പ്ലോട്ടോ കഥയോ ഒരു പ്രധാന ക്യാരക്റ്ററോ സിനിമയിലില്ല. ഒരു കൂട്ടം അമേരിക്കന്‍ സ്ത്രീകള്‍ പാരീസ് കാണാന്‍ വരുന്നു. നഗരത്തില്‍ വന്നു പരിചയമില്ലാത്ത ഒരു മധ്യവയസ്ക്കന് പാരീസില്‍ എത്തുന്നു. ഇവരെ സിനിമയില്‍ പല ഭാഗത്ത് കാണാം. എന്നാല്‍ ഇവരെ തന്നെയാണോ സിനിമ പിന്തുടരുന്നത് എന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല.
ഏറ്റവും കോമ്പ്ലക്സ് ആയ ഷോട്ട് ഡിസൈന്‍, ബാക്ക്ഗ്രൌണ്ട് സ്കോറുകളുടെ ഉപയോഗം, പലപ്പോഴും നോയിസ് ആയി മാത്രം ചുരുങ്ങുന്ന സംഭാഷണ ശകലങ്ങള്‍ എന്നിവ കൊണ്ട് സിനിമ ആസ്വാദനത്തെ പല തരത്തില്‍ ബുദ്ധിമുട്ടിക്കും. 70mmല്‍ ചിത്രീകരിച്ചത് കൊണ്ട് തന്നെ ഒരു ഷോട്ടില്‍ പരമാവധി ഡീറ്റെയില്‍സ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതില്‍ തന്നെ ഒരു രംഗത്തെ നാല് Quadrant ആയി തിരിച്ചാല്‍ നാല് Quadrant ലും നാല് കാര്യങ്ങള്‍ നടക്കുന്നുണ്ടാവും. ലോങ്ങ്, മീഡിയം റേഞ്ച് ഷോട്ടുകള്‍ മാത്രമാണ് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളു. ക്ലോസപ്പ്, ഓവര്‍ ദി ഷോൾഡർ ഷോട്ടോ ഇവയൊന്നും സിനിമയിൽ ഉപയോഗിച്ചിട്ടില്ല.
സിനോപ്സിസ് കടപ്പാട് Sreejith Parippayi